അലസവാതകങ്ങള്‍ (Inert gases)

  • 18-ാം ഗ്രൂപ്പിലെ 6 മൂലകങ്ങള്‍
  • വളരെ കുറഞ്ഞ രാസപ്രവര്‍ത്തനശേഷി കാണിക്കുന്ന ഇവ കുലീന വാതകങ്ങള്‍ (Noble gases), അപൂര്‍വ്വ വാതകങ്ങള്‍ എന്നീ പേരുകളിലറിയപ്പെടുന്നു.
  • അലസവാതകങ്ങളുടെ സംയോജകത : പൂജ്യം
  • റഡോണ്‍ ഒഴികെയുള്ള എല്ലാ കുലീനവാതകങ്ങളും അന്തരീക്ഷത്തില്‍ കാണപ്പെടുന്നു.
  • ഏകാറ്റോമികങ്ങളാണ്
  • നിറമോ മണമോ രുചിയോ ഇല്ല.
  • വളരെ താഴ്ന്ന ദ്രവണാങ്കവും തിളനിലയുമാണുള്ളത്.
  • ദ്രവ അന്തരീക്ഷവായുവിനെ അംശികസ്വേദനം നടത്തിയാണ് ഇവ വേര്‍തിരിക്കുന്നത്.