മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

ബോധനശാസ്ത്രം 

വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ അനവധി പഠനപ്രവർത്തനങ്ങളിൽക്കൂടി പഠിതാവിന്‍റെ മനോവൈജ്ഞാനിക  വൈകാരിക മണ്ഡലങ്ങളിൽ അഭിലഷണീയമായ മാറ്റങ്ങൾക്ക് ബോധനം വഴിയൊരുക്കിയപ്പോൾ അധ്യാപനം അധ്യാപന ശാസ്ത്രമായി. വിദ്യാഭ്യാസ മനശാസ്ത്രം, തത്വശാസ്ത്രം, സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസ സാങ്കേതിക വിദ്യ ഇവയെല്ലാം ഇന്ന് ബോധന പ്രക്രിയയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

തത്വശാസ്ത്രം വിദ്യാഭ്യാസ ലക്ഷ്യങ്ങളെ രൂപപ്പെടുത്തുന്നു. ദേശീയവും രാഷ്ട്രീയവുമായ ഘടകങ്ങൾ ഇതിനെ സ്വാധീനിക്കാറുണ്ട്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് പഠിതാവിനെ എത്തിക്കുന്നതിനാവശ്യമായ രീതികളും തത്രങ്ങളും രൂപപ്പെടുത്താൻ കഴിയുന്നത് ബോധന മനശ്ശാസ്ത്രത്തിന്‍റെ സഹായത്താലാണ്. ബോധന നൈപുണികൾ പഠന നൈപുണികൾ, ശാസ്ത്രീയമായ മൂല്യനിർണ്ണയരീതികൾ ഇവയെല്ലാം മന:ശാസ്ത്ര തത്വങ്ങളിലധിഷ്ഠിതമാണ്. വിദ്യാഭ്യാസ സാങ്കേതികവിദ്യ അറിവ് എളുപ്പം സ്വാംശീകരിക്കാൻ കുട്ടിയെ സഹായിക്കുന്നു .ഫലപ്രദമായ ബോധനോപകരണങ്ങളുടെ ഉപയോഗം സാധ്യമാക്കുനത് വിവരസാങ്കേതിക വിദ്യയുടെ സഹായത്താലാണ്. സാമൂഹ്യശാസ്ത്രമാകട്ട പഠനത്തെ ജീവിതവുമായും ചുറ്റുപാടുകളുമായും ബന്ധിപ്പിക്കുന്നു , ബോധനശാസ്ത്രത്തിന്‍റെ അവിഭാജ്യഘടങ്ങളാണ് തത്വശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവ.