സംയുക്തങ്ങള്‍ (Compounds)

  • സംയുക്തത്തിന്‍റെ ഏറ്റവും ചെറിയ കണിക : തന്മാത്ര
  • ചെമ്പുകൊണ്ട് നിര്‍മ്മിച്ച പാചകപ്പാത്രങ്ങളുടെ അടിവശത്തു കാണുന്ന കറുപ്പുനിറമുള്ള പദാര്‍ത്ഥം : കോപ്പര്‍ ഓക്സൈഡ്
  • കാര്‍ബണ്‍, സള്‍ഫര്‍, പൊട്ടാസ്യം ക്ലോറേറ്റ്, അലുമിനിയം പൗഡര്‍ എന്നിവ ചേര്‍ത്താണ് കരിമരുന്ന് (വെടിമരുന്ന്) ഉണ്ടാക്കുന്നത്. വെടിമരുന്ന് മിശ്രിതത്തില്‍ അനുയോജ്യമായ ലവണങ്ങള്‍ ചേര്‍ത്താല്‍ കത്തുമ്പോള്‍ വിവിധ നിറങ്ങള്‍ ലഭിക്കും.
  • ലോഹങ്ങള്‍ വെല്‍ഡു ചെയ്യാന്‍ ഉപയോഗിക്കുന്നത് : ഓക്സിജന്‍റെയും അസെറ്റിലീന്‍റെയും മിശ്രിതം
  • ജന്തുക്കലുടെ അസ്ഥികളില്‍ കണ്ടുവരുന്ന ഫോസ്ഫറസ് സംയുക്തം : കാല്‍സ്യം ഫോസ്ഫേറ്റ്
  • ഈര്‍പ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ലോറിന്‍ വാതകം കടത്തിവിട്ടാലുണ്ടാകുന്ന പദാര്‍ത്ഥം : ബ്ലീച്ചിംഗ് പൗഡര്‍
  • ഔഷധമായി ഉപയോഗിക്കുന്ന ഒരു അയഡിന്‍ സംയുക്തം : അയഡോഫോം
  • ജന്തുക്കളില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള സംയുക്തം : ജലം
  • ഇടിമിന്നലുണ്ടാകുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജന്‍ സംയുക്തം : നൈട്രിക് ഓക്സൈഡ്
  • ഡ്രൈസെല്ലില്‍ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്ന പദാര്‍ത്ഥം : അമോണിയം ക്ലോറൈഡ്
  • ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള പദാര്‍ത്ഥം : ഹൈഡ്രജന്‍ സള്‍ഫൈഡ്
  • ശീതമിശ്രിതത്തിലുപയോഗിക്കുന്ന കാല്‍സ്യം സംയുക്തം : കാല്‍സ്യം ക്ലോറൈഡ്
  • റോഡിലെ മഞ്ഞുരുക്കിമാറ്റാന്‍ ഉപയോഗിക്കുന്നത് : ഉപ്പ് (സോഡിയം ക്ലോറൈഡ്)
  • രക്തസമ്മര്‍ദ്ദരോഗികള്‍ കറിയുപ്പിനുപകരം ഉപയോഗിക്കുന്നത് : ഇന്തുപ്പ് (പൊട്ടാസ്യം ക്ലോറൈഡ്)
  • സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു : സോഡിയം തയോസള്‍ഫേറ്റ്
  • വ്യാവസായിക പ്രക്രിയയിലൂടെ ലഭിക്കുന്ന അശുദ്ധരൂപത്തിലുള്ള സോഡിയം കാര്‍ബണേറ്റ് : ബ്ലാക്ക് ആഷ്
  • പവിഴപ്പുറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് : കാല്‍സ്യം കാര്‍ബണേറ്റ്
  • വെള്ളനിറമുള്ള പെയിന്‍റുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്നത് : ടൈറ്റാനിയം ഡയോക്സൈഡ്
  • വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാര്‍ത്ഥം : ടൈറ്റാനിയം ഡയോക്സൈഡ്
  • കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മുഖ്യ രാസവസ്തു : അലുമിനിയം സിലിക്കേറ്റ്
  • അഗ്നിശമനികളിലുപയോഗിക്കുന്ന അലുമിനിയം സംയുക്തം : ആലം
  • ആലം എന്നത് : അലുമിനിയത്തിന്‍റെ ഡബിള്‍ സള്‍ഫേറ്റുകള്‍
  • തുണിത്തരങ്ങളില്‍ ചായം കൊടുക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത് : മോര്‍ഡന്‍റ്
  • മോര്‍ഡന്‍റായി ഉപയോഗിക്കുന്ന ഒരു അലുമിനിയം സംയുക്തം : ആലം
  • ആമാശയത്തിലെ അമ്ലത്വം നിര്‍വീര്യമാക്കാനുള്ള ഔഷധം : സോഡിയം ബൈകാര്‍ബണേറ്റ്
  • ഓസോണ്‍ കുടയെ തകര്‍ക്കുന്ന സംയുക്തം : ക്ലോറോഫ്ളൂറോ കാര്‍ബണ്‍
  • വെടിമരുന്നായി ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം : പൊട്ടാസ്യം നൈട്രേറ്റ്
  • മരതകം രാസപരമായി : ബെറിലിയം അലുമിനിയം സിലിക്കേറ്റ്
  • ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ഹാലൈഡ് : സില്‍വര്‍ ബ്രോമൈഡ്
  • ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം : പൊട്ടാല്യം പെര്‍മാംഗനേറ്റ്
  • ബ്ലീച്ചിംഗിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തം : സോഡിയം പെറോക്സൈഡ്
  • കൃത്രിമ മഴപെയ്യിക്കാനുപയോഗിക്കുന്ന രാസവസ്തു : സില്‍വര്‍ അയഡൈഡ്
  • വോട്ട് ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന സംയുക്തം : സില്‍വര്‍ നൈട്രേറ്റ് ലായനി
  • ഡൈനാമൈറ്റ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന രാസവസ്തു : ഗ്ലിസറൈല്‍ ട്രൈനൈട്രേറ്റ്
  • അഗ്നിശമനികളില്‍ ഉപയോഗിക്കുന്ന ബൈകാര്‍ബണേറ്റ് : സോഡിയം ബൈകാര്‍ബണേറ്റ്, പൊട്ടാസ്യം ബൈകാര്‍ബണേറ്റ്
  • എലിവിഷം രാസപരമായി : സിങ്ക് ഫോസ്ഫൈഡ്
  • ഉരകല്ലായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം : സിലിക്കണ്‍ കാര്‍ബൈഡ്
  • പാറ, മണ്ണ് എന്നിവയുടെ തവിട്ടുനിറത്തിന് കാരണം : അയണ്‍ ഓക്സൈഡിന്‍റെ സാന്നിദ്ധ്യം
  • ഗ്ലൂക്കോസ് സാന്നിദ്ധ്യം ടെസ്റ്റു ചെയ്യാനുപയോഗിക്കുന്ന ലായനി : ബെനഡിക്ട് ലായനി
  • മൂത്രത്തില്‍ ബെനഡിക്ട് ലായനി ചേര്‍ക്കുമ്പോള്‍ ഗ്ലൂക്കോസ് നിരോക്സീകരണം നടന്ന് അവക്ഷിപ്തപ്പെടുന്ന സംയുക്തം : കുപ്രസ് ഓക്സൈഡ്
  • ഗ്ലാസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്രധാന രാസവസ്തു : സിലിക്ക (സിലിക്കണ്‍ ഡൈ ഓക്സൈഡ്)
  • മിക്ക ദ്രാവകങ്ങളും വാതകങ്ങളും ഈര്‍പ്പരഹിതമാക്കാന്‍ ഉപയോഗിക്കുന്ന സംയുക്തം : കാല്‍സ്യം ക്ലോറൈഡ്
  • സിമന്‍റ് നിര്‍മ്മാണസമയത്ത് അത് നേഗം സെറ്റായിപ്പോകാതിരിക്കാന്‍ ചേര്‍ക്കുന്ന സംയുക്തം : ജിപ്സം (ഹൈഡ്രേറ്റഡ് കാല്‍സ്യം സള്‍ഫേറ്റ്)
  • ചുവപ്പ് ലെഡ് എന്നാല്‍ : ട്രൈപ്ലംബിക് ടെട്രോക്സൈഡ്
  • സമുദ്രജലത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന സംയുക്തം : സോഡിയം ക്ലോറൈഡ്
  • ബ്ലഡ്ബാങ്കുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന സംയുക്തം : സോഡിയം സിട്രേറ്റ്
  • പ്ലാസ്റ്റിക്കില്‍ ഉപയോഗിക്കുന്ന ക്ലോറിന്‍ സംയുക്തം : പോളി വിനൈല്‍ ക്ലോറൈഡ്
  • ചീഞ്ഞ മല്‍സ്യത്തിന്‍റെ മണമുള്ള വാതകം : ഫോസ്ഫീന്‍
  • മയക്കുമരുന്നായി ഉപയോഗിക്കുന്ന ഒരു സംയുക്തം : പൊട്ടാസ്യം ബ്രോമൈഡ്
  • അന്തര്‍വാഹിനികളിലെ വായുശുദ്ധീകരണത്തിനുപയോഗിക്കുന്ന സംയുക്തം : സോഡിയം പെറോക്സൈഡ്
  • കണ്ണീര്‍ വാതകം : ബെന്‍സൈല്‍ ക്ലോറൈഡ്
  • ‘യെല്ലോ കേക്ക്’ എന്നറിയപ്പെടുന്നത് : യുറേനിയം ഡൈ ഓക്സൈഡ്
  • വെടിമരുന്ന് പൊട്ടിക്കുമ്പോഴും, തീപ്പെട്ടി ഉപയ്ക്കുമ്പോഴും ഉണ്ടാകുന്ന മണത്തിനുകാരണം : സള്‍ഫര്‍ ഡൈ ഓക്സൈഡ്
  • വെള്ളി ആഭരണങ്ങളുടെ നിറം നഷ്ടപ്പെടാന്‍ കാരണമായ വാതകം : ഹൈഡ്രജന്‍ സള്‍ഫൈഡ്
  • താജ്മഹലിന്‍റെ നിറം മങ്ങുന്നതിനു കാരണമായ വാതകം : സള്‍ഫര്‍ ഡൈ ഓക്സൈഡ്
  • പ്രതിമകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തം : പ്ലാസ്റ്റര്‍ ഓഫ് പാരീസ്
  • ആന്‍റിക്ലോര്‍ എന്നറിയപ്പെടുന്ന പദാര്‍ത്ഥം : സള്‍ഫര്‍ ഡൈ ഓക്സൈഡ്
  • സ്മെല്ലിങ് സാള്‍ട്ട് എന്നറിയപ്പെടുന്നത് : അമോണിയം കാര്‍ബണേറ്റ്
  • സാല്‍ അമോണിയാക് എന്നറിയപ്പെടുന്നത് : അമോണിയം ക്ലോറൈഡ്
  • ക്ലാവ് : ബേസിക് കോപ്പര്‍ കാര്‍ബണേറ്റ്
  • നീലനിറത്തില്‍ കാണപ്പെടുന്നൊരു ലവണം : കോപ്പര്‍ സള്‍ഫേറ്റ്
  • എപ്സം സാള്‍ട്ട് : മഗ്നീഷ്യം സള്‍ഫേറ്റ്
  • കുമിള്‍ നാശിനിയായ ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ : കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്, ചുണ്ണാമ്പ്)
  • കുമിള്‍നാശിനിയായി വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തു : തുരിശ്
  • സിന്ദൂരത്തിലും മറ്റും അടങ്ങിയിരിക്കുന്ന ചുവന്ന വര്‍ണ്ണവസ്തു : ട്രൈപ്ലംബിക് ടെട്രോക്സൈഡ്
  • മുട്ടയുടെ തോടില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് : കാത്സ്യം കാര്‍ബണേറ്റ്
  • മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്നത് : കുമ്മായം
  • നീറ്റുകക്കയില്‍ ജലം ചേര്‍ത്താല്‍ ലഭിക്കുന്ന പദാര്‍ത്ഥം : സ്ലേക്കഡ് ലൈം (കുമ്മായം)
  • നീറ്റുകക്കയില്‍ ജലം ചേര്‍ക്കുന്ന പ്രക്രിയ : സ്ലേക്കിംഗ്
  • കമ്പിളി വസ്ത്രങ്ങള്‍ ബ്ലീച്ച് ചെയ്യാനുപയോഗിക്കുന്ന പദാര്‍ത്ഥം : സോഡിയം പെറോക്സൈഡ്
  • ടൂത്ത് പേസ്റ്റ് മിനുക്കാനുപയോഗിക്കുന്ന കാത്സ്യം സംയുക്തം : കാല്‍സ്യം കാര്‍ബണേറ്റ്
  • സ്ഫോടക മിശ്രിതമായി ഉപയോഗിക്കുന്ന ടിഎന്‍ടി യുടെ പൂര്‍ണ്ണരൂപം : ട്രൈനൈട്രോ ടോളുവിന്‍
  • ആണവ ദുരന്തമുണ്ടാകുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉടന്‍ കഴിക്കാന്‍ കൊടുക്കുന്ന ഗുളികയില്‍ അടങ്ങിയിരിക്കുന്നത് : പൊട്ടാസ്യം അയഡൈഡ്
  • സിങ്ക് പുഷ്പങ്ങള്‍ എന്നറിയപ്പെടുന്നത് : സിങ്ക് ഓക്സൈഡ്
  • സ്വര്‍ണം പൂശാനായി ഉപയോഗിക്കുന്ന ലായനി : പൊട്ടാസ്യം സയനൈഡ്
  • ഫ്ളോസ്പാറില്‍ അടങ്ങിയിരിക്കുന്ന സംയുക്തം : കാത്സ്യം ഫ്ളൂറൈഡ്
  • റബ്ബറിലെ ഫില്ലര്‍ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം : സിങ്ക് ഓക്സൈഡ്
  • അഗ്നിശമനിയായി ഉപയോഗിക്കുന്ന പൈറീന്‍ എന്ന രാസവസ്തു : കാര്‍ബണ്‍ ടെട്രാക്ലോറൈഡ്
  • ക്ലോറോഫോം വായുവില്‍ തുറന്നു വയ്ക്കുമ്പോള്‍ വിഘടിച്ച് ഉണ്ടാകുന്ന വിഷവസ്തു : ഫോസ്ജീന്‍
  • ഒന്നാം ലോകമഹായുദ്ധത്തില്‍ രാസായുധമായി ഉപയോഗിച്ച വാതകം : ഫോസ്ജീന്‍
  • നൈട്രേറ്റുകളുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിനുള്ള ടെസ്റ്റ് : ബ്രൗണ്‍റിങ് ടെസ്റ്റ്
  • മുങ്ങല്‍ വിദഗ്ദര്‍ ശ്വസിക്കാനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളില്‍ ഉപയോഹിക്കുന്നത് : ഓക്സിജന്‍റെയും ഹീലിയത്തിന്‍റെയും മിശ്രിതം
  • തീപ്പെട്ടികൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്‍റിമണി സംയുക്തം : ആന്‍റിമണി സള്‍ഫൈഡ് (സ്റ്റിബ്നൈറ്റ്)
  • കണ്ണ് വൃത്തിയാക്കാനുള്ള ഐ ലോഷനായി ഉപയോഗിക്കുന്ന ബോറോണ്‍ സംയുക്തം : ബോറിക് ആസിഡ്
  • കാരംസ് ബോര്‍ഡുകളില്‍ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി : ബോറിക് ആസിഡ്
  • വാഷിംഗ് പൗഡറിന്‍റെ നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബോറോണ്‍ സംയുക്തം : ബൊറാക്സ് (സോഡിയം ബോറേറ്റ്)
  • തുണികളില്‍ ചേര്‍ക്കുന്ന സ്റ്റിഫ് ആന്‍റ് ഷൈനിലെ പ്രധാനഘടകം : ബൊറാക്സ്
  • ഒരു സംയുക്തത്തിനോട് രാസപരമായി സംയോജിച്ചിരിക്കുന്ന ജലത്തെയോ ജലമൂലകങ്ങളെയോ ആഗിരണം ചെയ്യാന്‍ കഴിവുള്ള പദാര്‍ത്ഥം : നിര്‍ജ്ജലീകാരകം
  • നിര്‍ജ്ജലീകാരകത്തിന് ഉദാഹരണങ്ങള്‍ : ഗാഢസള്‍ഫ്യൂറിക് ആസിഡ്, ഫോസ്ഫറസ് പെന്‍റോക്സൈഡ്