ഹീലിയം (Helium)

 • അറ്റോമിക നമ്പര്‍ : 2
 • ഭൂമിയില്‍ കണ്ടെത്തുന്നതിനു മുന്‍പേ ഈ മൂലകം സൂര്യനില്‍ കണ്ടെത്തിയിരുന്നു. 1869 ല്‍ പിയറി.ജെ. ജാന്‍സണ്‍ സൂര്യനില്‍ ഈ മൂലകത്തിന്‍റെ സാന്നിദ്ധ്യം തിരിച്ചരിഞ്ഞു.
 • ഭൂമിയില്‍ ഈ മൂലകം കണ്ടെത്തിയത് 1895 ലാണ്.
 • പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം.
 • ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം.
 • സൂര്യന്‍ എന്നര്‍ത്ഥം വരുന്ന ‘ഹീലിയോസ്’ എന്ന ഗ്രീക്കു വാക്കില്‍ നിന്നാണ് ‘ഹീലിയം’ എന്ന പദം രൂപപ്പെട്ടത്.
 • സൂര്യനില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം
 • സൂര്യനില്‍ ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകളുടെ ഫ്യൂഷന്‍ മുഖേന ഹീലിയം ഉണ്ടാകുന്നു.
 • എയര്‍ഷിപ്പുകളില്‍ ഉപയോഗിക്കുന്ന വാതകം.
 • തീ പിടിക്കാത്ത ഭാരം കുറഞ്ഞ വാതകമായതിനാല്‍ കാലാവസ്ഥ പഠനത്തിനുള്ള ബലൂണികളില്‍ ഹീലിയം നിറയ്ക്കുന്നു.
 • ഹീലിയം – 2960C വരെ തണുപ്പിച്ചാല്‍ ദ്രാവകരൂപത്തില്‍ യാതൊരു പ്രതിരോധവുമില്ലാതെ വൈദ്യുതി കടത്തിവിടും. ഈ പ്രതിഭാസം സൂപ്പര്‍ കണ്ടക്ടിവിറ്റി (അതിചാലകത) എന്നറിയപ്പെടുന്നു.
 • ദ്രവനിലയും തിളനിലയും ഏറ്റവും കുറഞ്ഞ മൂലകം.
 • ‘സൂപ്പര്‍ ഫ്ളൂയിഡ്’ എന്നറിയപ്പെടുന്നു.