മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പാഠ്യപദ്ധതി രൂപീകരണം

അടിസ്ഥാന തത്വങ്ങൾക്കനുസൃതമായി പാഠ്യവസ്തുക്കളും പഠനാനുഭവങ്ങളും തെരെഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്തതായി അവയെ ക്രമീകരിക്കുന്നു. വ്യത്യസ്ത തലങ്ങളിൽ പഠിക്കുന്ന പഠിതാക്കൾക്കായി പാഠ്യവസ്തുതകളെ ആവശ്യാനുസരണം ക്രമീകരിക്കുന്നു. ഇതിനു പലരീതികളുണ്ട്.

1. ഏക കേന്ദ്രരീതി

വിത്തിൽ നിന്നു ചെടിയായി പിന്നെ വൃക്ഷമാകും പോലെ അറിവ് ചെറിയ ക്ലാസ്സിൽ ലളിതമായും തുടർന്നുവരുന്ന ഓരോ ഉയർന്ന ക്ലാസ്സുകളിലും ക്രമേണ ഗഹനമായും സംഘടിപ്പിക്കുന്ന രീതിയാണിത്.

ഒന്നാം ക്ലാസ്സിലെ കുട്ടിക്കഥകൾ, തുടർന്നുള്ള ക്‌ളാസ്സുകളിൽ ആശയത്തിലും പ്രതിപാദനത്തിലും ആഴവും പരപ്പും നേടി ഹയർ സെക്കണ്ടറി തലമാവുമ്പോഴേക്കും സമകാലിക ചെറുകഥകൾ ആസ്വദിക്കുന്ന തലത്തിലേക്കെത്തുന്ന രീതി ഇതിനുദാഹരണം.

ഈ രീതിയുടെ ഗുണങ്ങൾ

പഠനത്തിന് എളുപ്പമാണ്

താല്പര്യമുണർത്തുന്നു 

കുട്ടിയുടെ മനോവൈജ്ഞാനികതലം പരിഗണിക്കപ്പെടുന്നു.

ലളിതമായതിൽ നിന്ന് സങ്കീർണ്ണമായതിലേക്ക് എന്ന പ്രമാണത്തിൽ അധിഷ്ഠിതമാണ്.

2. പ്രകരണരീതി

മൊത്തം പാഠ്യപദ്ധതിയേയും ചിലപ്രകരണങ്ങളായി (Topics) തിരിക്കുന്നു. ഓരോ പ്രകരണവും പൂർണ്ണവും സ്വത്രന്തവുമാണ്. ഇവയെ തമ്മിൽ ലിങ്ക് ലൈസൻസിലൂടെ ബന്ധിപ്പിക്കാവുന്നതാണ്.

സ്കൂൾ പാഠ്യപദ്ധതിയിൽ മലയാളം, ഇംഗ്ലീഷ്,ചരിത്രം, ഫിസിക്സ്, കണക്ക് ഇങ്ങനെ വ്യത്യസ്തപകരണങ്ങളുണ്ട്. ഇവയോരോന്നും സ്വതന്ത്രവും പൂർണ്ണവുമാണ്. എന്നാൽ ഓരോ പ്രകരണത്തിനും മറ്റു പ്രകരണങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധത്ത സഹബന്ധം എന്നു വിളിക്കുന്നു.

ഗുണങ്ങൾ

ഉദ്ഗ്രഥിത പഠനം സാധ്യമാക്കുന്നു.

മനോവൈജ്ഞാനിക  ബസം ഉറപ്പാക്കുന്നു.

അറിവുകൾക്ക് ‘പരസ്‌പരം  ജീവിതബന്ധം എന്നിവ ഉറപ്പാക്കുന്നു.

3. ഉപപ്രകരണരീതി

ഭാഷാപാഠ്യപദ്ധതിയിൽ സ്വീകാര്യമായ പ്രധാന രീതിയാണിത്. പാഠ്യപദ്ധതിയ ചെറിയ ഉപപ്രകരണങ്ങളായി, പൂർണ്ണമായ ചെറു യൂണിറ്റുകളായി വിഭജിക്കുന്നു. ഒരാശയത്ത കേന്ദ്രീകരിച്ചു സംഘടിപ്പിക്കുന്ന പഠന പ്രവർത്തനങ്ങളും പഠനാനുഭവങ്ങളും ഉൾക്കൊളളു ന്നതാണ് ഉപപ്രകരണം.

ആസൂത്രണം, നിർവഹണം, മൂല്യനിർണ്ണയം ഇവയെല്ലാം ഇതിലുൾപ്പെടും. ഇപ്പോഴത്തെ ഭാഷാപാഠാവലി ഇതിനുദാഹരണമാണ്. സ്വയം പൂർണ്ണങ്ങളായ ഉപകരണങ്ങൾ ചേർത്താണ് പുസ്തകരൂപകൽപ്പന ചെയ്തിരിക്കുന്നത്.

4. ഉദ്ഗ്രഥിതപാഠ്യപദ്ധതി

കഥ, കവിത, കലകൾ, വൈജ്ഞാനിക സാഹിത്യം, യാത്രാവിവരണം, വിമർശനം. വ്യാകരണം ഇങ്ങനെ വിവിധ സാഹിത്യ പ്രസ്ഥാനങ്ങൾ ഒരുമിച്ച് ചേർത്ത് നിർമ്മിക്കന്ന പാഠ്യപദ്ധതിയാണ് ഉദ്ഗ്രഥിത പാഠ്യപദ്ധതി. വ്യത്യസ്ത സാഹിത്യരൂപങ്ങൾ ഒരുമിച്ചു പഠിക്കുമ്പോൾ അവ തമ്മിലുള്ള സാജാതൃ വാത്യങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട ഭാഷാ നൈപുണികൾ വികസിപ്പിക്കാനും കഴിയുന്നു.

ഗുണങ്ങൾ

മനഃശാസ്ത്രപരമായി മെച്ചപ്പെട്ട രീതി

അഭിപ്രേരണ ആന്തരികമാണ് 

വ്യക്തിവൈജാത്യങ്ങളെ പരിഗണിക്കുന്നു

5. വ്യതിരിക്തത പാഠ്യപദ്ധതി

ഓരോ സാഹിത്യരൂപവും വേറെയാണ് വ്യതിരിക്തതപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. ഡിഗ്രിതലത്തിൽ ആട്ടക്കഥ, ആധുനിക കവിത. നാടകം ഇങ്ങനെ വെവ്വേറെ  പേപ്പറുകൾ ഉള്ളത് ഓർമ്മിക്കുക.

ഗുണങ്ങൾ

അതാതു വിഷയങ്ങളിൽ കൂടുതൽ അറിവു നേടാനാകുന്നു.

പൂർണ്ണമായ ജ്ഞാനം  നേടാം.

കണ്ടെത്തൽ സമീപനം സ്വീകാര്യമാണ്.

6. കാതൽ പാഠ്യപദ്ധതി

പ്രത്യേക . പഠനത്തിനു പുറമേയായി എല്ലാവരും ആവശ്യം പഠിച്ചിരിക്കേണ്ട വിഷയങ്ങളാണ്  കാതൽ വിഷയങ്ങൾ എന്നു പറയുന്നത്. പാഠ്യപദ്ധതിയുടെ ഏകീകൃത രൂപം അവതരിപ്പിക്കുകയും എല്ലാ വിഷയങ്ങളും അതുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. പൊതുപഠനമെന്ന  ആശയമാണ് കാതൽ പാഠ്യപദ്ധതിയുടെ പ്രധാന സവിശേഷത.