മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

ആദ്യകാല ബാല്യം

Autonomy Vs Shame and Doubt Stage

ഒരു വയസ്സു മുതല്‍ രണ്ടു വയസ്സു വരെയുള്ള കാലഘട്ടമാണിത്. കുട്ടികള്‍ അവരുടെ മാനസികവും ചലനപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്ന പ്രായം. അവര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുകയും പല കാര്യങ്ങളും സ്വയമായി ചെയ്യുവാന്‍ ആരംഭിക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ ശരീരത്തെ സ്വയം കണ്ടെത്തുകയും അവരുടെ ചലനശേഷിയും ഭാഷാപരമായ കഴിവുകളും ഉപയോഗിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. ആത്മാഭിമാനം നഷ്ടപ്പെടാതെ അത്മനിയന്ത്രണം സാധ്യമാക്കാന്‍ ശ്രമിക്കുന്ന കാലം. കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടതായ സമയമാണ്. അവര്‍ സ്വയം കാര്യങ്ങള്‍ ചെയ്ത് തൃപ്തിയടയുവാന്‍ ശ്രമിക്കും. സ്വയം തീരുമാനമെടുക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് മറ്റുള്ളവര്‍ പ്രോത്സാഹനവും കൈത്താങ്ങും നല്‍കേണ്ടതാണ്. സ്വന്തമായി ഭക്ഷിക്കാനും, ശൗചകര്‍മ്മങ്ങള്‍ ചെയ്യാനും, ഡ്രസ്സ് ചെയ്യാനും അവര്‍ ശ്രമിക്കുന്നു. അത് അവരുടെ സ്വയംഭരണ തല്പരതയാണ് കാണിക്കുന്നത്. അവരെ നിരുത്സാഹപ്പെടുത്തുകയും അനാവശ്യ ഇടപെടല്‍ നടത്തുകയും, അധിക കരുതല്‍ നല്‍കുകയും ചെയ്യുന്നത് ആവരില്‍ സംശയവും ആശയക്കുഴപ്പവും സൃഷ്ടിക്കും. സ്വന്തം കഴിവിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും. സ്വയം ചെയ്യുവാന്‍ പരമാവധി പ്രോത്സാഹനം നല്‍കുകയാണു വേണ്ടത്. വളര്‍ച്ചയുടെ ഈ ഘട്ടത്തെ autonomy vs shame and doubts  പ്രതിസന്ധിയുടെ ഘട്ടം പറയുന്നു.