1498 മെയ് മാസത്തിൽ കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ വന്നിറങ്ങി.

യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള നാവിക മാർഗം കണ്ടെത്ത ലായിരുന്നു ഗാമയുടെ ലക്ഷ്യം.

ഇന്ത്യയുമായി വ്യാപാരം സ്ഥാപിക്കാൻ മറ്റു യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയിലെത്തി. ഡച്ചുകാർ, ബ്രിട്ടീഷുകാർ, എന്നിവരായിരുന്നു അവരിൽ പ്രമുഖർ.

വാസ്കോ ഡ ഗാമ തന്റെ ആദ്യ ഇന്ത്യൻ യാത്രയ്ക്ക് ഉപയോഗിച്ച് കപ്പലിന്റെ പേര് സാവോ ഗബ്രിയേൽ എന്നായിരുന്നു.

വാസ്കോ ഡ ഗാമയുടെ സംഘത്തിലെ മറ്റു കപ്പലു കളായിരുന്നു Sao Rafael, Berrio (Sao Miguel) എന്നി വ.

ഗാമയുടെ സഹോദരൻ പൗലോ ഡ ഗാമയായിരുന്നു സാവോ റാഫേലിന്റെ ക്യാപ്റ്റൻ.

ബെറിയോയെ നിയന്ത്രിച്ചത് നിക്കോളോ കോവിൽഹോ ആയിരുന്നു.

വ്യാപാരലക്ഷ്യങ്ങൾ തങ്ങളുദ്ദേശിക്കുന്ന രീതിയിൽ നടപ്പാക്കണമെങ്കിൽ ഭരണാധികാരികളെയുംസ്വാധീനിക്കണമെന്നു മനസ്സിലാക്കിയ യൂറോപ്യർ ഇവിടുത്തെ നാട്ടുരാജാക്കൻമാരുടെ പക്ഷം പിടിച്ച് ആഭ്യന്തര പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു തുടങ്ങി. ക്രമേണ അവർ ചില പ്രദേശങ്ങളിൽ പിടി മുറുക്കി. അധികാരം വ്യാപിപ്പിക്കാൻ ഓരോ കൂട്ടരും ശ്രമിച്ചത്, അവർ തമ്മിൽ സംഘർഷത്തിനിടയാക്കി. അങ്ങനെ ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളുടെ അ നി മ വിജയം മറ്റുള്ളവർക്ക് തങ്ങളുടെ ബ്രിട്ടീഷു കാർക്കാണ്. കൈവശമുണ്ടായിരുന്ന ചെറുപ്രദേശങ്ങൾ കൊണ്ടു തൃപ്തിപ്പെടേ ണ്ടിവന്നു. അങ്ങനെ വ്യാപാരാവശ്യത്തിനായി വന്നവരുടെ കൈയിലായി .

ബംഗാളിലാണ് ബ്രിട്ടീഷുകാർ ആദ്യമായി ആധിപത്യം ഉറപ്പിച്ചത്.

ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് പരമാധികാരം ലഭിച്ച ആദ്യ പ്രദേശം ബംഗാളല്ല, ബോംബെയാണ്.

ഇംഗ്ളണ്ടിലെ രാജാവായ ചാൾസ് രണ്ടാമൻ , പോർച്ചുഗീസ് രാജകുമാരിയായ കാതറിനെ (Catherine of Braganza) വിവാഹം കഴിച്ചപ്പോൾ പോർച്ചുഗൽ രാജാവ് സ്ത്രീധനമായി ബോംബെയെ നൽകി. 1661

മുഗൾ സാമ്രാജ്യത്തിന്റെ പതനത്തോടെ മറ്റു പ്രദേശങ്ങളെപ്പോലെ ബംഗാളും ഒരു സ്വതന്ത്രരാജ്യമായിത്തീർന്നു.

1740 മുതൽ ബംഗാൾ നവാബായിരുന്ന ആലീവർദീഖാൻ 1756 ൽ അന്തരിച്ചപ്പോൾ പൗത്രൻ സിറാജ് ഉദ് ദൗള നവാബായി.