മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

ഇടപെടലിലൂടെയുള്ള വികാസം ( Transational Model Of Development)

ഒരു കുട്ടി താന്‍ വളര്‍ന്നു വരുന്ന കുടുംബത്തിലെ അംഗങ്ങളുടെയും കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും സ്വാധീനത്തിന് വിധേയമാകുന്നു. കുട്ടി ഇവരുമായുള്ള നിരന്തര ഇടപെടലിലൂടെയാണ് വളര്‍ന്നു വരുന്നത്. കുട്ടിയുടെ പെരുമാറ്റവും ശീലങ്ങളും മനോഭാവവും ഈ ഇടപെടലിലൂടെയാണ് രൂപപ്പെടുന്നത്. 

കുടുംബത്തിലെ മാതാപിതാക്കളുടെ സ്വഭാവം, പെരുമാറ്റം, കുട്ടിയുടെ ജനനക്രമം, സഹോദരങ്ങളുടെ പെരുമാറ്റം, സ്വഭാവം, മറ്റു കുടുംബാംഗങ്ങളുടെ ഇടപെടല്‍ തുടങ്ങിയവ കുട്ടിയുടെ വികാസത്തെ സാരമായി ബാധിക്കുന്നു. മൂത്ത കുട്ടിക്ക് ലഭിക്കുന്ന കുടുംബാന്തരീക്ഷമല്ല രണ്ടാമത്തെയും മൂന്നാമത്തേയും കുട്ടികള്‍ക്ക് ലഭിക്കുന്നത്. സഹോദരങ്ങളില്ലാത്ത ഒറ്റയായ ഒരു കുട്ടിക്ക് ലഭിക്കുന്ന അന്തരീക്ഷം വേറെയാണ്. ദേഷ്യക്കാരനും മുന്‍ശുണ്ഠിക്കാരനുമായ ഒരു കുട്ടി വളര്‍ന്ന പരിസ്ഥിതിയില്‍ ആയിരിക്കില്ല ശാന്തസ്വഭാക്കാരനായ സഹോദരന്‍ വളര്‍ന്നത്. ഒരു കുട്ടിയെ സാമൂഹ്യ ജീവിയായി മാറ്റുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത് മാതാപിതാക്കളാണ്.

വിവിധ പാരിസ്ഥിതിക ചുറ്റുപാടുകള്‍ അടുത്തറിയുന്നതിനും അവയില്‍ നിന്നും അറിവുകളും അവബോധവും ലഭ്യമാക്കുന്നതിനും കുട്ടികള്‍ക്ക് മാതാപിതാക്കളിലൂടെ കഴിയുന്നു. കുട്ടികളുമൊത്ത് അവര്‍ അമ്പലത്തിലും, പള്ളിയിലും, മോസ്ക്കിലും, പാര്‍ക്കിലും, കടല്‍തീരത്തും, കാഴ്ചബംഗ്ലാവിലും, തിയേറ്ററുകളിലും, ചന്തയിലും, പട്ടണങ്ങളിലും പോകുന്നത് കുട്ടികള്‍ക്ക് വിവധ സാമൂഹ്യ ചുറ്റുപാടുകള്‍ മനസ്സിലാക്കുന്നതിന് ഉപകരിക്കുന്നു. പല തരത്തിലുള്ള ആചാരങ്ങളും,, അനുഷ്ഠാനങ്ങളും, ഉത്സവങ്ങളും, ആഘോഷങ്ങളും, കുട്ടികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കുന്നു.

കുട്ടികളുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്ന മറ്റ് ഇടപെടലുകള്‍ സമപ്രായക്കാരായ കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും മുതിര്‍ന്നവരുടേതുമാണ്. സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, നേതൃപാടവം, വിശ്വസ്തത തുടങ്ങിയവയൊക്കെ കുട്ടികള്‍ സമപ്രായക്കാരില്‍ (peer group) നിന്നും പഠിക്കുന്നു. വൈകാരിക ബുദ്ധി വളരുന്നതില്‍ ഈ സഹവാസം വലിയ പങ്ക് വഹിക്കുന്നു. സ്വന്തം വികാരങ്ങള്‍ നിയന്ത്രിക്കാനും മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാനും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാനും കുട്ടികള്‍ തയ്യാറാകുന്നു.

സ്കൂള്‍ അന്തരീക്ഷവും അദ്ധ്യാപകരും സഹപാഠികളും കുട്ടികളുടെ സാമൂഹ്യ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നു. സാമൂഹ്യവും ബൗദ്ധികവും ഭൗതീകവുമായ പല കഴിവുകളും പ്രാപ്തിയും കുട്ടികളില്‍ വികാസം പ്രാപിക്കുന്നത് സ്കൂള്‍ കാലയളവിലാണ്. പല ജീവിത മൂല്യങ്ങളും അവര്‍ സ്കൂളില്‍ നിന്ന് സ്വായത്തമാക്കുന്നു. പൗരന്‍റെ അവകാശങ്ങളെപ്പറ്റിയുള്ള ബോധവും നിയമങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയും പര്സ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും സ്കൂളില്‍ നിന്നും അവര്‍ പഠിക്കുന്നു.
കുട്ടികളുടെ സാമൂഹ്യ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് ടി.വി. റേഡിയോ, പത്രങ്ങള്‍, തുടങ്ങിയവയ്ക്കും പുസ്തകങ്ങള്‍, മാസികകള്‍, ആഴ്ചപ്പതിപ്പുകള്‍, ബാലസാഹിത്യങ്ങള്‍ തുടങ്ങിയവയ്ക്കുമുള്ള സ്വാധീനം കുറവല്ല. സാമൂഹ്യ പ്രതിബന്ധതയുള്ള പരിപാടികളും വാര്‍ത്തകളും ലേഖനങ്ങളും കുട്ടികളുടെ മൂല്യബോധം വര്‍ദ്ധിപ്പിക്കുന്നതിനും കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പൗരബോധം വളര്‍ത്തുന്നതിനും ഇടയാക്കും.