മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ

1.വ്യവഹാരിക സമീപനം

നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ പ്രതിഭാസങ്ങളാണ് പഠിക്കേണ്ടത് എന്നതാണ് വ്യവഹാരിക സമീപനം പറയുന്നത്.

ഈ സമീപനത്തിന്‍റെ മുഖ്യ വ്യക്താവ് ജെ.ബി. വാട്സണ്‍

പ്രധാന വ്യക്തികള്‍ 

1) പാവ് ലോവ് 

2) തോണ്‍ഡൈക്ക് 

3) സ്കിന്നര്‍ 

4) ഹാള്‍

2.വൈജ്ഞാനിക സമീപനം(Cognitive Approach)

വിജ്ഞാന ശകലങ്ങള്‍ ഒരു വ്യക്തി എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നതെന്നും എങ്ങനെയാണ് അവയെ വിശകലനം ചെയ്ത്

സ്വാംശീകരിക്കുന്നതെന്നുമുള്ള കാര്യങ്ങള്‍ വിവരിക്കുന്ന മനഃശാസ്ത്ര സമീപനമാണ് വൈജ്ഞാനിക സമീപനം.

വൈജ്ഞാനിക സമീപനം – മുഖ്യ വ്യക്താക്കള്‍

ജീന്‍പിയാഷെ, ജറോം എസ് ബൂണര്‍, ഡേവിഡ് അസുബല്‍, കര്‍ട്ട് ലെവിന്‍.

3.മനോവിശ്ലേഷണ സമീപനം. (സിഗ്മണ്ട് ഫ്രോയ്ഡ്) (Psycho Analytic Approach) 

ബാല്യകാലാനുഭവങ്ങള്‍ ഭാവിയില്‍ വ്യക്തിയുടെ സ്വഭാവ വിശേഷത്തെയും മാനസിക പ്രശ്നങ്ങളെയും സ്വാധീനിക്കുന്നു എന്ന

വസ്തുതയിലധിഷ്ഠിതമാണ് മനോവിശ്ലേഷണ സിദ്ധാന്തം.

മനുഷ്യമനസ്സിലെ 3 തലങ്ങളായി ഫ്രോയ്ഡ് വിഭജിച്ചിരിക്കുന്നു.

1.അബോധതലം

2.ബോധതലം

3.ബോധപൂര്‍വതലം

മനസ്സിന്‍റെ ഘടനയെ ഫ്രോയ്ഡ് മൂന്നായി തിരിച്ചിരിക്കുന്നു 

1) ഇദ് (Id) 

2) ഈഗോ (Ego)

3) സൂപ്പര്‍ ഈഗോ (Super Ego) 

 4.മാനസിക സമീപനം (Humanistic Approach) 

ഭൗതികവും ആത്മീയവുമായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉള്ള ഒരു സാമൂഹിക മാനസിക ജീവിയായി മനുഷ്യനെ കണക്കാക്കുന്ന സമീപനമാണ് മാനസിക സമീപനം.

മുഖ്യവ്യക്താക്കള്‍ 

1) കാള്‍ റോജേഴ്സ് 

2) ഗ്ലേസര്‍,

3) ഏബ്രഹാം മാസ്ലോ

 ഈ സമീപനത്തില്‍

എനിക്ക് ഈ മലയുടെ മുകളില്‍ കയറണം (ലക്ഷ്യം സ്വയം തീരുമാനിച്ച്) എങ്ങനെ എത്തിച്ചേരാം എത്തിച്ചേരാനുള്ള പാത സ്വയം കണ്ടെത്തണം ഇതിന് മനുഷ്യര്‍ക്ക് സാധിക്കും.

5.മനഃശാസ്ത്ര പഠന രീതികള്‍

1.ആത്മപരിശോധന രീതി (Introspection Method)

2.നിരീക്ഷണ രീതി (Obsertvation Method)

3.പരീക്ഷണ രീതി (Experimental Method)

4.സര്‍വ്വെ രീതി (Survey Method)

5.ചികിത്സാ രീതി (Clinical Method)

1.ആത്മപരിശോധനാ രീതി  (Introspection)

ഒരു വ്യക്തി തന്നെക്കുറിച്ച് സ്വയം നടത്തുന്ന ആന്തരിക പരിശോധനയാണ് ആത്മപരിശോധനാ രീതി.(സ്വയം ഉള്ളിലേക്ക് നോക്കുക എന്നാണ് ഇതിനര്‍ത്ഥം). ഈ പരിശോധനാരീതി വികസിപ്പിച്ചെടുത്തത്. W. വൂണ്ട് ആണ്. 

2.നിരീക്ഷണ രീതി (Obsertvation Method)

ഒരു വ്യക്തിയുടെ മാനസിക വ്യവഹാരത്തെ മറ്റു വ്യക്തികള്‍ പരിശോധിച്ചറിയുന്ന രീതി.

3.പരീക്ഷണ രീതി (Experimental Method) 

ഏറ്റവും ശാസ്ത്രീയവും വസ്തുത നിഷ്ഠവുമായ രീതിയാണിത്. ഒരു ചോദകപരവും, അതിന്‍റെ പ്രതികരണചരവും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലുള്ള പഠന രീതിയാണിത്. (S-R ബന്ധത്തിന്‍റെ അടിസ്ഥാനത്തിലുള്ള പഠന രീതി)

4.സര്‍വ്വെ രീതി (Survey Method)

ഈ രീതിയില്‍ പഠന വിധേയമാകുന്ന ഘടകങ്ങള്‍ ഒരു ചോദ്യാവലിയുടെ രൂപത്തിലായിരിക്കും (Questionnaire). സര്‍വ്വെകളിലൂടെ ലഭിക്കുന്ന പ്രതികരണങ്ങള്‍ ദത്തങ്ങള്‍ എന്നറിയപ്പെടുന്നു.

5.കെയ്സ് സ്റ്റഡി (ചികിത്സാരീതി) (Clinical Method) 

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ശൈലികളോടുകൂടിയ വ്യക്തികളുടെ ഒറ്റപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് Case Study ചികിത്സാരീതി ഉപയോഗിക്കുന്നത്. 

I.പിയാഷെ –

 വൈജ്ഞാനിക വികസന സമീപനത്തിന്‍റെ വക്താവാണ് പിയാഷേ

ബുദ്ധിവികാസത്തിന്‍റെ 4 ഘട്ടങ്ങള്‍ (പിയാഷേ)

1.ഇന്ദ്രിയ ചാലക ഘട്ടം 0-3 Yrs

2.പ്രാഗ് – ക്രിയാത്മക ഘട്ടം (Pre – 3-7 Yrs Operational Stage)

3.മൂര്‍ത്ത – ക്രിയാത്മക ഘട്ടം – 7 – 11 Yrs

4.പരികല്‍പ്പക – നിഗമന ഘട്ടം (11 Onwards) 

ബൂണര്‍ ആശയ സമ്പാദന മാതൃക ആവിഷ്കരിച്ചത് ബൂണറാണ്. 

II. കണ്ടെത്തെലുകളിലൂടെയുള്ള പഠനം ബൂണര്‍

ബുദ്ധിവികാസത്തിന് അനുകൂലമായ 3 ഘട്ടങ്ങള്‍ ഉണ്ടെന്ന് ബൂണര്‍ പ്രസ്താവിക്കുന്നു.

1.പ്രവൃത്തിഘട്ടം (Enactive Stage) പ്രവൃത്തിക്ക് പ്രാധാന്യം.

2.ബിംബഘട്ടം (Iconic Stage) കുട്ടി സംപ്രേക്ഷ്യ ലോകത്തിന്‍റെ അടിമ (സ്വയം ആശയം ഗ്രഹിക്കുന്ന ഘട്ടം)

3.ബിംബാത്മക ഘട്ടം (Symbolic Stage) (Inthis stage the child is cable to convey 

meaning through symbols)

വളര്‍ച്ചയും വികാസവും

വളരുന്നതോടൊപ്പം കൈ പല വിധത്തിലുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കുട്ടി പഠിക്കുന്നു. 

ഈ മാറ്റമാണ് വികാസം.

വികസനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

1.ബുദ്ധിശക്തി വികസനത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. 

2.ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വളര്‍ച്ചയിലും വികസനത്തിലും വ്യത്യാസമുണ്ട്.

3.ശുദ്ധവായുവും സൂര്യപ്രകാശവും വികസനത്തെ അനുകൂലമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

4.പോഷകാഹാരം വികസനത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.

5.ശരീരത്തിന് സംഭവിക്കുന്ന അപകടങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന അസുഖങ്ങള്‍ ഇവ ശിശുവിന്‍റെ വികസനത്തെ 

പ്രതികൂലമായി   ബാധിക്കും.

6.കുടുംബ സാഹചര്യം 

7.കുടുംബത്തില്‍ കുട്ടിയുടെ ജനനത്തിന്‍റെ ക്രമം – ഒന്നാമത്തെ കുട്ടിയ്ക്ക് കിട്ടുന്ന പരിഗണന രണ്ടാമത്തെ കുട്ടിയ്ക്ക് കിട്ടണമെന്നില്ല. 

(Diminishing Utility)  

പഠനം

പഠനത്തെ സ്വാധീനിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങള്‍

1.വൈയക്തിക ചരങ്ങള്‍

2.പാഠ്യചരങ്ങള്‍

3.പഠന തന്ത്രചരങ്ങള്‍

1.വൈയക്തിക ചരങ്ങള്‍ 

ലിംഗഭേദം, പ്രായഭേദം, കായിക വൈകല്യങ്ങള്‍, അഭിപ്രേരണ എന്നിവ വൈയക്തിക ചരങ്ങളില്‍ ഉള്‍പ്പെടുന്നു.

2.പാഠ്യചരങ്ങള്‍ 

പാഠ്യവസ്തുവിന്‍റെ കഠിനതാ ദൈര്‍ഘ്യം, അര്‍ത്ഥ പൂര്‍ണ്ണത എന്നിവ പാഠ്യചരങ്ങളില്‍ ഉള്‍പ്പെടുന്നു.

3.പഠന തന്ത്രചരങ്ങള്‍ 

പഠനത്തിനിടയിലെ ഉരുവിടല്‍, ഇന്ദ്രിയങ്ങളുടെ തന്ത്രപൂര്‍ണ്ണമായ ഉപയോഗം പഠനത്തിന്‍റെ അളവ് എന്നിവ പഠന തന്ത്രചരങ്ങളില്‍ ഉള്‍പ്പെടുന്നു.

പഠന സിദ്ധാന്തങ്ങള്‍

1.പൗരാണികാനുബന്ധ സിദ്ധാന്തം

പാവ് ലോവ് (Theroy of classical conditioning) 

റഷ്യക്കാരനായ മനഃശാസ്ത്രജ്ഞനായിരുന്നു. ഇവാന്‍ പാവ് ലോവ് – വിശപ്പുള്ള ഒരു നായയിലാണ് പാവ് ലോവ് പരീക്ഷണം നടത്തിയത് മനുഷ്യശിശുക്കളെ പരുവപ്പെടുത്തി (conditioning)യെടുക്കാന്‍ സാധിച്ചാല്‍ രക്ഷിതാക്കളും സമൂഹവും ആഗ്രഹിക്കുന്നതെന്തും  നേടാന്‍ കഴിയുമെന്ന് ഈ സിദ്ധാന്തം പ്രസ്താവിക്കുന്നു.

പൗരാണികാനുബന്ധ സിദ്ധാന്തത്തിലെ പരീക്ഷണം

1.ഭക്ഷണം കാണുമ്പോള്‍ നായയില്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

2.ആഹാരത്തോടൊപ്പം മണിനാദം കേള്‍പ്പിച്ചപ്പോഴും ഉമിനീര്‍ ഉല്പാദിപ്പിക്കപ്പെട്ടു.

3.ക്രമേണ മണി ശബ്ദം മാത്രം കേള്‍പ്പിക്കുമ്പോഴും നായയില്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

പാവ് ലോവിന്‍റെ കണ്ടെത്തല്‍

ഭക്ഷണം          – സ്വഭാവികചോദനം

മണിയൊച്ച  – കൃത്രിമ ചോദനം

ഭക്ഷണം+മണിയൊച്ച = സ്വാഭാവിക ചോദകത്തെ കൃത്രിമ ചോദകവുമായി ബന്ധിപ്പിക്കുന്നത് കൃത്രിമ ചോദകം സ്വാഭാവികചോദകവുമായി ബന്ധപ്പെടുത്തിയുള്ള പഠനമാണ്.

അനുബന്ധ പഠനം (Learning by conditioning)

തോണ്‍ഡൈക്ക് – ബന്ധസിദ്ധാന്തം (Bond Theroy)

തോണ്‍ഡൈക്ക് ആവിഷ്കരിച്ച ചോദക പ്രതികരണ സിദ്ധാന്തമാണ് ശ്രമ – പരാജയ സിദ്ധാന്തം അഥവാ ബന്ധ സിദ്ധാന്തം (സംബന്ധവാദം എന്നും അിറയപ്പെടുന്നു). 

വിശപ്പുള്ള ഒരു പൂച്ചയെ ശ്രമ പരാജയ പ്രക്രിയ്ക്ക് വിധേയമാക്കിയാണ് അദ്ദേഹം ഈ സിദ്ധാന്തം തെളിയിച്ചത്.

ശ്രമ – പരാജയ പഠനങ്ങളില്‍ നിന്നും തോണ്‍ഡൈക്ക് ആവിഷ്ക്കരിച്ച 3 പഠന നിയമങ്ങള്‍.

1.സന്നദ്ധതാ നിയമം (Law of Readiness)

2.ഫല നിയമം (Low of effect)

3.അഭ്യാസനിയമം (law of Exercise)

തോണ്‍ഡൈക്കിന്‍റെ പഠന നിയമങ്ങള്‍ അറിയപ്പെടുന്നത് പഠനത്രയം എന്നാണ്.

പഠിതാവ് തെറ്റുവരുത്തിയിട്ട് പിന്നീട് അത് തിരുത്തി പഠനത്തില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതാണ് – ശ്രമ-പരാജയ സിദ്ധാന്തം.(Trial and Error Theroy)

പ്രവര്‍ത്തനാനുബന്ധ സിദ്ധാന്തം (Theory of Operant conditioning) Skinner

Skinner-ടെ സിദ്ധാന്തത്തിലെ കേന്ദ്ര ബിന്ദു – പ്രബലനം 

സ്കിന്നര്‍ പരീക്ഷണം നടത്തിയത്. വിശക്കുന്ന എലിയില്‍ 

എലി – പെട്ടി – പെട്ടിയിലെ ലിവര്‍ – ആഹാരം

R-S ബന്ധക്രമമാണ് പഠനത്തിനാധാരം – സ്കിന്നര്‍ (പ്രതികരണം – ചോദകം R-S 

S-R സമവാക്യത്തെ R-S സമവാക്യമാക്കിമാറ്റിയത് 

 സ്കിന്നര്‍ പ്രബലനം 2 വിധം.

1.Positive reinforcement (ധന പ്രബലനം)

2.Negative reinforcement(ഋണ പ്രബലനം)

ധനപ്രബലനം (Positive reinforcement)

പ്രശംസ, അധ്യാപകന്‍റെ പുഞ്ചിരി, സ്നേഹ പൂര്‍വ്വമുള്ള തലോടല്‍ എന്നിവ ശരിയായ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ധന പ്രബലനങ്ങളാണ്.

ഋണ പ്രബലനം (Negative reinforcement)

ചിട്ടയായ കാര്യങ്ങള്‍ ചെയ്യുന്നത് : Revision നന്നായി ചെയ്യുന്ന കുട്ടികളെ ഇംപോസിഷനില്‍ നിന്ന് ഒഴിവാക്കാം  എന്ന് Teacher പറയുമ്പോള്‍ ചിട്ടയായി പാഠങ്ങള്‍ പഠിക്കുന്നത് ഋണ പ്രബലനമാണ്. ഇത് നല്ല ശീലമായി മാറുന്നു.

സ്കിന്നറുടെ സിദ്ധാന്തത്തിലെ 2 ആശയങ്ങൾ

1.സമ്മാനവും ധനപ്രബലനവും

2.ശിക്ഷയും ഋണപ്രബലനവും

ഏറ്റവും നല്ലപ്രബലനമാണ്- സമ്മാനം

സ്കിന്നറുടെ അഭിപ്രായത്തില്‍പഠനക്രമം താഴെപറയുന്നു

Skinner       Response………………………………..Stimulus…………………………Reinforcement

                      പ്രതികരണം……………………..ചോദകം……………………….പ്രബലനം

 

സ്കിന്നറുടെ സിദ്ധാന്തത്തിന്‍റെ കേന്ദ്ര ബിന്ദു പ്രബലനമായതുകൊണ്ട് ഈ സിദ്ധാന്തം അിറയപ്പെടുന്നത് പ്രബലന സിദ്ധാന്തം എന്നാണ്.

സമഗ്രതാവാദം (Gestalt)

ഗസ്റ്റാള്‍ട്ട് ജര്‍മ്മന്‍ പദമാണ് – ഇതിന്‍റെ അര്‍ത്ഥം രൂപം, ആകൃതി, രൂപഘടന എന്നൊക്കെയാണ്.

NB. യഥാര്‍ത്ഥ അറിവ് സമഗ്രതയിലാണ് നിലനില്‍ക്കുന്നതെന്നും അംശത്തിനേക്കാള്‍ പ്രധാനം സമഗ്രതയ്ക്കാണെന്നും ഈ സിദ്ധാന്തം മുമ്പോട്ടുവയ്ക്കുന്നു. ഗസ്റ്റാള്‍ട്ട് മനശാസ്ത്രത്തിന്‍റെ അന്തസത്ത. എന്ത് പഠിപ്പിക്കുന്നു എന്നതും എങ്ങനെ അര്‍ത്ഥ പൂര്‍ണ്ണമായി പഠിപ്പിക്കുന്നതും എന്നതും ആണ്.

പ്രബലന സിദ്ധാന്തം (ഹള്‍)(Hull’s Theory of Reinforcement)

പരിണാമനിയമം (Law of effect) + അനുബന്ധന തത്വം = പ്രബലന സിദ്ധാന്തം (ഹള്‍)

എലിയെ ഉപയോഗിച്ചാണ് ഹള്‍ പരീക്ഷണം നടത്തിയത്.

ഹള്‍ S-R (Stimulus-Response) ബന്ധത്തെ പ്രബലപ്പെടുത്തുന്നതാണ് ആവശ്യന്യൂനീകരണം (Need Reduction) 

ഈ സിദ്ധാന്ത പ്രകാരം ആവശ്യന്യൂനീകരണം S-R ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. 

ഉദാ :  ദാഹിക്കുമ്പോള്‍ വെള്ളം കിട്ടിയാല്‍ വെള്ളം കുടിക്കുക എന്ന ആവശ്യം ന്യൂനീകരിക്കപ്പെട്ടു. ചോദക പ്രതികരണങ്ങളുടെ ശക്തി പലകാര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.

1.Driver (D)

ആവശ്യം നിറവേറ്റപ്പെടാത്ത താല്‍ക്കാലികാവസ്ഥയാണ് ഡ്രൈവ്. ഉദാ : വിശപ്പ്, അിറയാനുള്ള ആഗ്രഹം, സെക്സ്, ദാഹം.

2.Incentive Motivation(സമ്മാനിത അഭിപ്രേരണ) പ്രോത്സാഹനത്തില്‍ നിന്ന് ലഭിക്കുന്ന അഭിപ്രേരണയാണിത്. അഭിപ്രേരണ ശക്തമാകുമ്പോള്‍ Drive ന് ശമനം ഉണ്ടാകും.

3.Habit Strength(സുദൃഢശീലം)

പഠനശീലങ്ങള്‍ സുദൃഢമാകേണ്ടത് പ്രബലനം മൂലമാണ്.

4.Excitatory Potential (ഉദ്ദീപനശേഷി)

Drive + Habit Strength + Incentive = Excitatory Potential

 പാഠ്യപദ്ധതി ആവശ്യാധിഷ്ഠിതമായിരിക്കണമെന്നും പ്രബലനമാണ് എല്ലാ പഠനത്തിനും അടിസ്ഥാനമെന്നും ഹള്‍ പ്രസ്താവിച്ചു.

Principles of behavior എന്ന പുസ്തകത്തിന്‍റെ രചയിതാവ് : ഹള്‍ (Hull)

വൈജ്ഞാനിക സിദ്ധാന്തങ്ങള്‍.

മനുഷ്യന്‍റെ ബൗദ്ധിക പ്രക്രിയകള്‍ക്ക് (Cognitive Process) പ്രാധാന്യം നല്‍കുന്ന ചിന്താധാരയാണ്.

വൈജ്ഞാനിക സിദ്ധാന്തം

കുട്ടിക്ക് അറിവ് നിര്‍മ്മിക്കുന്നുവെന്നും പഠനത്തിലൂടെ മനോമാതൃകകളുടെ രൂപീകരണമാണ് നടക്കുന്നതെന്നും ഈ സിദ്ധാന്തം പറയുന്നു.

I.ജീന്‍ പിയാഷെ

കുട്ടികളെ നിരീക്ഷിച്ചും അവരോട് ചോദ്യങ്ങള്‍ ചോദിച്ചും പഠിക്കുന്ന രീതിയാണ് പിയാഷെ സ്വീകരിച്ചത്.

പിയാഷെയുടെ (Piaget) ജ്ഞാതൃവാദപ്രകാരം ഒരു കുഞ്ഞ് നാല് പ്രായ ഘട്ടംങ്ങളിലൂടെ കടന്നുപോകുന്നു.

1.ഇന്ദ്രിയ – ചാലകഘട്ടം (Sensory – motor Stage) (0-2) പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള സംവേദനം വഴി 

ചുറ്റുപാടുകളെ അിറഞ്ഞുതുടങ്ങുന്ന ഘട്ടം.(0-2 വയസ്സുവരെയാണ് ഈ ഘട്ടം)

2.പ്രാഗ്-ക്രിയാത്മക ഘട്ടം (Pre-operational stage) (2-7 വയസ്സുവരെയുള്ള ഘട്ടം)

 ഈ കാലഘട്ടത്തില്‍ അഹം കേന്ദ്രീകൃത ചിന്തയ്ക്കാണ് പ്രാധാന്യം.

3.മൂര്‍ത്ത – ക്രിയാത്മകഘട്ടം (Concrete operational stage 7-11) 

(7-11 വയസ്സുവരെ) ഈ ഘട്ടത്തില്‍ കുട്ടിയുടെ ചിന്തയ്ക്ക് അടുക്കും ചിട്ടയമുണ്ടാകുന്നു. ആശയങ്ങള്‍ സമാഹരിക്കുന്നതിനും ക്രമീകരിക്കുന്നതിനും കഴിയുന്നു.

4.പരികല്‍പക – നിഗമനഘട്ടം (11 വയസ്സു മുതല്‍)(Hypothetic-Deductive stage)

അന്തര്‍ദൃഷ്ടി (Insight) പഠനത്തിന്‍റെയും പ്രശ്ന പരിഹരണ (Problem solving) ത്തിന്‍റെയും തുടക്കം ഈ ഘട്ടത്തിലാണ്.

പിയാഷെ തന്‍റെ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത് : ജനറ്റിക് എപ്പിസ്റ്റമോളജി എന്നാണ്.

പിയാഷെയുടെ അഭിപ്രായത്തില്‍ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം : സ്കീമ

സ്കീമകളുടെ ത്രേണി ഉള്‍പ്പെടുന്നതാണ് : സ്കീം

പിയാഷെയുടെ 2 മുഖ്യ സംപ്രത്യയങ്ങളാണ്.

1) സ്വാംശീകരണം(Assimilation)

 2) അധിനിവേശം (Accommodation)(സഹപ്രവര്‍ത്തനം) 

Assimilation and Accommadation
സ്വാംശീകരണം (Assimilation)

പുതിയ അനുഭവങ്ങളുടെ അംശങ്ങള്‍ ജീവിതചര്യയുടെ ഭാഗമായിത്തീരുന്നതും കുട്ടിക്കുണ്ടാകുന്ന പുതിയ പ്രശ്നങ്ങള്‍ നിലവിലുള്ള അിറവിനകത്ത് വെച്ചുതന്നെ പരിഹരിക്കുന്ന പ്രക്രിയയാണ് സ്വാംശീകരണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ജീവിതചര്യ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതും കുട്ടി നേരിടുന്ന പരിഹരിക്കാനാവാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ അറിവുകള്‍ നിര്‍മ്മിക്കുന്നതുമാണ് സഹപ്രവര്‍ത്തനം (അധിനിവേശം)  Accommodationഎന്നു പറയുന്നത്.

II.ജെറോം എസ് ബ്രൂണര്‍

 ‘The Process of Education’ എന്ന പുസ്തകം എഴുതിയത് – Bruner (ബ്രൂണര്‍)

ബുദ്ധിവികാസത്തിന് 3 ഘട്ടങ്ങള്‍ ഉണ്ടെന്ന് ബ്രൂണര്‍ അഭിപ്രായപ്പെട്ടു.

1.പ്രവൃത്തിഘട്ടം (Enative stage) (0-1 വയസ്സുവരെ) 

പൂജ്യം മുതല്‍ ഒരു വയസ്സുവരെ (0-1) പ്രവൃത്തിക്കു പ്രാധാന്യം കൊടുക്കുന്ന ഘട്ടം. കാണണം, കേള്‍ക്കണം, തൊടണം, കുടിക്കണം, പിടിക്കണം. 

2.ബിംബഘട്ടം (Iconic stage) (1-7 വരെ)

പിയാഷെയുടെ Pre-operational ഘട്ടത്തോട് സമാന്തരമായി വരുന്ന ഘട്ടമാണിത്. 

പ്രകാശം, ശബ്ദം, ചലനം ഇതെല്ലാം ഈ ഘട്ടത്തില്‍ ഇവര്‍ക്ക് പ്രിയങ്കരമാണ്.

3.ബിംബബാത്മക ഘട്ടം(Symbolic stage) (7 വയസ്സിന് മുകളില്‍)

ഭാഷയും, യുക്തി ശാത്രവും ഗണിതവുമെല്ലാം കുട്ടിക്ക് വഴങ്ങുന്ന ഘട്ടമാണിത്. 

ബൃഹത്തായ ആശയങ്ങളെ സംഗ്രഹിച്ച് സൂത്രങ്ങളോ സൂത്രവാക്യങ്ങളോ ആക്കി എഴുതുവാന്‍ ഈ ഘട്ടത്തില്‍ കുട്ടിക്ക് കഴിയുന്നു. 

ക്രമീകൃത പഠനം ശ്രേണി (ഗാഗ്നേ)

(Hierarchy of Learning) (8 എണ്ണം)

1.സംജ്ഞാപഠനം  (Signal Learning)

2.ചോദക – പ്രതികരണ പഠനം (S-R Learning)

3.ശൃംഖലനം/ശ്രേണീ പഠനം (Chaining) 

4.ഭാഷാപരബന്ധം (Verbal Association)

5.ബഹുമുഖ വിവേചനം (Multiple Discrimination)

6.ആശയപഠനം (Concept Learning)

7.തത്ത്വ പഠനം (Principle Learning)

8.പ്രശ്ന നിര്‍ദ്ധാരണം (Problem Solving)

ഗാഗ്നേയുടെ പഠന ശ്രേണിയില്‍ ഏറ്റവും ഉയര്‍തലം – പ്രശ്ന നിര്‍ദ്ധാരണം

Frames of Mind

 (മനസ്സിന്‍റെ ചട്ടക്കൂടുകള്‍ ബഹുമുഖ ബുദ്ധിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഗാര്‍ഡറുടെ കൃതി – മനസ്സിന്‍റെ ചട്ടക്കൂടുകള്‍. മനുഷ്യന്‍റെ ബുദ്ധിയ്ക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത് – ഗാര്‍ഡ്നര്‍) 

ബഹുമുഖ ബുദ്ധികള്‍ (Multiple Intelligence)

1.ഭാഷാപരമായ ബുദ്ധി (Linguistic Intelligence)

2.യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി. (Logical/Mathematical Intelligence)

3.ദൃശ്യസ്ഥലപര ബുദ്ധി (Visual/Spatial Intelligence)

4.സംഗീതപരമായ ബുദ്ധി (Musical Intelligence)

5.ശാരീരിക-ചലനപരമായ ബുദ്ധി (Bodily-Kinesthetic Intelligence)

6.വ്യക്താന്തര ബുദ്ധി (Interpersonal Intelligence) 

7.ആന്തരിക വൈയക്തിക ബുദ്ധി (Intra Personal Intelligence)

8.പ്രകൃതിപരമായ ബുദ്ധി (Naturalistic Intelligence) 

III.ബഞ്ചമിന്‍ എസ് ബ്ലൂം

ബഞ്ചമിന്‍ എസ് ബ്ലൂം ക്രമീകരിച്ച വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ മേഖലകള്‍

1.വൈജ്ഞാനിക തലം (Cognitive Domain)/അറിവിന്‍റെ മണ്ഡലം 

2.വൈകാരികതലം (Affective Domain)/അനുഭവ മണ്ഡലം

3.മനശ്ചാലക തലം (Psychomotor Domain)/പ്രവര്‍ത്തി മണ്ഡലം

പഠന വൈകല്യങ്ങള്‍ (Type of Learning Disabilities)

1.Dyslexia (ഡിസ്‌ലക്സിയ) (ഭാഷാപഠന പ്രശ്നങ്ങള്‍) ഭാഷ ശ്രവിച്ച് മനസ്സിലാക്കിയെടുക്കുന്നതിനുള്ള വൈകല്യം.

2.എഴുതാനുള്ള വൈകല്യം (Daysgraphia)

3.ഗണിതത്തില്‍ ബുദ്ധിമുട്ട് – ഡിസ്കാല്‍കുലിയ(Dyscalculia)

4.പേശീപ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ (Dyspraxia) ഡിസ്പ്രാക്‌സിയ

ഭാഷാബോധനത്തിലെ മുന്‍ഗണനാക്രമം

ശ്രവണം – ഭാഷണം – വായന – ലേഖനം

(Listening)           -Speaking             -Reading-            -Writing

           (LSRW) (ഓര്‍ക്കാന്‍ എളുപ്പം)

LAD – Language Acquisition Device (ഭാഷാ സമാര്‍ജന ഉപകരണം )

നോംചോസ്കി മനുഷ്യന് ഭാഷ പഠിക്കാന്‍ ജന്മസിദ്ധമായ ഒരു കഴിവുണ്ട്. ഇതിനെ ഭാഷാസമാര്‍ജന ഉപകരണം എന്നു വിളിക്കുന്നു.

നോം ചോസ്കി

LAD – Language Acquisition Device

(ഭാഷാ സമാര്‍ജന ഉപകരണം)

അറിവ് എന്നത് വിജ്ഞാനം എന്ന അര്‍ത്ഥത്തിലാണ് നോം ചോസ്കി വിവക്ഷിച്ചിട്ടുള്ളത്.

  ശൈശവ കാലത്തെ ഭാഷണരീതി മാറ്റമില്ലാതെ തുടരുന്ന ഭാഷണ വൈകല്യം – കൊഞ്ഞ (Lisping)

വ്യക്തിത്വഘടന മൂന്ന് വ്യവസ്ഥകള്‍ക്കൂടിച്ചേര്‍ന്നതാണെന്നാണ് ഫ്രോയിഡിന്‍റെ അഭിപ്രായം. 

അനാസികതലത്തെ ഫ്രോയിഡ് മൂന്നായി തിരിച്ചിരിക്കുന്നു.

1. ഇദ് (Id)

2. ഈഗോ (Ego) 

3. സൂപ്പര്‍ ഈഗോ (Supper Ego) 

ജനനം മുതല്‍ ഒരു വ്യക്തിയില്‍ കാണപ്പെടുന്ന വ്യക്തിത്വ ഘടകമാണ് ഇദ് (Id).

പ്രായോഗിക തത്വങ്ങളിലധിഷ്ഠിതമാണ് ഈഗോ. (Ego)

സൂപ്പര്‍ ഈഗോ (Super Ego) പരിപൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് സൂപ്പര്‍ ഈഗോ നടത്തുന്നത്.

ഇദ് വ്യക്തിപരമായ ആനന്ദത്തെ മുന്‍ നിര്‍ത്തിയുള്ളതാണ്.

സൂപ്പര്‍ഈഗോ – ഇതിന്‍റെ പ്രവര്‍ത്തനം സാമൂഹിക നന്മയെ ലക്ഷ്യം വച്ചുള്ളതാണ്.