നിയോണ്‍ (Neon)

  • അറ്റോമിക നമ്പര്‍ : 10
  • വളരെ കുറഞ്ഞ അളവില്‍ അന്തരീക്ഷത്തില്‍ കാണപ്പെടുന്നു.
  • ന്യൂക്ലിയര്‍ കണികകളുടെ പാത നിര്‍ണയിക്കുന്നതിനുള്ള സ്പാര്‍ക്ക് ചേമ്പറില്‍ നിറയ്ക്കുന്ന വാതകം.
  • പരസ്യ ബോര്‍ഡുകളില്‍ ഉപയോഗിക്കുന്ന വാതകം.
  • വഴിവിളക്കുകളിലും സേഫ്ടി ലാമ്പുകളിലും നിറയ്ക്കുന്ന വാതകം.
  • നിയോണ്‍ വേപ്പര്‍ ലാമ്പിന്‍റെ നിറം : ഓറഞ്ച്

ആര്‍ഗണ്‍ (Argon)

  • അറ്റോമിക നമ്പര്‍ : 18
  • അന്തരീക്ഷ വായുവില്‍ ഏറ്റവും കൂടുതലുള്ള അവസവാതകം (0.934%)
  • അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂന്നാമത്തെ വാതകം.
  • ആദ്യം കണ്ടുപിടിക്കപ്പെട്ട അവസവാതകം.
  • നിഷ്ക്രിയം എന്നര്‍ത്ഥം വരുന്ന ‘ആര്‍ഗസ്’ എന്ന ഗ്രീക്കു വാക്കില്‍ നിന്നാണ് റെയ്ലി പ്രഭു ആര്‍ഗണ്‍ എന്ന പേരു നല്‍കിയത്.
  • വളരെ ഉയര്‍ന്ന താപനിലയിലുള്ള ലോഹസംസ്കരണ പ്രക്രിയയിലും ഇലക്ട്രിക് ബള്‍ബുകളിലും നിഷ്ക്രിയ അന്തരീക്ഷം ഉണ്ടാകാന്‍ ആര്‍ഗണ്‍ ഉപയോഗിക്കുന്നു.

ക്രിപ്റ്റോണ്‍ (Krypton)

  • അറ്റോമിക നമ്പര്‍ : 36
  • ക്രിപ്റ്റോണ്‍ എന്ന വാക്ക് രൂപം കൊണ്ടത് : ‘മറഞ്ഞിരിക്കുന്നത്’ എന്നര്‍ത്ഥം വരുന്ന ക്രിപ്റ്റോസ് എന്ന ഗ്രീക്കുവാക്കില്‍ നിന്ന്.
  • മറഞ്ഞിരിക്കുന്ന വാതകം (hidden gas)  എന്നറിയപ്പെടുന്നു.
  • ഫ്ളൂറസെന്‍റ് വിളക്കുകളിലും, വിമാനത്താവളങ്ങളിലെയും ഖനികളിലെയും വിളക്കുകളിലും ഈ വാതകം ഉപയോഗിക്കുന്നു.
  • ഇലക്ട്രോപോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം : ഫ്രാന്‍സിയം
  • ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം : ഫ്ളൂറിന്‍
  • ഭൂമിയുടെ പേരിലറിയപ്പെടുന്ന മൂലകം : ടെലൂറിയം
  • ചന്ദ്രന്‍റെ പേരിലറിയപ്പെടുന്ന മൂലകം : സെലീനിയം

സിനോണ്‍ (Xenon)

  • അറ്റോമിക നമ്പര്‍ : 54
  • അപൂര്‍വമായത്, വിചിത്രമായത് തുടങ്ങിയ അര്‍ത്ഥങ്ങളുള്ള സിനോസ് (Xenos)  എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് മൂലകത്തിന് ആപേരു ലഭിച്ചത്.

റെഡോണ്‍ (Radon)

  • അറ്റോമിക നമ്പര്‍ : 86
  • റേഡിയോ ആക്ടീവായ അലസവാതകം
  • ഏറ്റവും ഭാരമുള്ള വാതക മൂലകം
  • റേഡിയത്തിന്‍റെ ശോഷണം വഴിയാണ് ഈ മൂലകം രൂപം കൊണ്ടത്.

സിലിക്കണ്‍

  • ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം.
  • ഐ.സി. ചിപ്പുകളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.