രസതന്ത്രം നിത്യജീവിതത്തില്‍ (Chemistry in Daily Life)
സിമന്‍റ്   (Cement)

 

 • സിമന്‍റ് ആദ്യമായി നിര്‍മ്മിച്ചത് : ജോസഫ് ആസ്പിഡിന്‍ (1824, ബ്രിട്ടീഷ് എഞ്ചിനീയര്‍)

നിര്‍മ്മാണം

 • ചുണ്ണാമ്പുകല്ലും കളിമണ്ണും പൊടിച്ചുകലര്‍ത്തിയ മിശ്രിതം 15000C ല്‍ റോട്ടറി ചൂളയില്‍ ശക്തിയായി ചൂടാക്കുമ്പോള്‍ ലഭിക്കുന്ന പരല്‍ രൂപത്തിലുള്ള കഷ്ണങ്ങലെ സിമന്‍റ് ക്ലിങ്കര്‍ എന്ന് പറയുന്നു. ഇതിലേയ്ക്ക് 2-3% ജിപ്സം കലര്‍ത്തി പൊടിച്ച് സിമന്‍റ് നിര്‍മ്മിക്കുന്നു.
 • സിമന്‍റിലേയ്ക്ക് ജിപ്സം കലര്‍ത്തുന്നത് സിമന്‍റിന്‍റെ സെറ്റിംഗ് സമയം നിയന്ത്രിക്കാന്‍
 • വെള്ളം ചേര്‍ത്ത് സിമന്‍റ് ഉറപ്പുള്ളതാക്കി മാറ്റുന്ന പ്രക്രിയ : സെറ്റിംഗ് ഓഫ് സിമന്‍റ്
 • സിമന്‍റ് സെറ്റായി പോകുന്നതിനു കാരണം കാല്‍സ്യം സിലിക്കേറ്റിന്‍റെയും കാല്‍സ്യം അലുമിനേറ്റിന്‍റെയും ഹൈഡ്രേഷന്‍
 • സിമന്‍റും, മണലും, വെള്ളവും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം : സിമന്‍റ് ചാന്ത് (Cement Mortar)
 • സിമന്‍റ്, വെള്ളം, മണല്‍, മെറ്റല്‍ എന്നിവയുടെ മിശ്രിതം : കോണ്‍ക്രീറ്റ്
 • കോണ്‍ക്രീറ്റിനകത്ത് സ്റ്റീല്‍ കമ്പികളോ സ്റ്റീല്‍ വലയോ ഉപയോഗിച്ച് ബലം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. കോണ്‍ക്രീറ്റ് സെറ്റാകുമ്പോള്‍ ഈ വസ്തുക്കളുമായി ചേര്‍ന്ന് അത് ബലമായി കൂടിച്ചേരുന്നു. ഇങ്ങനെയാണ് റീ-ഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റുണ്ടാകുന്നത്. കെട്ടിടങ്ങള്‍, പാലങ്ങള്‍, ഡാമുകള്‍ ഇവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

ഗ്ലാസ് (Glass)

 • സൂപ്പര്‍ കൂള്‍ഡ് ലിക്വിഡാണ് ഗ്ലാസ്
 • സിലിക്കണ്‍ ഡൈ ഓക്സൈഡ്, സോഡിയം കാര്‍ബണേറ്റ്, കാല്‍സ്യം കാര്‍ബണേറ്റ് എന്നിവയുടെ മിശ്രിതം : ഗ്ലാസ്
 • സോഡിയം, കാല്‍സ്യം എന്നിവയുടെ സിലിക്കേറ്റുകളാണ് : സോഫ്റ്റ് ഗ്ലാസ്
 • സിലിക്കാ ഗ്ലാസിന്‍റെ മറ്റു പേരുകള്‍ : സോഫ്റ്റ് ഗ്ലാസ്, സോഡാ ഗ്ലാസ്, സോഡാ ലൈം ഗ്ലാസ്
 • പൊട്ടാസ്യം, കാല്‍സ്യം എന്നിവയുടെ സിലിക്കേറ്റുകളാണ് : ഹാര്‍ഡ് ഗ്ലാസ് (ഹീറ്റ് റെസിസ്റ്റന്‍റ് ഗ്ലാസ്)
 • ഹീറ്റ് റെസിസ്റ്റന്‍റ് ഗ്ലാസിന്‍റെ ഉപയോഗങ്ങള്‍ ലബോറട്ടറി ഉപകരണങ്ങള്‍, ഫാക്ടറി, അടുക്കളെ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.
 • ലെന്‍സുകള്‍, പ്രിസങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഗ്ലാസ് : ഫ്ളിന്‍റ് ഗ്ലാസ്
 • ഇലക്ട്രിക് ബള്‍ബുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ് : ഫ്ളിന്‍റ് ഗ്ലാസ്
 • രണ്ട് ഗ്ലാസ് പ്ലേറ്റുകള്‍ക്കിടയില്‍ കനം കുറഞ്ഞ പ്ലാസ്റ്റിക് ചേര്‍ത്ത് ഒട്ടിച്ചെടുക്കുന്ന ഗ്ലാസ് : സേഫ്റ്റി ഗ്ലാസ് (ലാമിനേറ്റഡ് ഗ്ലാസ്)
 • ബുള്ളറ്റ് പ്രൂഫ് സ്ക്രീന്‍, വിന്‍ഡ് ഷീല്‍ഡുകള്‍ എന്നിവ നിര്‍മ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ് : സേഫ്റ്റി ഗ്ലാസ്
 • ബോട്ടുകള്‍, ഹെല്‍മറ്റുകള്‍ എന്നിവയുടെ ബോഡി നിര്‍മ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ് : ഫൈബര്‍ ഗ്ലാസ്
 • വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസ് : സേഫ്റ്റി ഗ്ലാസ്
 • അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികളെ തടയാനുപയോഗിക്കുന്ന ഗ്ലാസ് : ക്രൂക്സ്

സോപ്പ് (Soap)

 • രാസപരമായി എണ്ണയോ, കൊഴുപ്പോ ഒരു ആല്‍ക്കലി (സോഡിയം ഹൈഡ്രോക്സൈഡ്/പൊട്ടാസ്യം ഹൈഡ്രോക്സൈഡ്)യുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന ലവണം : സോപ്പ്
 • സോപ്പിന്‍റെ നിര്‍മ്മാണപ്രക്രിയ : സാപോണിഫിക്കേഷന്‍
 • സോപ്പിനെ ഗ്ലിസറോളില്‍ നിന്ന് വേര്‍തിരിക്കാന്‍ വേണ്ടി ഉപ്പ് ചേര്‍ക്കുന്ന പ്രക്രിയ : സാള്‍ട്ടിങ് ഔട്ട്
 • അലക്കുസോപ്പ് (washing soap) നിര്‍മ്മിക്കാനുപയോഗിക്കുന്ന ആല്‍ക്കലി : സോഡിയം ഹൈഡ്രോക്സൈഡ്
 • കുളിക്കുവാനുപയോഗിക്കുന്ന സോപ്പ് (Bathing soap)  നിര്‍മ്മിക്കാനുപയോഗിക്കുന്ന ആല്‍ക്കലി : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
 • ഒരു സോപ്പിന്‍റെ നിലവാരം നിശ്ചയിക്കുന്നത് TFM (Total Fatty Matter)
 • ISI മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ഗുണമുള്ള ടോയ്ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM : 76%

കാര്‍ബോഹൈഡ്രേറ്റുകള്‍  (Carbohydrates)

 • കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയടങ്ങിയ സംയുക്തങ്ങള്‍ : കാര്‍ബോഹൈഡ്രേറ്റുകള്‍
 • മനുഷ്യശരീരത്തിന് ദഹിപ്പിക്കാന്‍ കഴിയാത്ത കാര്‍ബോഹൈഡ്രേറ്റ് : സെല്ലുലോസ്
 • പഞ്ചസാരയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ : കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍
 • നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന പഞ്ചസാര : സുക്രോസ്
 • ‘ടേബിള്‍ ഷുഗര്‍’ എന്നറിയപ്പെടുന്നത് : സുക്രോസ്
 • പ്രകൃത്യാലുള്ളതില്‍ ഏറ്റവും മധുരമുള്ള പഞ്ചസാര : ഫ്രക്ടോസ്

പഞ്ചസാര

  • പാല്‍ – ലാക്ടോസ്
  • രക്തം/മുന്തിരി – ഗ്ലൂക്കോസ്
  • അന്നജം – മാള്‍ട്ടോസ്
  • പഴങ്ങള്‍/പച്ചക്കറികള്‍ – ഫ്രക്ടോസ്
  • തേന്‍ – ഗ്ലൂക്കോസ്, ഫ്രക്ടോസ്
  • കരിമ്പ്, ഷുഗര്‍ ബീറ്റ് – സുക്രോസ്

 

 • കൃത്രിമ പഞ്ചസാരകള്‍ക്കുദാഹരണം : സാക്കറിന്‍, അസ്പാര്‍ട്ടേം
 • ആദ്യത്തെ കൃത്രിമ പഞ്ചസാര : സാക്കറിന്‍
 • ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര : ഫ്രക്ടോസ്
 • സാക്കറിന്‍ വേര്‍തിരിച്ചെടുക്കുന്നത് : പെട്രോളിയത്തില്‍ നിന്ന്
 • സാക്കറിന്‍ നിര്‍മ്മിച്ചത് : കോണ്‍സ്റ്റാന്‍റിന്‍ ഫാല്‍ബെര്‍ഗ് (1879-ല്‍)