ബക്സാർ യുദ്ധം

ബംഗാളിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.

ക്ലൈവിന്റെ കുറുക്കൻ എന്നറിയപ്പെട്ടത്. മിർ ജാഫർ

ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെട്ടത് റോബർട്ട് ക്ലൈവാണ്.

ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനു തുടക്കമിട്ടത് ഇദ്ദേഹമാണ്.

മിർ കാസിം ബ്രിട്ടീഷുകാർക്കെതിരായിഅയോധ്യയിലെ നവാബുമായും മുഗൾ ഭരണാധികാരിയുമായും സഖ്യത്തിലേർപ്പെട്ടു. അവരുടെ സംയുക്തസൈന്യത്തെ ബക്സാറിൽ വെച്ച് ബ്രിട്ടീഷ് സൈന്യം പരാജയപ്പെടുത്തി (1764).

ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിച്ച യുദ്ധമാണ് ബക്സാർ യുദ്ധം.

ബ്രിട്ടീഷുകാർ ബംഗാളിൽ കമ്പനിയുടെ ഭരണം പുനഃസംഘടിച്ച് “ദ്വിഭരണം ആരംഭിച്ചു.

ബക്സാർ യുദ്ധം നടന്ന സമയത്ത് ബംഗാൾ ഗവർണ റായിരുന്നു ഹെൻറി വാൻസിറ്റാർട്ട്.

ബക്സാർ യുദ്ധം അവസാനിച്ചത് അലഹബാദ് ഉട പടിയിലൂടെയാണ് (1765).