രാസപ്രവര്‍ത്തനങ്ങള്‍ (Chemical Reaction)
- ഒരു രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന പദാര്‍ത്ഥങ്ങള്‍ : അഭികാരകങ്ങള്‍
- രാസപ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍ : ഉത്പന്നങ്ങള്‍
- താപം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവര്‍ത്തനങ്ങള്‍ :താപരാസപ്രവര്‍ത്തനങ്ങള്‍
- താപം ആഗിരണം ചെയ്യുന്ന രാസപ്രവര്‍ത്തനങ്ങള്‍ : താപശോഷക പ്രവര്‍ത്തനങ്ങള്‍
- താപം പുറത്തുവിടുന്ന രാസപ്രവര്‍ത്തനങ്ങള്‍ : താപമോചകപ്രവര്ത്തനങ്ങള്
- പ്രകാശം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവര്‍ത്തനങ്ങള്‍ : പ്രകാശരാസപ്രവര്‍ത്തനങ്ങള്‍
- ഇലക്ട്രോണ്‍ നഷ്ടപ്പെടുത്തുന്ന രാസപ്രവര്‍ത്തനം : ഓക്സീകരണം
- ഇലക്ട്രോണ്‍ നേടുന്ന രാസപ്രവര്‍ത്തനം : നിരോക്സീകരണം
- രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ നേടുന്ന ആറ്റം : ഓക്സീകാരി
- രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ നഷ്ടപ്പെടുന്ന ആറ്റം : നിരോക്സീകാരി
- വൈദ്യുതോര്‍ജ്ജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവര്‍ത്തനങ്ങള്‍ :വൈദ്യുതരാസപ്രവര്‍ത്തനങ്ങള്‍
- ഓക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ് : ആനോഡ്
- നിരോക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ് : കാഥോഡ്
- രണ്ട് ഇലക്ട്രോഡുകള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം : സെല്‍ emf
- രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കാനുപയോഗിക്കുന്ന ഉപകരണം : വോള്‍ട്ട് മീറ്റര്‍
- ഇലക്ട്രോകളുടെ പൊട്ടന്‍ഷ്യല്‍ കണക്കാക്കാന്‍ അടിസ്ഥാനമായി എടുത്തിരിക്കുന്ന ഇലക്ട്രോഡ് : സ്റ്റാന്‍ഡേര്‍ഡ് ഹൈഡ്രജന്‍ ഇലക്ട്രോഡ്
- സ്റ്റാന്‍ഡേര്‍ഡ് അവസ്ഥയിലെ ഹൈഡ്രജന്‍ ഇലക്ട്രോഡിന്റെ പൊട്ടന്‍ഷ്യല്‍ : പൂജ്യം
- സ്റ്റാന്‍ഡേര്‍ഡ് അവസ്ഥയിലെ ഇലക്ട്രോഡുകളുടെ പൊട്ടന്‍ഷ്യല്‍ കണക്കാക്കി അതിന്റെ ക്രമത്തില്‍ ഇലക്ട്രോഡുകളെ വ്യന്യസിച്ചിരിക്കുന്ന പട്ടിക : ഇലക്ട്രോ കെമിക്കല്‍ സീരീസ്
- ഇലക്ട്രോകെമിക്കല്‍ സീരിസില്‍ ഏറ്റവും മുകളില്‍ വരുന്നവ : ആല്‍ക്കലി ലോഹങ്ങള്‍
- ജലീയ ലായനിയിലോ ഉരുകിയ അവസ്ഥയിലോ അയോണുകളായി മാറുന്ന സംയുക്തങ്ങള്‍ : ഇലക്ട്രോലൈറ്റുകള്‍
- ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ അയോണുകള്‍ വേര്‍തിരിയുന്ന പ്രതിഭാസം : വൈദ്യുത വിശ്ലേഷണം (ഇലക്ട്രോളിസിസ്)
- രാസോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന ഉപകരണം : ഗാല്‍വനിക് സെല്‍
- വൈദ്യുതോര്‍ജ്ജത്തെ രാസോര്‍ജ്ജമാക്കി മാറ്റുന്ന ഉപകരണം : ഇലക്ട്രോളിറ്റിക് സെല്‍
- ഒരു ലോഹത്തിനുമേല്‍ മറ്റൊരു ലോഹം വൈദ്യുതവിശ്ലേഷണമാര്ഗം ഉപയോഗിച്ച് പൂശുന്ന രീതി : ഇലക്ട്രോപ്ലേറ്റിംഗ് (വൈദ്യുതലേപനം)
Recent Comments