ക്ലോറിന്‍ (Chlorine)

 • അറ്റോമിക നമ്പര്‍ : 17
 • കണ്ടുപിടിച്ചത് : കാള്‍ വില്‍ഹെം ഷീലെ (1774-ല്‍)
 • ക്ലോറിന്‍റെ നിറം : മഞ്ഞകലര്‍ന്ന പച്ചനിറം
 • ക്ലോറിന്‍ ഒരു വിഷവാതകമാണ്
 • ക്ലോറിന്‍ വിഷവാതകം ശ്വസിച്ചാലുണ്ടാകുന്ന ദൂഷ്യഫലം : ശ്വാസകോശം, തൊണ്ട, നാസിക എന്നീ ഭാഗങ്ങളിലെ നേര്‍ത്ത സ്തരത്തിന് കേടുവരുന്നു.
 • ഏറ്റവും കൂടുതല്‍ ക്രിയാശീലമുള്ള രണ്ടാമത്തെ മൂലകം
 • ഇലക്ട്രോണ്‍ പ്രതിപത്തി/ഇലക്ട്രോണ്‍ അഫിനിറ്റി ഏറ്റവും കൂടുതലുള്ള മൂലകം
 • ക്ലോറിന്‍ ബ്ലീച്ചിംഗ് ഏജന്‍റായി ഉപയോഗിക്കുന്നു.
 • ക്ലോറിന്‍ ബ്ലീച്ചിംഗ് പ്രവര്‍ത്തനം നടത്തുന്നതിനു കാരണം : ഓക്സീകരണം
 • നീന്തല്‍ക്കുളങ്ങള്‍ അണുവിമുക്തമാക്കാനുപയോഗിക്കുന്ന മൂലകം
 • ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം