ഫോസ്ഫറസ് (Phosphorus)

 • അറ്റോമിക നമ്പര്‍ : 15
 • ഫോസ്ഫറസ് എന്ന വാക്കിന്‍റെ അര്‍ത്ഥം : ഞാന്‍ പ്രകാശം വഹിക്കുന്നു.
 • ഫോസ്ഫറസിന്‍റെ രൂപാന്തരങ്ങള്‍ : വെള്ള ഫോസ്ഫറസ്, ചുവന്ന ഫോസ്ഫറസ്, ബ്ലാക്ക് ഫോസ്ഫറസ്
 • വായുവില്‍ കത്തുന്നതിനാല്‍ തണുത്ത വെള്ളത്തില്‍ സൂക്ഷിക്കുന്ന മൂലകം : വെളുത്ത ഫോസ്ഫറസ്
 • വെളുത്ത ഫോസ്ഫറസിനെ 2500C വരെ ചൂടാക്കിയാല്‍ ലഭിക്കുന്നത് : ചുവന്ന ഫോസ്ഫറസ്
 • മാരകവിഷമായ ഫോസ്ഫറസ് രൂപാന്തരം : വെളുത്ത ഫോസ്ഫറസ്
 • ഇരുട്ടത്ത് തിളങ്ങാന്‍ കഴിവുള്ള ഫോസ്ഫറസ് : വെളുത്ത ഫോസ്ഫറസ്
 • വെളുത്തുള്ളിയുടെ ഗന്ധമുള്ള മൂലകം : വെള്ള ഫോസ്ഫറസ്
 • തീപ്പെട്ടിയുടെ വശങ്ങളില്‍ ഉപയോഗിക്കുന്ന ഫോസ്ഫറസ് രൂപാന്തരം : ചുവന്ന ഫോസ്ഫറസ്
 • ചുവന്ന ഫോസ്ഫറസ് ഉയര്‍ന്ന ഊഷ്മാവില്‍ മാത്രമേ കത്തുകയുള്ളു. അതിനാല്‍ വെള്ളത്തില്‍ സൂക്ഷിക്കുന്നില്ല. വിഷമില്ല. ഗന്ധമില്ല. ഇരുട്ടത്ത് മിനുങ്ങുന്നില്ല.

സള്‍ഫര്‍ (Sulphur)

 • അറ്റോമിക നമ്പര്‍ : 16
 • കോപ്പറിന്‍റെ ശത്രു എന്നറിയപ്പെടുന്നു
 • ഗന്ധകം എന്നറിയപ്പെടുന്നു
 • റബ്ബറിന് കാഠിന്യം കൂട്ടാന്‍ അതിനോടൊപ്പം ചേര്‍ക്കുന്ന മൂലകം.
 • സള്‍ഫറിന്‍റെ പ്രധാന രൂപാന്തരങ്ങള്‍ : റോംബിക് സള്‍ഫര്‍, മോണോക്ലിനിക് സള്‍ഫര്‍, പ്ലാസ്റ്റിക് സള്‍ഫര്‍
 • ഏറ്റവും കൂടുതല്‍ സ്ഥിരതയുള്ള സള്‍ഫറിന്‍റെ രൂപാന്തരം : റോംബിക് സള്‍ഫര്‍