ലോഹസങ്കരങ്ങള്‍ (Alloys)

 • രണ്ടോ അതിലധികമോ മൂലകങ്ങള്‍ ചേര്‍ന്നതും അതിലൊന്നെങ്കിലും ലോഹമായതുമായ പദാര്‍ത്ഥം : ലോഹസങ്കരം
 • മനുഷ്യന്‍ ആദ്യമായി ഉപയോഗിത്ത ലോഹ സങ്കരം : ഓട്
 • വിമാന നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്രധാന ലോഹസങ്കരം : ഡ്യുറാലുമിന്‍
 • സമുദ്രജലത്തിന്‍റെ സാന്നിദ്ധ്യത്തില്‍പ്പോലും നാശനത്തിന് വിധേയമാകാത്ത ലോഹസങ്കരം : മഗ്നേലിയം
 • കാന്തം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം : അല്‍നിക്കോ
 • സോള്‍ഡറിങ് വയര്‍ നിര്‍മ്മിക്കുന്നത് : 50% ടിന്‍, 50% ലെഡ്
 • എന്‍ജിന്‍ ഭാഗങ്ങള്‍ വാര്‍ക്കുന്നതിനുപയോഗിക്കുന്ന അലുമിനിയം സങ്കരം : സിലുമിന്‍
 • ഒരു ഉരുക്കുസൂചി ചുട്ടുപഴുപ്പിച്ച ശേഷം വായുവില്‍ സാവധാനം തണുപ്പിക്കുന്ന രീതി : അനീലിങ്
 • ഒരു ഉരുക്കുസൂചി ചുട്ടുപഴുപ്പിച്ച ശേഷം വെള്ളത്തിലോ, എണ്ണയിലോ മുക്കി തമുപ്പിക്കുന്ന രീതി : ക്വേഞ്ചിങ് അഥവാ ഹാര്‍ഡനിങ്
 • പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹസങ്കരം : മാംഗനീസ് സ്റ്റീല്‍
 • തുരുമ്പിക്കാത്ത സ്റ്റീല്‍ : സ്റ്റെയിന്‍ലസ് സ്റ്റീല്‍
 • സ്വര്‍ണം, വെള്ളി എന്നിവ ചേര്‍ന്ന ലോഹസങ്കരം : ഇലക്ട്രം
 • സ്വര്‍ണനിറത്തിലുള്ള ലോഹസങ്കരം : റോള്‍ഡ് ഗോള്‍ഡ്
 • റോള്‍ഡ് ഗോള്‍ഡിലെ ഘടകങ്ങള്‍ : അലുമിനിയം, കോപ്പര്‍
 • റോസ് മെറ്റലിലെ ഘടകങ്ങള്‍ : ബിസ്മത്ത്, ലെഡ്, ടിന്‍
 • ബെല്‍ മെറ്റലിലെ ഘടകങ്ങള്‍ : കോപ്പര്‍, ടിന്‍
 • മൊണല്‍ ലോഹസങ്കരത്തിലെ ഘടകലോഹങ്ങള്‍ : നിക്കല്‍, കോപ്പര്‍
 • ഓസ്കാര്‍ ശില്‍പം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം : ബ്രിട്ടാനിയം