മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Stage)

11 or 12 – Adulthood

പതിനൊന്നോ പന്ത്രണ്ടോ വയസ്സാകുമ്പോള്‍ മുതല്‍ പ്രായപൂര്‍ത്തിയാകുന്നതു വരെയാണ് ഈ ഘട്ടം. കുട്ടികള്‍ യുക്തിഭദ്രമായും അമൂര്‍ത്തമായും(abstract) ചിന്തിക്കാന്‍ ആരംഭിക്കും. ആശയങ്ങളെ മനസ്സില്‍ രൂപപ്പെടുത്തുന്നതിനും അവയെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുന്നതിനും അവര്‍ക്കു കഴിയുന്നു. വിവിധ ആശയങ്ങളേയും സാധ്യതകളെയും ചേര്‍ത്തുവച്ച് യോജിക്കാത്തതിനെ തള്ളി ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ (hypothetico deductive thinking)  അവര്‍ക്കു കഴിയുന്നു. യഥാര്‍ത്ഥ വസ്തുക്കളെ അടിസ്ഥാനമാക്കി മാത്രമല്ല സങ്കല്പിക വസ്തുക്കളെക്കുറിച്ചും ചിന്തിക്കാന്‍ സാധിക്കുന്നു. ആശയങ്ങളും തത്വങ്ങളും ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിയുന്നു. നീതി, സ്നേഹം, സമത്വം, ബന്ധങ്ങള്‍ തുടങ്ങിയവയെപ്പറ്റിയൊക്കെ അവര്‍ സംസാരിക്കുന്നു. പ്രസ്താവനകളെ സ്വനുഭവങ്ങളുടെ പിന്‍ബലമില്ലാത്ത തന്നെ അവര്‍ യുക്തിപരമായി വിലയിരുത്തുന്നു. ക്രമാനുഗതമായ (systematic)  മാര്‍ഗ്ഗത്തിലൂടെ ചട്ടങ്ങള്‍ക്കും (rules) വ്യവസ്ഥകള്‍ക്കും വിധേയമായുള്ള പ്രശ്നപരിഹാര (problem solving)  ശേഷിയും വിചിന്തിനപാടവവും ഈ കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപപ്പെടുന്നു.