ലേ ഷാറ്റ്ലിയര്‍ തത്വം

സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തിന്‍റെ ഗാഢത, ഊഷ്മാവ്, മര്‍ദ്ദം എന്നിവയിലേതെങ്കിലും ഒന്നിന് മാറ്റം വരുത്തിയാല്‍ വ്യൂഹം മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യുന്നതിന് പുനക്രമീകരണം നടത്തുന്നു. ഇതാണ് ലേ ഷാറ്റിലയര്‍ തത്വം.

ഒരു രാസപ്രവര്‍ത്തനം സന്തുലനാവസ്ഥ പ്രാപിക്കുന്നതിനുമുമ്പായി ഉണ്ടാകുന്ന അസ്ഥിര രൂപങ്ങള്‍ : ആക്ടീവേറ്റഡ് കോംപ്ലക്സുകള്‍

വാതകനിയമങ്ങള്‍

ബോയില്‍ നിയമം : താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്‍റെ വ്യാപ്തം മര്‍ദ്ദത്തിന് വിപരീതാനുപാതത്തിലായിരിക്കും. 

V ∞ 1/P

ബോയില്‍ നിയമം ആവിഷ്കരിച്ചത് : റോബര്‍ട്ട് ബോയില്‍
ചാള്‍സ് നിയമം : മര്‍ദ്ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്‍റെ വ്യാപ്തം കെല്‍വിന്‍ സ്കെയിലിലെ താപനിലയ്ക്ക് ആനുപാതികമായിരിക്കും.

V ∞ T 

ചാള്‍സ് നിയമം ആവിഷ്കരിച്ചത് : ജാക്വസ് അലക്സാണ്‍ഡ്രെ ചാള്‍സ്
അവഗാഡ്രോനിയമം : മര്‍ദ്ദം, താപനില എന്നിവ സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്‍റെ വ്യാപ്തം അതിലടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കും.

V∞ n

അവഗാഡ്രോനിയമം ആവിഷ്കരിച്ചത് : അവഗാഡ്രോ
ഐഡിയല്‍ ഗ്യാസ് നിയമം : ബോയില്‍ നിയമവും ചാള്‍സ് നിയമവും സമന്വയിപ്പിച്ചുകൊണ്ട് എമിലി ക്ലാപെറോണ്‍ പ്രസ്താവിച്ച നിയമം.