വജ്രം (Diamond)
- പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കാഠിന്യമുള്ള പദാര്‍ത്ഥം.
- ഗ്ലാസ് മുറിക്കാന്‍ ഉപയോഗിക്കുന്നു.
- പ്രകൃതിയില്‍ ലഭ്യമായ ഏറ്റവും വിലകൂടിയ വസ്തു.
- കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപങ്ങളിലൊന്ന്.
- തുല്യ തൂക്കം വജ്രവും ഗ്രാഫൈറ്റും കത്തിച്ചാല്‍ തുല്യ തൂക്കം കാര്‍ബണ്‍ ഡൈ ഓക്സൈഡ് കിട്ടുമെന്ന് തെളിയിച്ചത് : എസ്.ടെനന്റ് (1797-ല്‍)
- കൃത്രിമവജ്രം ആദ്യമായി നിര്‍മ്മിച്ചത് : മോയ്സന് (1893-ല്‍)
- യഥാര്‍ത്ഥ വജ്രവും കൃത്രിമ വജ്രവും തമ്മില്‍ തിരിച്ചറിയാനുപയോഗിക്കുന്നത് : അള്‍ട്രാവയലറ്റ് കിരണങ്ങള്‍
- വജ്രം, രത്നങ്ങള്‍ ഇവയുടെ ഭാരം രേഖപ്പെടുത്താനുള്ള യൂണിറ്റ് : കാരറ്റ്
- 137.82 കാരറ്റോ അതിനു മുകളിലോ മൂല്യമുള്ള വജ്രം അറിയപ്പെടുന്നത് : പാരഗണ്‍
- ഇന്ത്യയില്‍ നിന്നു ലഭിച്ച പ്രസിദ്ധമായ വജ്രം : കോഹിനൂര്‍
- ലോകത്ത് ഇന്നേവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വജ്രം : കുള്ളിനന്‍
- പദാര്‍ത്ഥങ്ങളുടെ കാഠിന്യം അളക്കുവാന്‍ ഉപയോഗിക്കുന്ന സ്കെയില്‍ : മോഹ്സ് സ്കെയില്‍
- പദാര്‍ത്ഥങ്ങളുടെ കാഠിന്യം അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം : സ്ക്ലീറോ മീറ്റര്‍
Recent Comments