ലേ ഷാറ്റ്ലിയര്‍ തത്വം

സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തിന്‍റെ ഗാഢത, ഊഷ്മാവ്, മര്‍ദ്ദം എന്നിവയിലേതെങ്കിലും ഒന്നിന് മാറ്റം വരുത്തിയാല്‍ വ്യൂഹം മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യുന്നതിന് പുനക്രമീകരണം നടത്തുന്നു. ഇതാണ് ലേ ഷാറ്റിലയര്‍ തത്വം.

  • ഒരു രാസപ്രവര്‍ത്തനം സന്തുലനാവസ്ഥ പ്രാപിക്കുന്നതിനുമുമ്പായി ഉണ്ടാകുന്ന അസ്ഥിര രൂപങ്ങള്‍ : ആക്ടീവേറ്റഡ് കോംപ്ലക്സുകള്‍

വാതകനിയമങ്ങള്‍

  • ബോയില്‍ നിയമം : താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്‍റെ വ്യാപ്തം മര്‍ദ്ദത്തിന് വിപരീതാനുപാതത്തിലായിരിക്കും. 

V ∞ 1/P

  • ബോയില്‍ നിയമം ആവിഷ്കരിച്ചത് : റോബര്‍ട്ട് ബോയില്‍
  • ചാള്‍സ് നിയമം : മര്‍ദ്ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്‍റെ വ്യാപ്തം കെല്‍വിന്‍ സ്കെയിലിലെ താപനിലയ്ക്ക് ആനുപാതികമായിരിക്കും.

V ∞ T 

  • ചാള്‍സ് നിയമം ആവിഷ്കരിച്ചത് : ജാക്വസ് അലക്സാണ്‍ഡ്രെ ചാള്‍സ്
  • അവഗാഡ്രോനിയമം : മര്‍ദ്ദം, താപനില എന്നിവ സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്‍റെ വ്യാപ്തം അതിലടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കും.

V∞ n

  • അവഗാഡ്രോനിയമം ആവിഷ്കരിച്ചത് : അവഗാഡ്രോ
  • ഐഡിയല്‍ ഗ്യാസ് നിയമം : ബോയില്‍ നിയമവും ചാള്‍സ് നിയമവും സമന്വയിപ്പിച്ചുകൊണ്ട് എമിലി ക്ലാപെറോണ്‍ പ്രസ്താവിച്ച നിയമം.