കാര്‍ബണ്‍ (Carbon)

  • അറ്റോമിക നമ്പര്‍ : 6
  • ആവര്‍ത്തനപ്പട്ടികയിലെ പതിനാലാം ഗ്രൂപ്പിലെ അലോഹമൂലകം
  • ഭൂമിയില്‍ ജീവനടിസ്ഥാനമായ മൂലകം
  • കാര്‍ബണ്‍ ആറ്റത്തിന്‍റെ ബാഹ്യതമഷെല്ലില്‍ 4 ഇലക്ട്രോണുകളുണ്ട്.
  • കാര്‍ബണിന്‍റെ സംയോജകത : 4
  • കാര്‍ബണ്‍ പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയിലും (വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീന്‍ തുടങ്ങിയവ) സംയുക്തമായും (കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണേറ്റുകള്‍, പേപ്പര്‍, പ്ലാസ്റ്റിക് തുടങ്ങിയവ) കാണപ്പെടുന്നു.
  • പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന നാലാമത്തെ മൂലകം.
  • ഏറ്റവും കൂടുതല്‍ സംയുക്തങ്ങളുള്ള മൂലകം.
  • ദ്രവണാങ്കം ഏറ്റവും കൂടുതലുള്ള മൂലകം.
  • കാര്‍ബണിന്‍റെ രൂപാന്തരങ്ങള്‍ (Allotropes of Carbon)  : ക്രിസ്റ്റലൈന്‍ രൂപാന്തരങ്ങള്‍ (പരല്‍ ആകൃതിയുള്ള രൂപാന്തരങ്ങള്‍), അമോര്‍ഫസ് രൂപാന്തരങ്ങള്‍ (പരല്‍ ആകൃതിയില്ലാത്ത രൂപാന്തരങ്ങള്‍)
  • ക്രിസ്റ്റലൈന്‍ രൂപാന്തരങ്ങള്‍ (Crystalline Allotropes)  : വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീന്‍, ഗ്രാഫീന്‍