ഫാരഡെയുടെ ഒന്നാം വൈദ്യുതവിശ്ലേഷണ നിയമം


വൈദ്യുതവിശ്ലേഷണഫലമായി ഇലക്ട്രോഡില്‍ സ്വതന്ത്രമാക്കപ്പെടുകയോ നിക്ഷേപിക്കപ്പെടുകയോ ചെയ്യുന്ന പദാര്‍ത്ഥത്തിന്‍റെ മാസ് ഇലക്ട്രോലൈറ്റിലൂടെ കടന്നുപോകുന്ന വൈദ്യുതിയുടെ അളവിന് നേര്‍ അനുപാതത്തിലായിരിക്കും.

  • നാശനത്തില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ കാഥോഡാക്കി അതിന്‍റെ നാശനം ഫലപ്രദമായി തടയുന്ന രീതി കാഥോഡിക സംരക്ഷണം 

ഭൗതികമാറ്റവും രാസമാറ്റവും

ഭൗതികമാറ്റം : ഒരു പദാര്‍ത്ഥത്തിന്‍റെ ഭൗതികഗുണങ്ങളില്‍ മാത്രം മാറ്റമുണ്ടാകുന്നതും താത്കാലികവുമായ മാറ്റം.

ഉദാ : ജലം ഐസാകുന്നത്, ജലം നീരാവിയാകുന്നത്, മെഴുക് ഉരുകുന്നത്.

രാസമാറ്റം : പുതിയ പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നതും സ്ഥിരമായതുമായ മാറ്റം

ഉദാ : ഇരുമ്പ് തുരുമ്പിക്കുന്നത്, വിറക് കത്തിചാരമാകുന്നത്, പഞ്ചസാര കരിയാകുന്നത്.

  • യൂണിറ്റ് സമയത്തില്‍ ലഭിച്ച ഏതെങ്കിലും ഒരു ഉത്പന്നത്തിന്‍റെയോ ഉപയോഗിക്കപ്പെട്ട അഭികാരകത്തിന്‍റെയോ അളവ് : രാസപ്രവര്‍ത്തന വേഗത
  • രാസപ്രവര്‍ത്തന വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ : അഭികാരകങ്ങളുടെ സ്വഭാവം, ഗാഢത, മര്‍ദ്ദം, ഊഷ്മാവ്, ഉല്‍പ്രേരക സാന്നിദ്ധ്യം
  • രാസപ്രവര്‍ത്തനം നടക്കുന്നത് തന്മാത്രകളുടെ കൂട്ടിമുട്ടലിന്‍റെ ഫലമായാണ് എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം : കൊളിഷന്‍ സിദ്ധാന്തം
  • രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ തന്മാത്രകള്‍ക്കുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഗതികോര്‍ജ്ജം : ത്രെഷോള്‍ഡ് എനര്‍ജി
  • സ്വയം മാറ്റത്തിന് വിധേയമാകാതെ സ്ഥിരാവസ്ഥയില്‍ തന്നെ തുടരുന്ന അവസ്ഥ : സന്തുലനാവസ്ഥ
  • അഭികാരകങ്ങള്‍ പ്രവര്‍ത്തിച്ച് ഉത്പന്നങ്ങളുണ്ടാകുന്ന പ്രവര്‍ത്തനം പുരോത്പ്രവര്‍ത്തനം
  • ഉത്പന്നങ്ങള്‍ വിഘടിച്ച് അഭികാരങ്ങള്‍ ഉണ്ടാകുന്ന പ്രവര്‍ത്തനം : പശ്ചാത്പ്രവര്‍ത്തനം