“ബ്ലാക്ക് ഹോൾ ട്രാജഡി നടന്ന വർഷമാണ് – 1756

സിറാജ് ഉദ് ദൗളയുടെ നിർദ്ദേശങ്ങൾ കൽക്കട്ടയിലും കാസിം ബസാറിലുമുള്ള ബ്രിട്ടീഷുകാർ ചെവിക്കൊള്ളാതായപ്പോൾ അദ്ദേഹം അവരുടെ താവളങ്ങൾ പിടിച്ചടക്കി. തടവുകാരായി പിടിക്കപ്പെട്ട അവരിൽ പലരും കാരാഗൃഹത്തിൽ വെച്ച് തിരക്കുമൂലം ശ്വാസം മുട്ടി മരിച്ചു. ഈ സംഭവമാണ് ബ്ലാക്ക് ഹോൾ ട്രാജഡി’ ഇരുട്ടറ ദുരന്തം എന്നറിയപ്പെടുന്നത്.