രസതന്ത്രം ചോദ്യങ്ങൾ PART I

1.വാതകങ്ങള്‍ ഉള്‍പ്പെട്ട രാസപ്രവര്‍ത്തനങ്ങളില്‍ മര്‍ദ്ദം കൂടുമ്പോള്‍ രാസപ്രവര്‍ത്തനനിരക്ക് 

കൂടുന്നു                        

3.ഖരവസ്തുക്കള്‍ ഉള്‍പ്പെട്ട രാസപ്രവര്‍ത്തനങ്ങളില്‍ പ്രതലപരപ്പളവ് കൂടുന്നതനുസരിച്ച് രാസപ്രവര്‍ത്തന നിരക്ക് 

കൂടുന്നു

4.രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതിന് തന്മാത്രകള്‍ക്കാവശ്യമായ നിശ്ചിത അളവ് ഗതികോർജം

ത്രഷോള്‍ഡ് എനര്‍ജി 

5.താപനില വര്‍ദ്ധിക്കുമ്പോള്‍ രാസപ്രവര്‍ത്തന വേഗത കൂടുന്നു

6.ജീവശാസ്ത്രപരമായ ഉല്‍പ്രേരകത്തിനുദാഹരണമാണ് 

എന്‍സൈം (രാസാഗ്നി)

7.സ്വയം രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവര്‍ത്തന വേഗതയ്ക്ക് മാറ്റമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍

ഉല്‍പ്രേരകം                        

8.രാസപ്രവര്‍ത്തന വേഗത വര്‍ദ്ധിപ്പിക്കുന്ന ഉല്‍പ്രേരകങ്ങള്‍

പോസിറ്റീവ് ഉല്‍പ്രേരകങ്ങള്‍

9.രാസപ്രവര്‍ത്തന വേഗത കുറയ്ക്കുന്ന ഉല്‍പേരകങ്ങള്‍

നെഗറ്റീവ് ഉല്‍പ്രേരകങ്ങള്‍

10.സള്‍ഫ്യൂരിക്കാസിഡ് നിര്‍മ്മാണപ്രകിയയിലെ (സമ്പര്‍ക്ക പ്രകിയ) ഉല്‍പ്രേരകം

വനേഡിയം പെന്‍റോക്സൈഡ് 

11.അമോണിയ നിര്‍മ്മാണ പ്രക്രിയയിലെ (ഹേബര്‍ പ്രക്രിയ) ഉല്‍പ്രേരകം

ഇരുമ്പ് (സ്പോഞ്ചി അയേണ്‍)             

12.അന്നജത്തെ മാള്‍ട്ടോസാക്കി മാറ്റുന്ന എന്‍സൈം

അമിലേസ് 

13.അഭികാരകങ്ങള്‍ പ്രവര്‍ത്തിച്ച് ഉല്‍പ്പന്നങ്ങളായ് മാറുകയും എന്നാല്‍ ഇതേ സാഹചര്യത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍ അഭികാരകങ്ങളായ് മാറാതിരിക്കുന്നതുമായ രാസപ്വര്‍ത്തനങ്ങള്‍

ഏകദിശാ പ്രവര്‍ത്തനങ്ങള്‍ 

14.ഇരുദിശകളിലേക്കും നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍

ഉഭയദിശാ പ്രവര്‍ത്തനങ്ങള്‍

15.ഉഭയദിശാപ്രവര്‍ത്തനത്തില്‍ അഭികാരകങ്ങള്‍ ഉല്‍പ്പന്നങ്ങളായ് മാറുന്ന പ്രവര്‍ത്തനം

പുരോ പ്രവര്‍ത്തനം                  

16.ഉഭയദിശാ പ്രവര്‍ത്തനത്തില്‍ ഉല്‍പ്പന്നങ്ങള്‍ അഭികാരകങ്ങളായ് മാറുന്ന പ്രവര്‍ത്തനം

പശ്ചാത് പ്രവര്‍ത്തനം

17.ഫെറിക് തയോസയനേറ്റിന്‍റെ നിറം – ചുവപ്പ്

18.ഒരു വ്യൂഹത്തിലേക്ക് പുതുതായി യാതൊന്നും ചേര്‍ക്കാതിരിക്കുകയും അതില്‍ നിന്ന് യാതൊന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്താല്‍ അത്തരം വ്യൂഹമാണ്

സംവൃതവ്യൂഹം 

19.സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തില്‍ ഗാഢത, മര്‍ദ്ദം, താപനില എന്നിവയില്‍ ഒന്നിന് മാറ്റം വരുത്തിയാല്‍ വ്യൂഹം ഈ മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യത്തക്കവിധം സ്വയം ഒരു പുനഃക്രമീകരണം നടത്തി പുതിയ സംതുലനാവസ്ഥയിലെത്തുന്നു’ ഈ തത്വം അറിയപ്പെടുന്നത് 

ലേ ഷാറ്റിയര്‍ തത്വം                       

20.പദാര്‍ത്ഥങ്ങളില്‍ രാസപരമായി സംയോജിച്ചിരിക്കുന്ന ഹൈഡ്രജനെയും ഓക്സിജനെയും ജലത്തിന്‍റെ അംശബന്ധത്തില്‍ ആഗിരണം ചെയ്യാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍

നിര്‍ജ്ജലീകാരി. eg: സള്‍ഫ്യൂരിക്കാസിഡ് 

21.ശുദ്ധമായ നൈട്രിക്കാസിഡിന്‍റെ നിറം

നിറമില്ല 

22.ലബോറട്ടറിയില്‍ നിര്‍മ്മിക്കുന്ന നൈട്രിക്കാസിഡിന്‍റെ നിറം

മഞ്ഞ

23.നൈട്രിക്കാസിഡിന്‍റെ വ്യാവസായിക നിര്‍മ്മാണം

ഓസ്റ്റ് വാള്‍ഡ് പ്രകിയ.                  

24.നൈട്രിക്കാസിഡിന്‍റെ നിര്‍മ്മാണ പ്രക്രിയയിലെ ഉല്‍പ്രേരകം

പ്ലാറ്റിനം

25.ബ്രൗണ്‍ റിംഗ് ടെസ്റ്റ് നടത്തുന്നത് ഏത് ലവണങ്ങളെ തിരിച്ചറിയാന്‍

നൈട്രേറ്റ് 

26.സ്വര്‍ണ്ണം, പ്ലാറ്റിനം എന്നിവയുടെ ലായകം

അക്വാറീജിയ

27.ഏറ്റവുമധികം സംയുക്തങ്ങള്‍ ഏത് മൂലകത്തിന്‍റേതാണ് 

കാര്‍ബണ്‍                         

28.കാര്‍ബണിന്‍റെ ക്രിസ്റ്റലീയ രൂപാന്തരങ്ങള്‍

വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീന്‍, ഗ്രാഫീന്‍ 

29.വ്രജത്തിന്‍റെ മികച്ച താപചാലകതക്ക് കാരണം

ശക്തിയേറിയ സഹസംയോജക രാസബന്ധനം

30.വ്രജത്തിന് നീലനിറം നല്‍കുന്ന ഘടകം

ബോറോണ്‍

31.വജത്തിന് മഞ്ഞനിറം നല്‍കുന്ന ഘടകം

നൈട്രജന്‍                               

32.ഗ്ലാസ് മുറിക്കാനും, ആഭരണ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന കാര്‍ബണ്‍ രൂപാന്തരം 

വജ്രം

33.കാര്‍ബണിന്‍റെ ഏറ്റവും സ്ഥിരതയുള്ള ക്രിസ്റ്റലീയ രൂപാന്തരം

ഗ്രാഫൈറ്റ്  

34.പെന്‍സില്‍ ലെഡ് നിര്‍മ്മിക്കാനുപയോഗിക്കുന്നത്, ഡ്രൈസെല്ലിലെ ഇലക്ട്രോഡുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്നത് 

ഗ്രാഫൈറ്റ് 

35.ബക്കിബോള്‍സ് എന്നറിയപ്പെടുന്നത് 

ഫുള്ളറീന്‍

36.കാര്‍ബണ്‍ നാനോട്യൂമ്പുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് 

ഫുള്ളറീന്‍                                

38.ദ്വിമാന ഷഡ്ഭുജ ആകൃതിയിലുള്ള കാര്‍ബണ്‍ വലയങ്ങള്‍ ചേര്‍ന്ന പാളി 

ഗ്രാഫീന്‍ 

39.PH സ്കെയില്‍ ആവിഷ്കരിച്ചത്

സോറന്‍സണ്‍

40.ആസിഡ് ബേസ് ഇന്‍ഡിക്കേറ്ററായി ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ 

ഫിനോള്‍ഫ്തലീന്‍, മീഥൈല്‍ ഓറഞ്ച്

41.മിക്ക കാര്‍ഷികവിളകള്‍ക്കും യോജിച്ച PH മൂല്യം

6.5 – 7.2

42.കാരറ്റ്, കാബേജ് തുടങ്ങിയ വിളകള്‍ക്കാവശ്യമായ PH മൂല്യം 

7-8                               

43.പോസിറ്റീവ് ചാര്‍ജ്ജു ള്ള അയോണുകള്‍

കാറ്റയോണ്‍ 

44.നെഗറ്റീവ് ചാര്‍ജ്ജുള്ള അയോണുകള്‍

ആനയോണ്‍ 

45.ശീത മിശ്രിത നിര്‍മ്മാണത്തിനുപയോഗിക്കുന്ന ലവണം

സോഡിയം ക്ലോറൈഡ് 

46.കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന ലവണം

കോപ്പര്‍ സള്‍ഫേറ്റ് 

47.ഗ്ലാസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ലവണം

സോഡിയം കാര്‍ബണേറ്റ് 

48.ഇന്തുപ്പ് രാസപരമായി………. ആണ് 

പൊട്ടാസ്യം ക്ലോറൈഡ്                  

49.അഗ്നിശമനികളില്‍ ഉപയോഗിക്കുന്ന സംയുക്തങ്ങള്‍

സോഡിയം ബൈ കാര്‍ബണേറ്റ്,പൊട്ടാസ്യം ബൈ കാര്‍ബണേറ്റ് 

50.വിനാഗിരിയുടെ PH മൂല്യമാണ്

4.2 

51.ചുണ്ണാമ്പുവെള്ളത്തിന്‍റെ PH മൂല്യം

10.5 

52.ടൂത്ത് പേസ്റ്റിന്‍റെ PH മൂല്യം 

8.7 

53.അമോണിയയുടെ വ്യവസായിക നിര്‍മ്മാണം

ഹേബര്‍ പ്രകിയ

54.സള്‍ഫ്യൂരിക്കാസിഡിന്‍റെ വ്യാവസായിക നിര്‍മ്മാണം

സമ്പര്‍ക്ക പ്രകിയ 

55.ഒലിയത്തിന്‍റെ ഫോര്‍മുല

H2S2O7 (ഡൈ സള്‍ഫ്യൂരിക് ആസിഡ് / പൈറോ സള്‍ഫ്യൂരിക് ആസിഡ്)

56.വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന പദാര്‍ത്ഥങ്ങള്‍                             

ശോഷകാരകം (Drying Agent) eg: നീറ്റുകക്ക, സള്‍ഫ്യൂരിക്കാസിഡ് etc. 

57.ഇടിമിന്നല്‍ സമയത്ത് അന്തരീക്ഷത്തിലുണ്ടാകുന്ന വാതകങ്ങള്‍ 

നൈട്രിക് ഓക്സൈഡ് (NO),നൈട്രജന്‍ ഡൈ ഓക്സൈഡ് (NO2)

58.അമ്ലമഴയുടെ പ്രധാന കാരണക്കാര്‍ 

സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2), നൈട്രജന്‍ ഡൈ ഓക്സൈഡ് (NO2) 

59.മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച താജ്മഹലിന്‍റെ നിറം മങ്ങാനിടയാക്കുന്നത് 

അമ്ലമഴ                                     

60.ആസിഡ് കാര്‍ബണേറ്റുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാകുന്ന വാതകം

CO2 

61.മിനറല്‍ ആസിഡുകള്‍ക്കുദാഹരണങ്ങളാണ് 

ഹൈഡ്രോക്ലോറിക് ആസിഡ് (HC1),സള്‍ഫ്യൂരിക് ആസിഡ് (H2SO4) നൈട്രിക് ആസിഡ് (HNO3) 

62.അസറ്റിക്കാസിഡിന്‍റെ ഫോര്‍മുല

CH3COOH                       

63.ഫാമിക്കാസിഡിന്‍റെ ഫോര്‍മുല – HCOOH

64.മോണോ ബേസിക് ആസിഡുകള്‍ക്കുദാഹരണങ്ങള്‍ – HCI,HNO3

65.ഡൈ ബേസിക്ക് ആസിഡുകള്‍ക്കുദാഹരണങ്ങള്‍ – H2SO4,H2CO3 

66.ട്രൈ ബേസിക്ക് ആസിഡുകള്‍ക്കുദാഹരണങ്ങളാണ് – H3PO4

67.ജലത്തില്‍ ലയിക്കുന്ന ബേസുകളാണ്

ആല്‍ക്കലികള്‍ eg: NaOH(Sodium Hydroxide),KOH(Potassium hydroxide)

68.ആസിഡിന്‍റെയും ബേസിന്‍റെയും സ്വഭാവം കാണിക്കുന്ന പദാര്‍ത്ഥങ്ങള്‍ 

ആംഫോറ്റെറിക് ഉദാ: A12O3,ZnO                     

69.ആസിഡുകളെയും ആല്‍ക്കലികളെയും കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തം 1887 ല്‍ അവതരിപ്പിച്ചത്  

സ്വാന്‍റേ അറീനിയസ് 

70.ആസിഡും ആല്‍ക്കലിയും തമ്മില്‍ പ്രവര്‍ത്തിച്ച് അവയുടെ ഗുണങ്ങള്‍ ഇല്ലാതെയാകുന്ന രാസപ്രവര്‍ത്തനം

നിര്‍വീരികരണം (ന്യൂട്രലൈസേഷന്‍)

71.അസിഡിറ്റി കുറക്കാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ 

അന്‍റാസിഡുകള്‍

72.അന്‍റാസിഡുകളിലെ പ്രധാന ഘടകങ്ങള്‍

കാല്‍സ്യം കാര്‍ബണേറ്റ്, അലൂമിനിയം,കാര്‍ബണേറ്റ്, അലൂമിനിയം ഹൈഡ്രോക്സൈഡ്, സോഡിയം ബൈകാര്‍ബണേറ്റ്,മഗ്നീഷ്യം ഹൈഡ്രോക്സൈഡ് ലരേ.

73.കാര്‍ബണ്‍ രൂപാന്തരങ്ങളുടെ അടിസ്ഥാന യൂണിറ്റ് 

ഗ്രാഫീന്‍                                 

74.പ്രകൃതിയിലെ കാര്‍ബണിന്‍റെ ഏറ്റവും കൂടുതലും കാണപ്പെടുന്ന ഐസോടോപ്പ് 

കാര്‍ബണ്‍ 12

75.റേഡിയോ കാര്‍ബണ്‍ എന്നറിയപ്പെടുന്നത് 

കാര്‍ബണ്‍ 14

76.മൂലകങ്ങളുടെ അറ്റോമിക മാസ് അളക്കുന്നതിനുള്ള പ്രമാണമായി കണക്കാക്കുന്നത്

കാര്‍ബണ്‍ 12 

77.കാര്‍ബണ്‍ ഡേറ്റിംഗിനുപയോഗിക്കുന്നത് 

കാര്‍ബണ്‍ 14                         

78.കൃതിമ ശ്വാസോച്ഛാസത്തിനുപയോഗിക്കുന്നത് 

കാര്‍ബൊജെന്‍ (95ശതമാനം ഓക്‌സിജനും  5 ശതമാനം കാര്‍ബണ്‍ ഡൈ ഓക്സൈഡും അടങ്ങിയത്)

79.കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ ഖര രൂപം

ഡ്രൈ ഐസ് 

80.സ്റ്റേജ് ഷോകളില്‍ മേഘ സമാനമായ ദൃശ്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് –

ഡ്രൈ ഐസ് 

81.ഹീമോഗ്ലോബിനുമായി പ്രവര്‍ത്തിച്ച് കാര്‍ബോക്സി ഹീമോഗ്ലോബിന്‍ ആയി മാറുന്ന സംയുക്തം 

കാര്‍ബണ്‍ മോണോക്സൈഡ്                  

82.ഒരേ മൂലകത്തിന്‍റെ ആറ്റങ്ങള്‍ക്ക് പരസ്പരം സംയോജിച്ച് ചെയിന്‍ രൂപത്തില്‍ നിലനില്‍ക്കാനുള്ള കഴിവ് 

കാറ്റിനേഷന്‍

83.കാറ്റിനേഷന്‍ കഴിവ് ഏറ്റവും കൂടുതലുള്ള മൂലകം 

കാര്‍ബണ്‍ 

84.1919 ല്‍ രൂപീകരിക്കപ്പെട്ട IUPAC(International Union for pure and applied chemistry) യുടെ ആസ്ഥാനം

സൂറിച്ച് (സ്വിറ്റ്സര്‍ലാന്‍റ്) 

85.കാര്‍ബണ്‍ ആറ്റങ്ങള്‍ക്കിടയില്‍ ഏകബന്ധനം മാത്രമുള്ള ഹൈഡ്രോകാര്‍ബണുകള്‍

അൽക്കെയ്നുകൾ                      

86.പൂരിത ഹൈഡ്രോകാര്‍ബണുകള്‍ എന്നറിയപ്പെടുന്നത് 

അൽക്കെയ്നുകൾ  (Alkanes)

87.ഫ്രെഡറിക് വോളര്‍ 1828 ല്‍ ഓര്‍ഗാനിക് സംയുക്തമായ യൂറിയ നിര്‍മ്മിച്ചത് ഏത് അജൈവ പദാര്‍ത്ഥത്തില്‍ നിന്നാണ്

അമോണിയം സയനേറ്റ് 

88.ഏതെങ്കിലും രണ്ട് കാര്‍ബണ്‍ ആറ്റങ്ങള്‍ക്കിടയില്‍ ദ്വിബന്ധനമുള്ള ഹൈഡ്രോകാര്‍ബണുകള്‍ 

ആല്‍ക്കീനുകള്‍ (Alkenes)

89.ഏതെങ്കിലും രണ്ട് കാര്‍ബണ്‍ ആറ്റങ്ങള്‍ക്കിടയില്‍ ത്രിബന്ധനമുള്ള ഹൈഡ്രോകാർബണുകള്‍

ആല്‍ക്കൈനുകള്‍ (Alkynes)                 

90.അൽക്കെയ്നുകളുടെ പൊതുവായ ഫോര്‍മുല

CnH2n+2 

91.ആല്‍ക്കീനുകളുടെ പൊതുവായ ഫോര്‍മുല 

CnH2n

92.ആല്‍ക്കൈനുകളുടെ പൊതുവായ ഫോര്‍മുല 

CnH2n-2

93.ഏറ്റവും ലഘുവായ ഹൈഡ്രോകാര്‍ബണ്‍

മീതേയ്ന്‍ 

94.ഏറ്റവും ലഘുവായ ആല്‍ക്കെയ്ന്‍

മീതേയ്ന്‍                      

95.ഏറ്റവും ലഘുവായ ആല്‍ക്കീന്‍

ഈതീന്‍ (എഥിലിന്‍) 

96.ഏറ്റവും ലഘുവായ ആല്‍ക്കെന്‍ 

ഈതൈന്‍ (അസറ്റിലീന്‍) 

97.ഗ്യാസ് വെല്‍ഡിംഗിന് ഉപയോഗിക്കുന്നത്

ഓക്സി – അസറ്റലീന്‍ (ഓക്സിജന്‍ – അസറ്റിലീന്‍)

98.K ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 

2                                   

99.L ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം

8

100.M ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം

18

101.N ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം

32 

102.S സബ്ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 

2                                          

103.P സബ്ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം

104.D സബ്ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം

10 

105.F സബ്ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം

14 

106.സബ്ഷെല്ലുകളില്‍ ഇലക്ട്രോണുകള്‍ കാണപ്പെടുവാന്‍ സാധ്യത കൂടിയ മേഖല

ഓര്‍ബിറ്റല്‍

107.S സബ്ഷെല്ലിലെ ഓര്‍ബിറ്റലുകളുടെ എണ്ണം

1                                       

108.Pസബ്ഷെല്ലിലെ ഓര്‍ബിറ്റലുകളുടെ എണ്ണം

109.d സബ്ഷെല്ലിലെ ഓര്‍ബിറ്റലുകളുടെ എണ്ണം

110.f സബ്ഷെല്ലിലെ ഓര്‍ബിറ്റലുകളുടെ എണ്ണം

111.s സബ്ഷെല്ലിലെ ഓര്‍ബിറ്റലിന്‍റെ ആകൃതി 

ഗോളാകൃതി

112.p സബ്ഷെല്ലിലെ ഓര്‍ബിറ്റലിന്‍റെ ആകൃതി 

ഡംബെല്‍                           

113.സങ്കീര്‍ണ്ണമായ ആകൃതികളില്‍ കാണപ്പെടുന്ന ഓര്‍ബിറ്റലുകളാണ് 

d,f സബ് ഷെല്ലുകളുടെ ഓര്‍ബിറ്റല്‍ 

error: