തന്മാത്ര (Molecule)

  • ഒരു പദാര്‍ത്ഥത്തിന്‍റെ എല്ലാ സവിശേഷതകളും (രാസഭൗതിക ഗുണങ്ങള്‍) ഉള്‍ക്കൊള്ളുന്ന ഏറ്റവും ചെറിയ കണം : തന്മാത്ര
  • പ്രപഞ്ചത്തിലെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് : തന്മാത്രകള്‍
  • ‘തന്മാത്ര’ എന്ന പദം ആവിഷ്കരിച്ച ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ : അവഗാഡ്രോ
  • ഒരു മൂലകത്തിന്‍റെ തന്മാത്രയില്‍ ഒരാറ്റം മാത്രമുള്ളത് : ഏകാറ്റോമിക തന്മാത്ര ഉദാ : ലോഹങ്ങള്‍, ഉല്‍കൃഷ്ട മൂലകങ്ങള്‍
  • ഒരു മൂലകത്തിന്‍റെ തന്മാത്രയില്‍ രണ്ട് ആറ്റങ്ങളുള്ളത് : ദ്വയാറ്റോമിക തന്മാത്ര ഉദാ : ഹൈഡ്രജന്‍ (H2), ഓക്സിജന്‍ (O2), നൈട്രജന്‍ (N2)
  • ഭൗമാന്തരീക്ഷത്തില്‍ 99% ദ്വയാറ്റോമിക തന്മാത്രകളാണ്.
  • ഒരു മൂലകത്തിന്‍റെ തന്മാത്രയില്‍ രണ്ടില്‍ കൂടുതല്‍ ആറ്റങ്ങളുള്ളത് : ബഹു അറ്റോമിക തന്മാത്ര ഉദാ : സള്‍ഫര്‍ (ട8), ഫോസ്ഫറസ് (P4)
  • ആറ്റങ്ങള്‍ ചേര്‍ന്ന് തന്മാത്രകളും തന്മാത്രകള്‍ ചേര്‍ന്ന് പദാര്‍ത്ഥങ്ങളും ഉണ്ടാകുന്നു.
  • ഒരു തന്മാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ് – മോളിക്യുലാര്‍ മാസ്