രാസബന്ധനം(Chemical Bonding)
- ഒരാറ്റത്തിന് രാസപ്രവര്ത്തിയിലേര്പ്പാടുനുള്ള കഴിവാണ് – സംയോജകത
- തന്മാത്രയില് ആറ്റങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന വൈദ്യുതകാര്ഷണ ബലം – രാസബന്ധനം
- ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലുള്ള കഴിവ് : സംയോജകത (Valency)
- ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകള്‍ : സംയോജക ഇലക്ട്രോണുകള്‍ (Valence Electrons)
- ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലില്‍ 8 ഇലക്ട്രോണുകളുള്ള അവസ്ഥ : അഷ്ടക സംവിധാനം
- ഇലക്ട്രോണുകളുടെ പരസ്പര കൈമാറ്റത്തിലൂടെ രൂപംകൊള്ളുന്ന രാസബന്ധനം : അയോണിക ബന്ധനം (Ionic Bond)
- ഇതില്‍ പോസിറ്റീവ് അയോണും നെഗറ്റീവ് അയോണും തമ്മിലുള്ള വൈദ്യുതാകര്‍ഷണ ബലമാണ്
- അയോണുകളെ ചേര്‍ത്തു നിര്‍ത്തുന്നത്. ഉദാ : സോഡിയം ക്ലോറൈഡ് (NaCl), മഗ്നീഷ്യം ഫ്ളൂറൈഡ് (MgF2)
- ഇലക്ട്രോണുകളുടെ പരസ്പര പങ്കുവയ്ക്കലിലൂടെ രൂപംകൊള്ളുന്ന രാസബന്ധനം : സഹസംയോജക ബന്ധനം (Covalent Bond) ഉദാ : CCl4 (കാര്‍ബണ്‍ ടെട്രാ ക്ലോറൈഡ്)
- ഒരു ജോഡി ഇലക്ട്രോണുകളെ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം : ഏകബന്ധനം ഉദാ : F2, Cl2
- രണ്ട് ഇലക്ട്രോണുകളെ ഒരേ ആറ്റം തന്നെ നല്കികൊണ്ടുണ്ടാകുന്ന രാസബന്ധനം : ഡേറ്റീവ് ബോണ്ട് (Co-ordinate Bond) ഉദാ : ഓസോണ്‍ (O3)
Recent Comments