പ്ലാസി യുദ്ധം(1757)

1757ൽ നടന്ന പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ റോബർട്ട് ക്ലൈവ് പരാജയപ്പെടുത്തി.

ഈ യുദ്ധത്തിൽ, ചില ഗൂഢാലോചനകളുടെ ഫലമായി നവാബിന്റെ സേനാനായകനായിരുന്ന മിർ ജാഫർ ബ്രിട്ടീഷുകാർക്ക് അനുകൂലമായാണ് പ്രവർത്തിച്ചത്. സിറാജ് ഉദ് ദൗള വധിക്കപ്പെട്ടു.

ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധമാണ് പ്ലാസി യുദ്ധം(1757).

മിർജാഫറിനെ ബ്രിട്ടീഷുകാർ നവാബാക്കി.

അദ്ദേഹം ബ്രിട്ടീഷുകാർക്ക് 24 പർഗാനകളും ധാരാളം പാരിതോഷികങ്ങളും നൽകി.

ബ്രിട്ടീഷുകാരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കാൻ മിർജാഫറിനു കഴിയാതെ വന്നപ്പോൾ അദ്ദേഹത്തെ
സ്ഥാനഭ്രഷ്ടനാക്കി പകരം, ജാമാതാവായ മിർ കാസിമിനെ നവാബാക്കി.

ബ്രിട്ടീഷുകാരുടെ ഇഷ്ടത്തിനൊത്തു പ്രവർത്തിക്കാൻ മിർ കാസിം തയ്യാറാകാത്തത് കാരണം മിർ കാസിമിനു പകരം മിർ ജാഫറെ വീണ്ടും നവാബായി അവരോധിച്ചു(1763).