ധാതുക്കളും അയിരുകളും (Minerals & Ores)
- ഭൂവല്ക്കത്തില് കാണപ്പെടുന്ന ലോഹ സംയുക്തങ്ങള്‍ : ധാതുക്കള്‍ (Minerals)
- ഏറ്റവും സുലഭമായ ധാതു : ഫെല്‍സ്പാര്‍ (അഭ്രം)
- അലുമിനിയം, സോഡിയം, പൊട്ടാസ്യം, കാല്‍സ്യം ഇവയിലേതെങ്കിലും ഒന്നിന്റെയും സിലിക്കേറ്റുകളുടെയും പ്രധാന ഗ്രൂപ്പ് : ഫെല്‍സ്പാര്‍
- സ്വര്‍ണ്ണത്തിന്റെ ധാതു : ബിസ്മഥ് അറൈറ്റ്
- അലുമിനിയത്തിന്റെ ധാതുക്കള്‍ : കൊറണ്ടം, അലന്‍ഡം, മരതകം
- വ്യാവസായികമായി ലോഹം ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹധാതു : അയിര് (Ore)
- അയിരിന്റെ ലഭ്യത, അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ അളവ്, ലോഹം നിര്‍മ്മിക്കാനുള്ള എളുപ്പം എന്നീ പ്രത്യേകതകള്‍ നോക്കിയാണ് ധാതുക്കളില്‍ നിന്നും അയിരുകളെ തിരഞ്ഞെടുക്കുന്നത്.
- അയിരില്‍ നിന്ന് ശുദ്ധമായ ലോഹത്തെ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ : ലോഹ ഉത്പാദനം ഇത് അയിരിന്റെ സാന്ദ്രണം, ലോഹനിര്‍മ്മാണം, ലോഹസംസ്കരണം എന്നീ മൂന്നു ഘട്ടങ്ങളായി നടത്തുന്നു.
- അയിരില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങള്‍ : ഗാങ് (Gangue)
- അയിരില്‍ നിന്നും കഴിയുന്നിടത്തോളം കൂടുതല്‍ ഗാങ്ങിനെ നീക്കം ചെയ്ത് ലോഹാംശം കൂടുതലും മാലിന്യം കുറവുമായ അയിരാക്കി മാറ്റുന്ന പ്രക്രിയ : അയിരിന്റെ സാന്ദ്രണം
- ജലപ്രവാഹത്തില്‍ കഴുകിയെടുക്കുക, പ്ലവനപ്രക്രിയ, കാന്തിക വിഭജനം, കാല്സിനേഷന്, റോസ്റ്റിങ്, ലീച്ചിങ് തുടങ്ങിയവയാണ് സാന്ദ്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍
- സള്‍ഫൈഡ് അയിരുകളുടെ പ്രധാന സാന്ദ്രണരീതി : ഫ്രോത്ത് ഫ്ളോട്ടേഷന്‍ (പ്ലവന പ്രക്രിയ)
- കാന്തിക സ്വഭാവമുള്ള അയിരികളുടെ സാന്ദ്രണത്തിനായി ഉപയോഗിക്കുന്ന മാര്‍ഗം : കാന്തിക വിഭജനം
- പൊടിച്ച അയിരിനെ, അയിരിലെ മാലിന്യങ്ങള്‍ ലയിക്കാത്തതും ലോഹസംയുക്കങ്ങള് ലയിക്കുന്നതുമായ ലായകത്തില്‍ ലയിപ്പിച്ച് സാന്ദ്രണം ചെയ്യുന്ന രീതി : ലീച്ചിങ്
- പൊടിച്ച അയിരിനെ, വായുപ്രവാഹത്തില്‍ ശക്തിയായി ചൂടാക്കുന്ന രീതി : റോസ്റ്റിങ്
- ബാഷ്പശീലമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുപയോഗിക്കുന്ന മാര്‍ഗം : കാല്സിനേഷന് (വായുവിന്റെ അസാന്നിദ്ധ്യത്തില്‍ ചൂടാക്കുന്നു).
- റോസ്റ്റിങ് കഴിഞ്ഞ അയിരിനൊപ്പം ഉയര്‍ന്ന ഊഷ്മാവില്‍ ചാര്‍ക്കോള്‍ ചേര്‍ത്ത് ചൂടാക്കുന്ന പ്രക്രിയ : സ്മെല്‍റ്റിങ്
- അയിരിന്റെ സാന്ദ്രണ സമയത്ത് നീക്കം ചെയ്യപ്പെടാത്ത അപദ്രവ്യങ്ങളെ ലോഹനിര്‍മ്മാണ സമയത്ത് നീക്കം ചെയ്യാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ : ഫ്ളക്സ് (Flux)
- ഗാങ് അസിഡിക് ആണെങ്കില്‍ ബേസിക് ഫ്ളക്സ് ചേര്‍ക്കുന്നു.
- ഗാങ് ബേസിക് ആണെങ്കില്‍ അസിഡിക് ഫ്ളക്സ് ചേര്‍ക്കുന്നു.
- അസിഡിക് ഫ്ളക്സ് : സിലിക്ക
- ബേസിക് ഫ്ളക്സ് : കാല്‍സ്യം ഓക്സൈഡ്
- ഗാങ്, ഫ്ളക്സ് എന്നിവ ചേര്‍ന്നുണ്ടാകുന്ന എളുപ്പത്തില്‍ ഉരുകുന്ന പദാര്‍ത്ഥങ്ങള്‍ : സ്ലാഗ് (Slag)
- ഗാങ് + ഫ്ളക്സ് — സ്ലാഗ്
Recent Comments