രസതന്ത്രം ചോദ്യങ്ങൾ PART II

114.ട ബ്ലോക്ക് മൂലകങ്ങള്‍ എന്നറിയപ്പെടുന്നത് 

1, 2 ഗ്രൂപ്പുകള്‍                    

115. p ബ്ലോക്ക് മൂലകങ്ങള്‍ എന്നറിയപ്പെടുന്നത് 

13ാം ഗ്രൂപ്പ് മുതല്‍ 18ാം ഗ്രൂപ്പ് വരെ  

116.d ബ്ലോക്ക് മൂലകങ്ങള്‍ എന്നറിയപ്പെടുന്നത് 

3ാം ഗ്രൂപ്പ് മുതല്‍ 12ാം ഗ്രൂപ്പ് വരെ

117.f ബ്ലോക്ക് മൂലകങ്ങള്‍ എന്നറിയപ്പെടുന്നത് 

ലാന്‍ഥനോയിഡുകള്‍, ആക്റ്റിനോയിഡുകള്‍

118.ആല്‍ക്കലി ലോഹങ്ങളുടെ ഓക്സീകരണാവസ്ഥ 

+1                                   

119.ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങളുടെ ഓക്സീകരണാവസ്ഥ

+2

120.സംക്രമണ മൂലകങ്ങള്‍ എന്നറിയപ്പെടുന്നത് 

ബ്ലോക്ക് മൂലകങ്ങള്‍ 

121.ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലുമുള്ള മൂലകങ്ങള്‍ കാണപ്പെടുന്ന ബ്ലോക്ക് 

p ബ്ലോക്ക് 

122.ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലുമുള്ള മൂലകങ്ങള്‍ കാണപ്പെടുന്ന ഗ്രൂപ്പ് 

ഹാലജന്‍ കുടുംബം (17ാം ഗ്രൂപ്പ്)              

123.ലോഹം, അലോഹം, ഉപലോഹം എന്നിവ കാണപ്പെടുന്ന ബ്ലോക്ക് 

P ബ്ലോക്ക് 

124.വനസ്പതി നിര്‍മ്മാണത്തിലെ ഉല്‍പ്രേരകം

നിക്കല്‍ 

125.കോപ്പര്‍ സള്‍ഫേറ്റിന്‍റെ നിറം

നീല

126.കൊബാള്‍ട്ട് നൈട്രേറ്റിന്‍റെ നിറം

പിങ്ക്                                           

127.പൊട്ടാസ്യം പെര്‍മാംഗനേറ്റിന്‍റെ നിറം

വയലറ്റ് 

128.ഫെറസ് സള്‍ഫേറ്റിന്‍റെ നിറം

പച്ച

129.ഫെറിക് സള്‍ഫേറ്റിന്‍റെ നിറം 

മഞ്ഞ

130.സിങ്ക് സള്‍ഫേറ്റിന്‍റെ നിറം

വെള്ള                                             

131.അമോണിയം ഡൈ കോമേറ്റിന്‍റെ നിറം

ഓറഞ്ച് 

132.വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് 

സംക്രമണ മൂലകങ്ങള്‍

133.മോണോസൈറ്റില്‍ നിന്നും ലഭിക്കുന്ന ലോഹങ്ങള്‍

തോറിയം, നിയോഡിമിയം,  സീറിയം

134.ഉരക്കല്ലുകള്‍ (Flint Stones) നിര്‍മ്മിക്കാനാവശ്യമായ ലോഹം

സീറിയം                                           

135.ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹം

നിയോഡിമിയം

136.കാന്തങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹസങ്കരം

അല്‍നിക്കോ

137.യുണിഫൈഡ് മാസ് (1)  കാര്‍ബണ്‍ 12 എന്ന ഐസോടോപ്പിന്‍റെ മാസിന്‍റെ 12 ല്‍

ഒരു ഭാഗം. മൂലകങ്ങളുടെ അറ്റോമിക മാസ് പ്രസ്താവിക്കുന്നതിന് ഏകകമായി കണക്കാക്കുന്നു.

138.അവോഗാഡ്രോ സംഖ്യ – 6.022 x 1023

139.ഒരു ഗ്രോസ്  എന്നത് – 144 എണ്ണം                          

140.ഹൈഡ്രജന്‍റെ ശരാശരി അറ്റോമിക മാസ് – 1.0079 

141.ഹീലിയത്തിന്‍റെ ശരാശരി അറ്റോമിക മാസ് – 4.0026

142.ഒരു മൂലക ആറ്റത്തിന്‍റെ അറ്റോമിക മാസ് എത്രയാണോ അത്രയും ഗ്രാമിനെ……..എന്നുവിളിക്കുന്നു  

ഗ്രാം അറ്റോമിക മാസ്

143.മൂലകത്തിന്‍റെയോ സംയുക്തത്തിന്‍റെയോ ഒരു തന്മാത്രയുടെ മാസാണ് 

മോളിക്യൂലാര്‍ മാസ്                                

144.ഒരു മൂലകത്തിന്‍റെയോ സംയുക്തത്തിന്‍റെയോ മോളിക്യുലാര്‍ മാസിനു തുല്യമായതയും ഗ്രാം അളവാണ് 

ഗ്രാം മോളിക്യുലാര്‍ മാസ് (GMM)

145.അന്താരാഷ്ട്ര മോള്‍ ദിനം 

ഒക്ടോബര്‍ 23 

146.മര്‍ദ്ദവും, താപനിലയും സ്ഥിരമായിരിക്കുമ്പോള്‍ വാതകങ്ങളുടെ തുല്യഎണ്ണം തന്മാത്രകള്‍ക്ക് തുല്യ വ്യാപ്തമായിരിക്കും ഇതിനെ ………… എന്നു വിളിക്കുന്നു

മോളാര്‍ വ്യാപ്തം 

147.STP യില്‍ സ്ഥിതി ചെയ്യുന്ന ഏതൊരു വാതകത്തിന്‍റെയും ഒരു മോളിന് എത്ര വ്യാപ്തമുണ്ടാകും 

22.4 ലിറ്റര്‍                                               

148.വ്യാപ്തത്തിന്‍റെ SI യൂണിറ്റ് – ക്യുബിക് മീറ്റര്‍ (m3) 

1 atm = 101325 പാസ്കല്‍

149.1 ബാര്‍ = 105 പാസ്കല്‍

150.1 atm = 1.01325 ബാര്‍

151.ഒരു ലിറ്റര്‍ ലായനിയില്‍ എത്ര മോള്‍ ലീനം അടങ്ങിയിരിക്കുന്നു എന്നതാണ് കൊണ്ട് അര്‍ത്ഥമാക്കുന്നത് ? 

മൊളാരിറ്റി

152.റിഡോക്സ് രാസ പ്രവര്‍ത്തനത്തിലൂടെ രാസോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാകുന്ന ക്രമീകരണമാണ്

ഗാല്‍വാനിക് സെല്‍ (വോള്‍ട്ടായിക് സെല്‍)

153.അയോണുകളുടെ നീക്കം വഴി സര്‍ക്യൂട്ട് പൂര്‍ത്തിയാക്കുകയും സെല്ലിലെ ന്യൂട്രാലിറ്റി നിലനിര്‍ത്തുകയും ചെയ്യുന്ന u ആകൃതിയുള്ള ട്യൂബ് 

സാള്‍ട്ട് ബ്രിഡ്ജ്                                   

154.ഓക്സീകരണം നടക്കുന്ന ഇലക്ട്രോഡ് 

ആനോഡ് 

155.നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ് 

കാഥോഡ് 

156.മാസ് സംരക്ഷണ നിയമം അവതരിപ്പിച്ചത് 

ലാവോസിയര്‍                           

157.സ്ഥിരാനുപാത നിയമം അവതരിപ്പിച്ചത് 

ജോസഫ് പ്രൗസ്റ്റ് 

158.ബഹു അനുപാത നിയമം, ഭാഗിക മര്‍ദ്ദ നിയമം

ജോണ്‍ ഡാള്‍ട്ടണ്‍                                 

159.പോസിറ്റീവ് ചാര്‍ജ്ജുള്ള കണങ്ങളുടെ സാന്നിധ്യം ആദ്യമായി പ്രവചിച്ചത്

ഗോള്‍ഡ് സ്റ്റെയിന്‍

160. ഗോള്‍ഡ് ഫോയില്‍ പരീക്ഷണം നടത്തിയത് 

റൂഥര്‍ ഫോര്‍ഡ് 

161.പോസിറ്റീവ് ചാര്‍ജ്ജുള്ള പ്രോട്ടോണ്‍ കണ്ടെത്തിയത് 

റൂഥര്‍ ഫോര്‍ഡ് 

162.നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണ്‍ കണ്ടെത്തിയത് 

ജെ.ജെ. തോംസണ്‍ 

163.ചാര്‍ജ്ജില്ലാത്ത ന്യൂട്രോണ്‍ കണ്ടെത്തിയത് 

ജയിംസ് ചാഡ് വിക്                                     

164.ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകള്‍ പ്രദക്ഷിണം ചെയ്യുന്നത് ഷെല്ലുകളിലാണെന്ന് സിദ്ധാന്തിച്ച ശാസ്ത്രജ്ഞന്‍ 

നീല്‍സ് ബോര്‍

165.അറ്റോമിക നമ്പര്‍ എന്നത്                         

പ്രോട്ടോണുകളുടെയോ ഇലക്ട്രോണുകളുടേയോ എണ്ണം

166.മാസ് നമ്പര്‍ എന്നത് 

പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും ആകെ എണ്ണം

167.ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പര്‍ – അറ്റോമിക നമ്പര്‍

168.ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങളാണ്  –  ഐസോടോണുകള്‍

169.ഇലക്ട്രോണ്‍ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനം

അയോണിക ബന്ധനം                                   

170.ഇലക്ട്രോണ്‍ പങ്കുവെക്കല്‍ മൂലമുണ്ടാകുന്ന രാസബന്ധനം

സഹസംയോജക ബന്ധനം

172.സഹസംയോജക ബന്ധനത്തില്‍ ഏര്‍പ്പെട്ട രണ്ട് ആറ്റങ്ങള്‍ക്കിടയിലുള്ള ബന്ധിത ഇലക്ട്രോണുകളെ ആകര്‍ഷിക്കാനുള്ള അതത് ആറ്റത്തിന്‍റെ കഴിവ് 

ഇലക്ട്രോ നെഗറ്റിവിറ്റി (വിദ്യുത് ഋണത) 

173.പൊതുവേ ഉപയോഗിക്കുന്ന ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയില്‍ ആവിഷ്കരിച്ചത് 

ലീനസ് പോളിംഗ് 

174.ജലത്തിന്‍റെ വിഭിന്ന സവിശേഷതകള്‍ക്ക് അടിസ്ഥാനം

പോളാര്‍ സ്വഭാവം

175.ഭാഗികമായി വൈദ്യുത ചാര്‍ജ്ജുള്ള സംയുക്തങ്ങളാണ്

പോളാര്‍ സംയുക്തങ്ങള്‍                                    

176.’ടെല്ല്യൂറിക് ഹെലിക്സ്’ എന്ന ആശയം മുന്നോട്ടുവെച്ച് ശാസ്ത്രജ്ഞന്‍

ചാന്‍ കുര്‍ട്ടോയ്സ്

177.1863ല്‍ അറ്റോമിക മാസിന്‍റെ ആരോഹണക്രമത്തില്‍ മൂലകങ്ങളെ വര്‍ഗീകരിച്ചത്

ജോണ്‍ ന്യൂലാന്‍റ്സ് 

178.1869 ല്‍ അറ്റോമിക മാസിന്‍റെ ആരോഹണക്രമത്തില്‍ മൂലകങ്ങളെ വര്‍ഗീകരിച്ചത്

മെന്‍ഡലീഫ്

179.1913 ല്‍ എക്സ്റേ ഡിഫ്രാക്ഷന്‍ പരീക്ഷണങ്ങളിലൂടെ ആറ്റമിക നമ്പറിന്‍റെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ വര്‍ഗ്ഗീകരിച്ചത് 

ഹെന്‍റി മോസ്‌ ലി                                       

180.കത്തുന്ന വായു (Inflammable air) എന്ന് കാവന്‍ഡിഷ് വിശേഷിപ്പിച്ച മൂലകം

ഹൈഡ്രജന്‍

181.1774ല്‍ ക്ലോറിന്‍ കണ്ടുപിടിച്ചത് 

കാള്‍ വില്യം ഷീലെ 

182.1810ല്‍ ക്ലോറിന്‍ ഒരു മൂലകമാണെന്ന് സ്ഥിരീകരിച്ചത് 

ഹംഫ്രി ഡേവി 

183.ഒരേ സ്വഭാവമുള്ള കണികകളാല്‍ നിര്‍മ്മിതമായ പദാര്‍ത്ഥങ്ങള്‍

ശുദ്ധപദാര്‍ത്ഥങ്ങള്‍ (സ്വര്‍ണ്ണം, ജലം, പഞ്ചസാര)

184.വ്യത്യസ്ത സ്വഭാവമുള്ള കണികകളാല്‍ നിര്‍മ്മിതമായ പദാര്‍ത്ഥങ്ങള്‍                                                

മിശ്രിതങ്ങള്‍(സോഡാവെള്ളം, ഉപ്പുവെള്ളം, മണ്ണ്, പാറപ്പൊടി, മണല്‍, വായു etc)

185. ഒരു മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണ ശീലമുള്ളതും മറ്റുള്ളവ സാധാരണ രീതിയില്‍ ബാഷ്പീകരിക്കാത്തതുമായാല്‍ വേര്‍തിരിക്കാന്‍ ഉപയോഗിക്കാവുന്ന മാര്‍ഗം

സ്വേദനം 

186.ജലവും അസറ്റോണും കലര്‍ന്ന മിശ്രിതം വേര്‍തിരിക്കാന്‍ ഉപയോഗിക്കുവുന്ന മാര്‍ഗം 

സ്വേദനം (Distillation)                                  

187.മിശ്രിതത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകള്‍ തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളൂവെങ്കില്‍ വേര്‍തിരിക്കാനുള്ള മാര്‍ഗം

അംശിക സ്വേദനം (Fractional Distillation)

188.ക്രൂഡ് ഓയിലിന്‍റെ അംശിക സ്വേദനം വഴി വേര്‍തിരിക്കുന്ന പദാര്‍ത്ഥങ്ങള്‍

പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, നാഫ്ത 

189.മെഥനോളിന്‍റെ (മീഥൈല്‍ ആല്‍ക്കഹോള്‍) തിളനില

650C)                                           

190.എഥനോളിന്‍റെ (ഈഥൈല്‍ ആല്‍ക്കഹോള്‍) തിളനില 

780C

191.കണികകളുടെ ഭാരവ്യത്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ മിശ്രിതത്തിലെ ഘടകങ്ങളെ വേര്‍തിരിക്കാനുള്ള മാര്‍ഗം 

സെന്‍ട്രിഫ്യൂഗേഷന്‍

192.രക്തസാമ്പിളുകളില്‍ നിന്ന് രക്തകോശങ്ങള്‍ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം

സെന്‍ട്രിഫ്യൂഗേഷന്‍ 

193.സെന്‍ട്രിഫ്യൂഗേഷന് ഉപയോഗിക്കുന്ന ഉപകരണം 

സെന്‍ട്രിഫ്യൂജ്                                           

194.ഒരേ ലായകത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നിലധികം ലീനങ്ങളെ വേര്‍തിരിക്കാന്‍ ഉയോഗിക്കുന്ന മാര്‍ഗ്ഗം

ക്രൊമാറ്റോഗ്രാഫി

195.നിറമുള്ള പദാര്‍ത്ഥങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത് 

ക്രൊമാറ്റോഗ്രാഫി

196.ക്രൊമാറ്റോഗ്രഫിക്ക് അടിസ്ഥാനമായ പ്രതിഭാസം

അധിശോഷണം (Adsorption) 

197.രക്തത്തില്‍ കലര്‍ന്ന വിഷാംശങ്ങള്‍ വേര്‍തിരിച്ചറിയാനും, ചായങ്ങളില്‍ നിന്ന് ഘടകങ്ങള്‍ വേര്‍തിരിക്കാനും ഉപയോഗിക്കുന്ന മാര്‍ഗം

ക്രൊമാറ്റോഗ്രാഫി                             

198.ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806-ല്‍ കണ്ടുപിടിച്ചതാര് 

ഹംഫ്രി ഡേവി 

199.ഹൈഡ്രജന്‍ ഓക്സിജനില്‍ കത്തുമ്പോള്‍ ജലം ഉണ്ടാകുമെന്ന് കണ്ടുപിടിച്ചതാര്

കാവന്‍ഡിഷ് 

200.രാസപ്രക്രിയയിലൂടെ വിഘടിപ്പിച്ച് ഘടകങ്ങളാക്കാന്‍ സാധിക്കാത്ത ശുദ്ധ പദാര്‍ത്ഥങ്ങളാണ് 

മൂലകങ്ങള്‍ 

201.രണ്ടോ അതിലധികമോ മൂലകങ്ങള്‍ രാസപ്രക്രിയയിലൂടെ ചേര്‍ന്നുണ്ടാകുന്ന ശുദ്ധപ്ദാര്‍ത്ഥങ്ങളാണ് സംയുക്തങ്ങള്‍

202.ആധുനിക രീതിയിലുള്ള പ്രതീക സമ്പ്രദായം ആവിഷ്കരിച്ചത് 

ബെഴ്സീലിയസ്                                                

203.ബെഴ്സീലിയസ് കണ്ടുപിടിച്ച മൂലകങ്ങള്‍

സെലിനിയം, സിലിക്കണ്‍, തോറിയം,സീറിയം

204.ഒരു മൂലകത്തിന്‍റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണിക 

ആറ്റം                                        

205.സ്വതന്ത്രമായും സ്ഥിരമായും നില്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങള്‍

തന്മാത്ര                                

206.(പാചീന ആറ്റം സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത് 

കണാദന്‍, ഡെമോക്രീറ്റസ് 

207.ആധുനിക ആറ്റം സിദ്ധാന്തം അവതരിപ്പിച്ചത് 

ജോണ്‍ ഡാള്‍ട്ടണ്‍ 

208.രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന പദാര്‍ത്ഥങ്ങള്‍ 

അഭികാരങ്ങള്‍ 

209.രാസപ്രവര്‍ത്തന ഫലമായുണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍

ഉല്‍പ്പന്നങ്ങള്‍                             

210.മീഥേയ്ന്‍ തന്മാത്രയുടെ ഫോര്‍മുല

CH4 

211.പദാര്‍ത്ഥങ്ങളിലെ തന്മാത്രാ ക്രമീകരണം മാത്രം വ്യത്യാസപ്പെടുന്ന താത്കാലിക മാറ്റമാണ്

ഭൗതിക മാറ്റം

212.പദാര്‍ത്ഥം പൂര്‍ണ്ണമായും മറ്റൊരു പുതിയ പദാര്‍ത്ഥമായി മാറുന്ന സ്ഥിരം മാറ്റമാണ്

രാസമാറ്റം

213.താപം പുറത്തുവിടുന്ന രാസപ്രവര്‍ത്തനങ്ങള്‍

താപമോചക പ്രവര്‍ത്തനങ്ങള്‍ (Exothermic  reaction)

214.താപം ആഗിരണം ചെയ്യുന്ന രാസപ്രവര്‍ത്തനങ്ങള്‍

താപ ആഗിരണ പ്രവര്‍ത്തനങ്ങള്‍ (Endothermic reaction)

215.പ്രകാശ സംശ്ലേഷണത്തിന്‍റെ പ്രവര്‍ത്തന സമവാക്യം

6H2O+6CO2+പ്രകാശം → C6H12O6+6O2               

216.മിന്നാമിനുങ്ങിന്‍റെ മിന്നലിനു കാരണമാകുന്ന പ്രതിഭാസം

ബയോ ലുമിനസെന്‍സ് 

217.മിന്നാമിനുങ്ങിന്‍റെ മിന്നലിനു കാരണമാകുന്ന രാസപദാര്‍ത്ഥം

ലൂസിഫെറിന്‍

218.വൈദ്യുതി കടന്നുപോകുമ്പോള്‍ രാസമാറ്റത്തിനു വിധേയമാകുന്ന പദാര്‍ത്ഥങ്ങള്‍

ഇലക്ട്രോലൈറ്റ് 

219.ഇലക്ട്രോ ലൈറ്റുകളിലേക്ക് വൈദ്യുതി കടത്തിവിടുന്ന ബാറ്ററിയുടെ ധ്രുവങ്ങളുമായി ബന്ധിപ്പിച്ച ദണ്ഡകള്‍

ഇലക്ട്രോഡുകള്‍                               

220.വൈദ്യുതി കടന്നുപോകുമ്പോള്‍ ഒരു പദാര്‍ത്ഥം വിഘടനത്തിനു വിധേയമാകുന്ന പ്രകിയ 

വൈദ്യുത വിശ്ലേഷണം (ഇലക്ട്രോലിസിസ്)

221.ഒരു ലോഹവസ്തുവില്‍ വൈദ്യുതി ഉപയോഗിച്ച് മറ്റൊരു ലോഹം പൂശുന്ന പ്രകിയ

ഇലക്ട്രോപ്ലേറ്റിംഗ് (വൈദ്യുത ലേപനം)          

222.അടിച്ചുപരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാന്‍ സാധിക്കുന്ന സവിശേഷതയാണ് 

മാലിയബിലിറ്റി

223.മാലിയബിലിറ്റി ഏറ്റവും കൂടുതല്‍

സ്വര്‍ണ്ണം                              

224.ലോഹങ്ങളെ വലിച്ചുനീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാന്‍ സാധിക്കുന്ന സവിശേഷതയാണ്  

ഡക്ടിലിറ്റി 

225.ഡക്ടിലിറ്റി ഏറ്റവും കൂടുതല്‍ 

പ്ലാറ്റിനം 

226.ഡക്ടിലിറ്റി കൂടിയ ലോഹങ്ങള്‍ക്കുദാഹരണങ്ങളാണ് 

പ്ലാറ്റിനം, ടങ്സ്റ്റണ്‍, സ്വര്‍ണ്ണം,ചെമ്പ് മുതലായവ       

227.കട്ടിയുള്ള വസ്തു കൊണ്ട് ലോഹത്തിന്‍റെ പ്രതലത്തില്‍ തട്ടുമ്പോള്‍ ശബ്ദം പുറപ്പെടു വിക്കാനുള്ള ലോഹങ്ങളുടെ കഴിവ് 

സൊണോറിറ്റി

228.സോഡിയം ജലവുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന വാതകം

ഹൈഡ്രജന്‍

229.ലോഹങ്ങള്‍ ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാകുന്ന വാതകം

ഹൈഡ്രജന്‍                

error: