രാസനാമം

കാല്‍സ്യം ഹൈഡ്രോക്സൈഡ് – കുമ്മായം, ചുണ്ണാമ്പ് വെള്ളം
അമോണിയം ഹൈഡ്രോക്സൈഡ് – ലിക്വര്‍ അമോണിയ
സോഡിയം ഹൈഡ്രോക്സൈഡ് – കാസ്റ്റിക് സോഡ
പൊട്ടാസ്യം ഹൈഡ്രോക്സൈഡ് – പൊട്ടാഷ്
സില്‍വര്‍ നൈട്രേറ്റ് – ല്യൂണാര്‍ കാസ്റ്റിക്
സോഡിയം നൈട്രേറ്റ് – ചിലി പൊടിയുപ്പ്
സോഡിയം കാര്‍ബണേറ്റ് – അലക്കുകാരം
കോപ്പര്‍സള്‍ഫേറ്റ് – തുരിശ്
കാല്‍സ്യം ഓക്സൈഡ് – നീറ്റുകക്ക (Slakad lime)
ഈഥൈല്‍ ആല്‍ക്കഹോള്‍ – സ്പിരിറ്റ്
കാല്‍സ്യം കാര്‍ബണേറ്റ് – മാര്‍ബിള്‍/ചോക്ക്
ഡൈഹൈഡ്രജന്‍ മോണോക്സൈഡ് – ജലം
പൊട്ടാസ്യം നൈട്രേറ്റ് – പൊടിയുപ്പ്
സോഡിയം ക്ലോറൈഡ് – കറിയുപ്പ്
കാല്‍സ്യം സള്‍ഫേറ്റ് (CaSO41/2H2O) പ്ലാസ്റ്റര്‍ ഓഫ് പാരീസ്
കാര്‍ബോണിക് ആസിഡ് – സോഡാജലം
സോഡിയം ബൈ കാര്‍ബണേറ്റ് – അപ്പക്കാരം
സിലിക്കണ്‍ കാര്‍ബൈഡ് – കാര്‍ബൊറണ്ടം
കാല്‍സ്യം ഫ്ളൂറൈഡ് – ഫ്ളൂര്‍സ്പാര്‍
മോണോ സോഡിയം ഗ്ലൂട്ടമേറ്റ് – അജിനോമോട്ട
ട്രൈക്ലോറോ മീഥെയ്ന്‍ – ക്ലോറോഫോം
സോഡിയം സിലിക്കേറ്റ് – ഗ്ലാസ്
സോഡിയം തയോസള്‍ഫേറ്റ് – ഹൈപ്പോ
അമോണിയം ക്ലോറൈഡ് – നവസാരം
കാല്‍സ്യം ഓക്സി ക്ലോറൈഡ് (കാല്‍സ്യം ഹൈപോ ക്ലോറൈറ്റ്) – ബ്ലീച്ചിങ് പൗഡര്‍
അലുമിനിയം ഓക്സൈഡ് – കൊറണ്ടം

ആസിഡുകള്‍ (Acids)

  • പുളിരുചിയുള്ളവയാണ്.
  • നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു.
  • ആസിഡുകള്‍ ലോഹങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഹൈഡ്രജന്‍ വാതകം സ്വതന്ത്രമാകുന്നു.
  • ആസിഡുകള്‍ കാര്‍ബണേറ്റുകള്‍, ബൈകാര്‍ബണേറ്റുകള്‍ എന്നിവയുമായി പ്രവര്‍ത്തിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം സ്വതന്ത്രമാകുന്നു.