റബ്ബര്‍ (Rubber)

 • പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇലാസ്തികതയുടെ പോളിമെര്‍ : റബ്ബര്‍
 • സ്വാഭാവിക റബ്ബറിന്‍റെ അടിസ്ഥാനഘടകം : ഐസോപ്രീന്‍
 • ആദ്യത്തെ മനുഷ്യ നിര്‍മ്മിത റബ്ബര്‍ : നിയോപ്രീന്‍
 • റബ്ബറിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിക്കാന്‍ സള്‍ഫര്‍ ചേര്‍ക്കുന്ന പ്രക്രിയ : വര്‍ക്കനൈസേഷന്‍
 • വള്‍ക്കനൈസേഷന്‍ പ്രക്രിയ ആദ്യമായി നടത്തിയത് : ചാള്‍സ് ഗുഡ് ഇയര്‍
 • റബ്ബര്‍ ലയിക്കുന്ന ദ്രാവകം : ടര്‍പന്‍റൈന്‍
 • നിയോപ്രീന്‍ റബ്ബറിന്‍റെ പ്രത്യേകതകള്‍ : പ്രകൃതി ദത്ത റബ്ബറിനെപ്പോലെ എളുപ്പം തീപിടിക്കുന്നില്ല. ഉയര്‍ന്ന ഊഷ്മാവില്‍ സ്ഥിരത നഷ്ടപ്പെടുന്നില്ല.
 • നിയോപ്രീന്‍ റബ്ബറിന്‍റെ ഉപയോഗങ്ങള്‍ : ഇലക്ട്രിക് കേബിളുകളുടെ ഇന്‍സുലേഷന്‍ ഉണ്ടാക്കാനും എണ്ണ കൊണ്ടുപോകുന്നതിനുള്ള ഹോസുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കുന്നു.
 • സാധാരണയായി ഉപയോഗിക്കുന്ന ഒരു കൃത്രിമ റബ്ബര്‍ : സ്റ്റൈറീന്‍ ബ്യൂട്ടാഡൈയീന്‍ റബ്ബര്‍ (Styrene Butadiene Rubber, SBR)
 • ഉപയോഗങ്ങള്‍ : വേഗം ഉരഞ്ഞുപോകാത്ത ഇത് ടയറുകള്‍, ചെരുപ്പുകള്‍ എന്നിവ നിര്‍മ്മിക്കാനുപയോഗിക്കുന്നു.
 • തയോക്കോളിന്‍റെ ഉപയോഗങ്ങള്‍ : എണ്ണകളും ലായകങ്ങളുമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഹോസുകള്‍ ഉണ്ടാക്കാനും രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന പാത്രങ്ങളുടെ അകവശത്ത് ആവരണമുണ്ടാക്കാനും ഉപയോഗിക്കുന്നു.