ആല്‍ക്കഹോള്‍ (Alcohol)

  • കുടിക്കാനുപയോഗിക്കുന്ന ആല്‍ക്കഹോള്‍ : എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍)
  • ഏറ്റവും ലഘുവായ ആല്‍ക്കഹോള്‍ : മെഥനോള്‍ (മീഥൈല്‍ ആല്‍ക്കഹോള്‍)
  • എഥനോള്‍ മദ്യപാനത്തിനുവേണ്ടി ദുരുപയോഗപ്പെടുത്താതിരിക്കാന്‍ അതിനോടുകൂടി ചേര്‍ക്കുന്ന പദാര്‍ത്ഥം : മെഥനോള്‍ (ഒരു വിഷവസ്തു)
  • എഥനോള്‍ കുടിക്കാന്‍ അയോഗ്യമാക്കി തീര്‍ക്കുന്ന പ്രവര്‍ത്തനം : ഡീനേച്ചറിംഗ് (മെഥിലേറ്റിംഗ്)
  • ഡീനേച്ചര്‍ ചെയ്ത എഥനോള്‍ സ്പിരിറ്റ്, പെയിന്‍റ്, വാര്‍ണിഷ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
  • മുറിവുകളും, സിറിഞ്ചുകളും അണിവിമുക്തമാക്കാനുപയോഗിക്കുന്ന പദാര്‍ത്ഥം : എഥനോള്‍
  • പഞ്ചസാര ലായനിയുടെ ഫെര്‍മന്‍റേഷനിലൂടെ ലഭിക്കുന്ന ആല്‍ക്കഹോള്‍ : എഥനോള്‍
  • വൈനുകളെക്കുറിച്ചുള്ള പഠനം : ഈനോളജി
  • മദ്യോല്‍പന്നങ്ങളിലെ ആല്‍ക്കഹോളിന്‍റെ അളവ് അറിയാനുള്ള യൂണിറ്റ് : പ്രൂഫ്, A.B.V. (Alcohol by volume) എന്നിവ
  • ആന്‍റിഫ്രീസ്, ലായകം എന്നിങ്ങനെ വ്യാപകമായി ഉപയോഗിച്ചുവരുന്ന കടുത്ത വിഷാംശമുള്ള ആല്‍ക്കഹോള്‍ : മെഥനോള്‍
  • പെട്രോളും ആല്‍ക്കഹോളും ചേര്‍ന്ന മിശ്രിതം : ഗ്യാസോഹോള്‍ (പവര്‍ ആല്‍ക്കഹോള്‍)
  • ഫോര്‍മാല്‍ഡിഹൈഡിന്‍റെ നിര്‍മ്മാണപ്രക്രിയയില്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ : മെഥനോള്‍
  • പഞ്ചസാര ലായനിയെ ആല്‍ക്കഹോളാക്കി മാറ്റുന്ന ഈസ്റ്റിലെ എന്‍സൈമുകള്‍ : സൈമേസ്, ഇന്‍വര്‍ടേസ്
  • സ്പിരിറ്റിലെ ആല്‍ക്കഹോളിന്‍റെ അളവ് : 95%
  • ഏറ്റവും കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം : വിസ്കി (60%)
  • ഏറ്റവും കുറഞ്ഞ അളവ് ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം : ബിയര്‍ (3-6%)
  • ഡിപ്സോമാനിയ എന്നറിയപ്പെടുന്നത് : മദ്യാസക്തി
  • ഡച്ച് കറേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് : മദ്യപിച്ചതിനുശേഷം നടത്തുന്ന ധൈര്യ പ്രകടനം
  • പാറ്റാ ഗുളിക രാസപരമായി : നാഥ്തലിന്‍
  • ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഉേډഷം നല്‍കുന്ന വസ്തു : ഫെനിലിത്തെലാമിന്‍
  • വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധനത്തിന് കാരണമായ രാസവസ്തു : ഡൈപ്രൊപ്പൈനല്‍ ഡൈ സള്‍ഫൈഡ്
  • ഭക്ഷണപദാര്‍ത്ഥങ്ങളുടെ രൂചി കൂട്ടാനായി ചേര്‍ക്കുന്ന രാസപദാര്‍ത്ഥം : അജിനോമോട്ടോ
  • വിമാനത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഖരരൂപത്തിലാക്കി പുറന്തള്ളുന്ന പദാര്‍ത്ഥം : ബ്ലൂഐസ്
  • മനുഷ്യനെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന നൈട്രജന്‍ സംയുക്തം : നൈട്രസ് ഓക്സൈഡ്
  • ചുവന്നുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഒരു മൂലകം : സള്‍ഫര്‍
  • സാധാരണ ടൂത്ത് പേസ്റ്റില്‍ ഉപയോഗിക്കുന്ന ഒരു രാസപദാര്‍ത്ഥം : കാല്‍സ്യം കാര്‍ബണേറ്റ്
  • അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ കറന്‍സി നോട്ടുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു : ഫിനോള്‍ഫ്തലിന്‍
  • പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകം : ഡയോക്സിന്‍, ക്ലോറാല്‍
  • ചേനയുടെ ചൊറിച്ചിലിനുകാരണമായ രാസവസ്തു : കാല്‍സ്യം ഓക്സലേറ്റ്
  • സിഗററ്റ് ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകം : ബ്യൂട്ടെയ്ന്‍