1772-ൽ ഗവർണറായി വന്ന വാറൻ ഹേസ്റ്റിങ്സ് 1774 ൽ ഗവർണർ ജനറലായി(1774-1785).ബ്രിട്ടീഷ് പാർലമെന്റ് 1773ൽ പാസാക്കിയ ക്രമവത്കൃതനിയമപ്രകാരമായിരുന്നു ഈ നിയമനം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ ജനറലായത് വാറൻ ഹേസ്റ്റിങ്സ്

ക്ലൈവ് ആരംഭിച്ച ദ്വിഭരണം വാറൻ ഹേസ്റ്റിങ്സ് നിറുത്തലാക്കുകയും കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവുമായ ഭരണവ്യവസ്ഥ കൊണ്ടുവരികയും ചെയ്തു.

ധനകാര്യ,നീതിന്യായ വ്യവസ്ഥകൾ പരിഷ്കരിച്ചു

സിവിൽ, ക്രിമിനൽ കോടതികളും അപ്പീലിന് സുപ്രീംകോടതിയും സ്ഥാപിച്ചു.

രണ്ടാം മൈസൂർ യുദ്ധവും ഒന്നാം മറാഠിയുദ്ധവും വാറൻ ഹേസ്റ്റിങ്സ്ന്റെ കാലത്തായിരുന്നു.

ഇംപീച്ച്മെന്റിനു വിധേയനായ ബ്രിട്ടീഷ് പാർലമെന്റ് ഗവർണർ ജനറലാണ് വാറൻ ഹേസ്റ്റിങ്സ്.

വാറൻ ഹേസ്റ്റിംഗ്സിനെ കുറ്റവിചാരണ ചെയ്തു കൊണ്ട് ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിച്ചത് – എഡ്മണ്ട് ബർക്ക്

മൂന്നാം കോൺവാലിസ് പ്രഭുവിന്റെ (1786-93) കാലത്തായിരുന്നു ടിപ്പുവിനെ പരാജയപ്പെടുത്തിയ മൈസൂർ യുദ്ധം.

1793 മുതൽ 1798 വരെ ജോൺ ഷോർ ഗവർണർ ജനറലായി.

വെല്ലസ്ലി പ്രഭുവി ന്റെ(1798-1805) കാലത്ത് നാലാം മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടു(1799).

ജോർജ് ബാർലോയുടെ സമയത്തായിരുന്നു (1805-07) വെല്ലൂർ കലാപം(1806).

പഞ്ചാബിലെ രഞ്ജിത് സിങുമായുള്ള അമൃതസർ സന്ധി(1809) മിന്റോ പ്രഭു ഒന്നാമൻ (1807-13) ഭരിക്കുമ്പോളായിരുന്നു.

പിണ്ഡാരികൾ എന്ന കൊള്ളസംഘങ്ങളെ അമർച്ച ചെയ്തത് ഹേസ്റ്റിങ്സ് പ്രഭുവാണ് (1813-23).

ഹെഴ്സ് പ്രഭുവിന്റെ (1823-28) കാലത്താണ് ഒന്നാം ബർമയുദ്ധം നടന്നത്

വില്യം ബെന്റിക് പ്രഭു (1828 -35 ) സതി നിർത്തലാക്കുകയും(1829) സതി തഗ്ഗുകൾ എന്നു പേരുള്ള കൊള്ളക്കാരെ അമർച്ച ചെയ്യുകയും ചെയ്തു.

വില്യം ബെന്റിക് പ്രഭു കൽക്കട്ടയിൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചു. തുടർന്ന് സർ ചാൾസ് മെറ്റ്കാഫ്(1835-36), ഓക്ലാൻഡ് പ്രഭു(1836-42), അലൻബറോ(1842-44) എന്നിവർ ഗവർണർ ജനറൽമാരായി.

1844-48 കാലത്ത് ഗവർണർ ജനറലായിരുന്ന ഹാർഡിഞ്ച് ഒന്നാമൻ പ്രഭുവിന്റെ കാലത്തായിരുന്നു ഒന്നാം സിക്ക് യുദ്ധം. യുദ്ധം. തുടർന്ന് തുടർന്ന് ഭരണമേറ്റ ഡൽഹൗസി പ്രഭു(1848-56) ഇന്ത്യയിലെ ഗവർണർ ജനറൽമാരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു.

ദത്താവകാശ നിരോധന നിയമത്തിലൂടെ അദ്ദേഹം സത്താറ (1848), ജയ്പ്പൂർ (1849), സംബൽപൂർ (1849), ബഘാട്ട്(1850), ഉദയപ്പൂർ(1852), ഝാൻസി(1853), നാഗ്പൂർ (1854) എന്നിവ ബ്രിട്ടീഷ് സാമ്രാജ്യത്തോടു ചേർത്തു. അയോധ്യ (അവധ്) യും പിടിച്ചടക്കി.

ഇന്ത്യയ്ക്കു വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം-1773ലെ ക്രമവത്കൃത നിയമം

ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ്

പിറ്റിന്റെ ഇന്ത്യാനിയമം’ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ വർഷം 1784

ശാശ്വത ഭൂനികുതി വ്യവസ്ഥ ആവിഷ്കരിച്ചത് കോൺവാലിസ് പ്രഭു

സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ചത് വെല്ലസ്ലി പ്രഭു

റെയിൽവേ, കമ്പി സമ്പ്രദായം എന്നിവ കൊണ്ടുവരികയും ഗതാഗത വ്യാപാര സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്ത് ഇന്ത്യയെ ആധുനികീ കരിച്ച ഡൽഹൗസി ” ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്’ എന്നറിയപ്പെടുന്നു.

ഗവർണർ ജനറലായ കാനിങ് പ്രഭുവിന്റെ കാലത്താണ് 1857 ലെ കലാപം’ ഉണ്ടായത്.

മെക്കാളെ പ്രഭുവിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്റെ നിർദ്ദേശപ്രകാരം ഇന്ത്യയിലെ അധ്യയനമാധ്യമം ഇംഗ്ളീഷ് ആക്കിയത് വില്യം ബെന്റിക് പ്രഭുവാണ്.

ഇന്ത്യക്കാരുടെ ക്ഷേമത്തിലും സാംസ്കാരിക പുരോഗതിയിലും താത്പര്യം കാണിച്ച ആദ്യ ഇംഗ്ലീഷ് ഭരണാധികാരി- വാറൻ ഹേസ്റ്റിങ്സ്

സിന്ധിനെ ബ്രിട്ടീഷ് ഇന്ത്യയോടു ചേർത്ത സേനാനായകൻ- സർ ചാൾസ് നേപ്പിയർ

മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച സന്ധി-ശ്രീരംഗപട്ടണം സന്ധി (1792)

ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് വില്യം ജോൺസും “റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ’ സ്ഥാപിച്ചത്. വാറൻ ഹേസ്റ്റിങ്സും ആണ്.