മൂലകങ്ങള്‍(Elements)

 • ഒരേതരം ആറ്റങ്ങള്‍ മാത്രം ചേര്‍ന്നുണ്ടായ പദാര്‍ത്ഥം : മൂലകങ്ങള്‍ ഉദാ : ഹൈഡ്രജന്‍, ഹീലിയം, ലിഥിയം, സോഡിയം
 • മൂലകം എന്ന പദം ആദ്യമായി നിര്‍ദ്ദേശിച്ചത് റോബര്‍ട്ട് ബോയില്‍

 • മൂലകങ്ങളുടെ കണ്ടുപിടുത്തത്തെ അംഗീകരിക്കുക അവയെ നാമകരണം ചെയ്യുക എന്നിവയ്ക്ക് ചുമതലപ്പെട്ട സ്ഥാപനം :  IUPAC (International Union of Pure & Applied Chemistry)
 • മൂലകങ്ങള്‍ക്ക് അവയുടെ പേരിന്‍റെ അടിസ്ഥാനത്തില്‍ പ്രതീകങ്ങള്‍ നല്‍കുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ : ബെര്‍സേലിയസ്
 • ഒരു മൂലകത്തിന്‍റെ ആറ്റങ്ങളെ നേരിട്ട് കാണാന്‍ കഴിയുന്ന ഉപകരണം : സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പ്
 • സാധാരണ ഊഷ്മാവില്‍ ബ്രോമിന്‍ ഒഴികെ മിക്ക അലോഹങ്ങളും ഖരവും വാതകവുമാണ്.
 • അലോഹമൂലകങ്ങള്‍ വിദ്യുത്ഋണ (ഇലക്ട്രോ നെഗറ്റീവ്) മൂലകങ്ങളാണ്. ഇലക്ട്രോണുകളെ ആകര്‍ഷിക്കാനുള്ള കഴിവ് കൂടുതലാണിവയ്ക്ക്.
 • ഏറ്റവും ലഘുവായ ആറ്റം – ഹൈഡ്രജന്‍
 • ഏറ്റവും ചെറിയ ആറ്റം – ഹീലിയം
 • ഏറ്റവും വലിയ ആറ്റം – ഫ്രാന്‍സിയം
 • ഭൗമോപരിതലത്തില്‍ ഏറ്റവും അധികമുള്ള മൂലകം – ഓക്സിജന്‍
 • പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് – ഹൈഡ്രജന്‍
 • അന്തരീക്ഷ വായുവില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് – നൈട്രജന്‍
 • ഇലക്ട്രോപോസിറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം – ലിഥിയം
 • ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം – ഫ്ളൂറിന്‍
 • ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം – ബെറിലിയം
 • ഏറ്റവും വലിയ ആറ്റമുള്ള അലോഹം – റഡോണ്‍
 • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം – ഓക്സിജന്‍
 • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ധാതു – കാല്‍സ്യം
 • ഏറ്റവും സ്ഥിരത കൂടിയ മൂലകം – ലെഡ്
 • ഏറ്റവും ക്രിയാശീലം കൂടിയ മൂലകം – ഫ്ളൂറിന്‍
 • റേഡിയോ ആക്ടീവ് ദ്രാവകമൂലകം – ഫ്രാന്‍സിയം
 • റേഡിയോ ആക്ടീവ് വാതകമൂലകം – റഡോണ്‍
 • ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങള്‍ – ഫ്രാന്‍സിയം, സീസിയം
 • ഏറ്റവും കൂടുതല്‍ ഐസോടോപ്പുകള്‍ ഉള്ള മൂലകം – ടിന്‍ (10 എണ്ണം)
 • ഏറ്റവും കുറവ് ഐസോടോപ്പുകള്‍ ഉള്ള മൂലകം – ഹൈഡ്രജന്‍ (3 എണ്ണം)