മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

കൗമാരം (Adolescence)

യൗവനാരംഭം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെയുള്ള കാലഘട്ടമാണിത്. ഏതാണ്ട് പന്ത്രണ്ടു വയസ്സു മുതല്‍ ആരംഭിച്ച് പതിനെട്ട് – പത്തൊമ്പത് വയസ്സില്‍ അവസാനിക്കുന്ന കാലം. ഇതിനെ ജീവിതത്തിന്‍റെ മാധുര്യമേറിയ കാലഘട്ടമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ബാല്യത്തില്‍ നിന്നും പ്രായപൂര്‍ത്തിലേക്കെത്തുന്നതിനിടയിലുള്ള പരിവര്‍ത്തന ഘട്ടമാണിത്. മാതാപിതാക്കളിലുള്ള ആശ്രിതത്വം പൊട്ടിച്ച് സ്വന്തമായ വ്യക്തിത്വം സ്ഥാപിച്ചെടുക്കുവാന്‍ ശ്രമിക്കുന്ന കാലം. സ്വയം തിരിച്ചറിവിന്‍റെ, സ്വന്തം ഉത്തരവാദിത്വത്തെ കുറിച്ചുള്ള ബോധ്യത്തിന്‍റെയൊക്കെ കാലമാണിത്. സ്വന്ത വ്യക്തിത്വത്തെ തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ കുടുംബത്തിലും സമൂഹത്തിലും തന്‍റെ പങ്കിനെക്കുറിച്ചുള്ള ആശയക്കുഴപ്പം അവരില്‍ ഉണ്ടാകും. കൗമാരക്കാരും സമൂഹവുമായും അവരുടെ ഉള്ളില്‍ തന്നെയും സംഘടനം ഉണ്ടാകുന്നു. സമൂഹത്തില്‍ തങ്ങളുടെ സ്ഥാനം അംഗീകരിക്കപ്പെടാതിരിക്കുക, കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം, എതിര്‍ ലിംഗത്തില്‍ പെട്ടവരുമായി പൊരുത്തപ്പെടുവാനുള്ള പ്രയാസം, അവരുമായി ഇടപെടുന്നതിനുള്ള ജാള്യത, അനാവശ്യ നിയന്ത്രണങ്ങള്‍, ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും തമ്മിലുള്ള അന്തരം, ആശയങ്ങള്‍ക്ക് അംഗീകാരമില്ലായ്മ തുടങ്ങിയവ ആത്മസംഘര്‍വും ദുഃഖവും ഉണ്ടാക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായങ്ങളെ എതിര്‍ക്കുന്നതും മാനസിക സംഘര്‍ഷവും പിരിമുറുക്കവും ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്. ബാല്യകാലം കടക്കുകയും ചെയ്തു എന്നല്‍ പ്രായപൂര്‍ത്തിയായതുമില്ല എന്ന അവസ്ഥ. സമൂഹത്തിലെ അവരുടെ സ്ഥാനത്തെനെപ്പറ്റിയും പങ്കിനെപ്പറ്റിയുമുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്ന ഈ കാലഘട്ടത്തെ Identity Vs Role Confution Stage  എന്നാണ് വിശേഷിപ്പിക്കുന്നത്.