മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പഠനപ്രകിയയിലെ ഏറ്റവും പ്രധാനഘടകം പഠിതാവ് തന്നെ .പഠിതാവിനെ ആസ്പദമാക്കിയാണ് പഠനലക്ഷ്യങ്ങൾ തീരുമാനിക്കപ്പെടുക. അതിനായി പഠിതാവിന്‍റെ പ്രായം, മാനസിക നിലവാരം, ഇവ പ്രത്യകം പരിഗണിക്കപ്പെടുന്നു. ഓരോ പഠിതാവും വ്യത്യസ്തനാണ് എന്നിരിക്കേ പഠനപ്രകിയയിൽ വ്യക്തി വൈജാത്യങ്ങൾ പരിഗണിക്കപ്പെടണം. വ്യക്തിപരസിദ്ധികൾ, കുടുംബപരഘടകങ്ങൾ, പഠന സാഹചര്യങ്ങൾ ഇവ ഓരോ കുട്ടിക്കും വ്യത്യാസപ്പെട്ടിരിക്കും. അഭിരുചികൾ. താൽപര്യങ്ങൾ, അഭിപ്രേരണ, പഠന മനോഭാവങ്ങൾ, ഗ്രഹണശേഷി, പഠനവേഗത, മാനസികക്ഷമത, ബൗദ്ധികനിലവാരം ഇവയിലെല്ലാം ഓരോ പഠിതാവും ഓരോ നിലവാരമാണ് പുലർത്തുന്നത്. ബോധന പ്രകിയ ആസൂത്രണം ചെയ്യുമ്പോൾ അധ്യാപകൻ. ഇക്കാര്യങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതാണ്. വ്യക്തിവ്യത്യാസളെ ഇന്ന് പഠന പ്രക്രിയയിൽ പ്രധാനമായി കാണുന്നതിലാണ് ബഹുമുഖ ബിസിദ്ധാന്ത ത്തിന്റെ തത്വങ്ങൾ പഠനത്തിലും വിലയിരുത്ത ലിലും പ്രാധാന്യം നൽകി പരിഗണിക്കുന്നത്. നിരന്തര മൂല്യനിർണ്ണയ രീതി ബോധനത്തിൽ ഇടം നേടുന്നതും ഈ ആശയങ്ങളുടെ സ്വാധീനത്തിലാണ്.

പഠനവേഗതയുടെ അടിസ്ഥാനത്തിൽ പഠിതാക്കളെ മൂന്നായി തിരിക്കാം.

1. മന്ദപഠിതാക്കൾ

പഠനത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണിവർ. വ്യക്തിസവിശേഷതകളും ശാരീരിക ദൗർബല്യങ്ങളും പ്രധാന കാരണങ്ങൾ

2. ശരാശരി വേഗമുള്ളവർ

ഇവരാണ് പഠിതാക്കളിൽ ഭൂരിപക്ഷം. സാധാരണ ക്ലാസ് റൂം പ്രവർത്തനങ്ങൾ ഇവരെ  ലക്ഷ്യമാക്കിയാണ് പ്ലാൻ ചെയ്യപ്പെടുക.

3. ദ്രുതപഠിതാക്കൾ

വളരെ വേഗതയിൽ പാഠ്യവസ്തുതകൾ ഇവർ സ്വാംശീകരിക്കുന്നു.

ഈ മൂന്നു തരക്കാരും ഉള്ള ക്ലാസ്സിൽ ബോധനം ശ്രമകരമാണ്. മന്ദപഠിതാക്കൾ മറ്റു രണ്ടു കൂട്ടർക്കുമൊപ്പം എത്തില്ല. പഠനത്തിൽ അനുദിനം പിന്നോട്ടുപോയി കൊഴിഞ്ഞു പോക്കിലെത്തും. ദ്രുതപഠിതാക്കൾക്ക് മറ്റ് രണ്ട് കൂട്ടർക്കുമായുള്ള ബോധനം തീരെ ദുസ്സഹമായി അനുഭവപ്പെടും. കടുത്ത ആവർത്തന വിരസതയാൽ പലപ്പോഴും ഇവർ ക്ലാസിൽ ശല്യക്കാരായിത്തീരാറുണ്ട്.

പ്രത്യേക പഠിതാക്കൾ

മന്ദപഠിതാക്കളും അസാധാരണസിദ്ധിയുള്ള ദ്രുതപഠിതാക്കളുമാണ് പ്രത്യേക പഠിതാക്കൾ എന്ന വിഭാഗത്തിൽ പെടുന്നത്.ഇവർക്കായി പ്രത്യക പഠന ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് അഭികാമ്യം. ദ്രുതപഠിതാകൾക്കായുള്ള പ്രത്യേക പഠന ക്രമീകരണങ്ങൾ ഇവയാണ്.

1. പ്രത്യേക സ്ക്കൂളുകൾ

മാനസികശേഷി. പഠനശേഷി ഇവയിൽ മുൻപന്തിയിൽ നിൽക്കുന്ന പഠിതാക്കൾക്കായി പ്രത്യേകം സ്കൂളുകൾ നിലവിലുണ്ട്. ഇവിടുത്തെ പഠനം ഇവരുടെ അസാധാരണ സിദ്ധികളെ  പോഷിപ്പിക്കുകയും കഴിവുകള പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

2. പ്രത്യേക ക്ലാസ്സുകൾ

സ്‌കൂളിൽ ദ്രുത പഠിതാക്കൾക്കായി പ്രത്യകം ഡിവിഷനുകൾ ക്രമീകരിക്കാറുണ്ട്. ഇതിവർക്ക് ഗുണകരമാണെങ്കിലും രണ്ടുതരം പൗരന്മാരെസ്യഷ്ടിക്കുമെന്ന പരാതി ഉടലെടുക്കാറുണ്ട്.

3. ഡബിൾ പ്രമോഷൻ

പഠന പഠ്യേതര സിദ്ധികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കുട്ടികൾക്ക് ഇടയ്ക്കുള്ള ക്ലാസ്സുകൾ ഒഴിവാക്കി ഡബിൾ പ്രമോഷൻ നൽകാറുണ്ട്. ഇത് ഇത്തരക്കാരുടെ പഠന കാലയളവു ചുരുക്കുകയും സിദ്ധികളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.

4. ത്വരിതവൽക്കരണം

 ഒരു അധ്യയന വർഷത്തിന്‍റെ  പകുതിക്ക് വച്ച് അടുത്ത ക്ലാസിലേക്കു പ്രമോഷൻ നൽകുന്ന രീതിയാണിത്. സമയം വെറുതെ ദുർവ്യയം ചെയ്യുന്നത് ഒഴിവാകും. കുട്ടികളുടെ ശേഷികൾ പ്രയോജനപ്പെടുത്താനുമാകും.

5. സംപുഷ്ടീകരണം

പാഠ്യക്രമത്തിലും  പാഠ്യപദ്ധതിയിലും ഇവർക്കായി കൂടുതൽ പഠനവസ്തുതകൾ കൂട്ടിച്ചേർക്കുന്ന സമ്പ്രദായമാണിത്. കൂടുതൽ ആഴത്തിലും പരപ്പിലുമുള്ള പാഠ്യവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനാൽ ഒരു പുതുപാഠ്യ പദ്ധതിയുടെ പ്രയോജനം ഇതുമൂലമുണ്ടാകും. പഠനത്തിൽ തീരെ വേഗതയില്ലാത്ത പഠിതാക്കൾക്കായും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താറുണ്ട്. മന്ദപഠിതാക്കളെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന പരിശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരം ക്രമീകരണങ്ങൾ കൊണ്ടുവരുന്നത്.

അവ താഴെപ്പറയുന്നു.

1. മുഖ്യധാരാബോധം

മന്ദപഠിതാക്കളെ ദ്രുതപഠിതാക്കൾക്കും ശരാശരിക്കാർക്കുമൊപ്പം ഒരുമിച്ച് ബോധന പ്രക്രിയയിൽ ഭാഗമാക്കാക്കുകയാണ് ഇവിടെ ചെയ്യുന്നത്. മുൻ നിരക്കാർക്ക് പിന്നാക്കക്കാരെ സഹായിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.

2. ചെറുസംഘബോധനം

ക്ലാസ്സിനെ ചെറുഗ്രൂപ്പുകളായി തിരിക്കുന്നു. ഓരോ ഗ്രൂപ്പിലും മൂന്നുതരക്കാരുമുണ്ടാകും. ശരാശരിക്കാർക്ക് മുൻനിരയിലെത്താനും പിന്നാക്കക്കാരന് നേത്യത്വഗുണങ്ങളുടെ വികാസം സാധ്യമാക്കാനും ഈ ക്രമീകരണം സഹായിക്കുന്നു.

3. പഠനകേന്ദ്രങ്ങൾ

സ്‌കൂളുകളിൽ പിന്നാക്കക്കാർക്ക് പ്രത്യേക ശ്രദ്ധയും പ്രോത്സാഹനവും നൽകുന്ന പഠന കേന്ദ്രങ്ങൾ ആരംഭിക്കാറുണ്ട്. മന്ദപഠിതാക്കൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കാനും അവരുടെ പഠന പുരോഗതിക്കായി വേണ്ട പ്രാത്സാഹനങ്ങളും ഈ വിദ്യാർത്ഥികളുടെ സഹകരണവും ഈ പഠന കേന്ദ്രങ്ങൾ ഉറപ്പാക്കുന്നു.

4. പഠന കരാറുകൾ

ഒരു പ്രത്യേക സമയത്തിനുള്ളിൽ പാഠ്യ പ്രവർത്തനങ്ങൾ ചെയ്തുതീർക്കണമെന്ന ഒരു വ്യവസ്ഥ അധ്യാപകനും കുട്ടിയും തമ്മിലുണ്ടാകുന്നു. ഈ രീതി തുടരുന്നത് മന്ദപഠിതാക്കള ശരാശരിക്കാർക്കൊപ്പമെത്താൻ ഏറെ സഹാ യിക്കും .