മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

ഐന്ദ്രിയ ചാലകഘട്ടം(Sensory Motor Stage)0-2 Years Age

കുട്ടികളുടെ ചിന്ത ഇന്ദ്രിയ അനുഭവങ്ങളിലും ചലന പ്രവര്‍ത്തികളിലും പരിമിതപ്പെട്ടിരിക്കുന്ന കാലഘട്ടമാണിത്. ഇന്ദ്രിയ അനുഭവങ്ങളും ചലനവികാസവും ബൗദ്ധിക വളര്‍ച്ചയെ സഹായിക്കുന്നു. കുട്ടികള്‍ കൈകാലുകളുടെ ചലനത്തിലൂടെയും, ചുണ്ടുകള്‍ ഉപയോഗിച്ചുമാണ് ചുറ്റുപാടുകളെക്കുറിച്ചു ഗ്രഹിക്കുന്നത്. ക്രമരഹിത ചലനങ്ങളാണ് ആദ്യഘട്ടത്തില്‍. ഈ സമയത്ത് കണ്ണില്‍ നിന്നും മായുന്നത് മനസ്സില്‍ നിന്നും മായുന്നു (out of sight, out of mind)  എന്നതാണ് വസ്തുത. ക്രമേണ കണ്ണില്‍ നിന്നും മറഞ്ഞാലും വസ്തുക്കള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അവര്‍ക്കു ബോധ്യമാകുന്നു. ഇതിനെ വസ്തുസ്ഥിരത (object permanence) എന്നു പറയുന്നു. വസ്തുസ്ഥിരത ഉണ്ടായാലും മനസ്സില്‍ ചിഹ്നങ്ങള്‍ കൊണ്ട് വസ്തുക്കളെ പ്രതിനിധീകരിക്കാന്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കഴിയില്ല.