മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

ഭാഷാധ്യാപകൻ

ഭാഷാധ്യാപകന് രണ്ടുതരം ഗുണങ്ങൾ അത്യാവശ്യമാണ്. അക്കാദമീയവും അനക്കാദമീയവും.  ഇതിൽ അനക്കാദമീയഗുണങ്ങൾ വ്യക്തിപരമായ ഗുണങ്ങൾ എന്നു വിശേഷിപ്പിക്കാം.

അക്കാദമീയ ഗുണങ്ങൾ

ശരിയായ വിദ്യാഭ്യാസ യോഗ്യതകൾ നേടിയിരിക്കണം. തികഞ്ഞ ഭാഷാഭിമാനവും ഭാഷാജ്ഞാനവും  വേണം. നല്ല പദസമ്പത്തും ഭാഷാസ്വാധീനവും ഉണ്ടായിരിക്കണം. ശരിയായ ഉച്ചാരണ ശുദ്ധിയും സന്ദർഭാനുസരണം ഭാഷ കൈകാര്യം ചെയ്യാനുള്ള സാമർത്ഥ്യവും വേണം. മലയാള ഭാഷക്കു പുറമേ തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സാമാന്യജ്ഞാനം ഉണ്ടായിരിക്കണം. സമർത്ഥമായി ഭാഷാബോധനം സാധിക്കണമെങ്കിൽ അന്യഭാഷാജ്ഞാനം കൂടിയേ തീരു. നമ്മുടെ സാഹിത്യ  പ്രസ്ഥാനങ്ങളല്ലാറ്റിനും  ആംഗലഭാഷാസ്വാധീനമുണ്ട്. മറ്റു ഭാരതീയ ഭാഷാ സാഹിത്യങ്ങളക്കുറിച്ചും വിശ്വസാഹിത്യത്തെക്കുറിച്ചും സാമാന്യജ്ഞാനം ഭാഷാധ്യാപകന് വേണം. ശാസ്ത്രസാങ്കേതിക രംഗങ്ങളിലും നല്ല ജ്ഞാനമുണ്ടാകണം അധ്യാപകന്.

വ്യക്തിപരമായ ഗുണങ്ങൾ (അനക്കാദമീയ ഗുണങ്ങൾ)

അക്കാദമീയ ഗുണങ്ങൾക്കു പുറമേ  വ്യക്തിപരമായി  ഒട്ടേറെ ഗുണങ്ങളുള്ളവനായിരിക്കണം അധ്യാപകൻ. മികച്ച സ്വഭാവഗുണങ്ങൾ ഉള്ളവനും സത്യസന്ധത, മര്യാദ ഇവ പുലർത്തുന്നയാളും ആകണം. സംസ്കാര സമ്പന്നനും സമഭാവനയോടെ പെരുമാറുന്നവനും നേത്യത്വഗുണം, ആശയവിനിമയ ശേഷി ഇവ ഉള്ളവനും ആയിരിക്കണം ഭാഷാധ്യാപകൻ. കുട്ടികളോട് സ്നേഹമായും സൗമനസ്യപൂർവവും പെരുമാറണം. കലാകാരനും ഉന്നതചിന്ത പുലർത്തുന്നവനുമാകണം. മെച്ചപ്പെട്ട വേഷധാരണരീതി പുലർത്തുന്നവനും സർവോപരി ഒരു റോൾ മോഡലും ആകണം. തികഞ്ഞ കലാകാരനും ശാസ്ത്രസാങ്കേതിക കാര്യങ്ങളിൽ താൽപ്പര്യം പുലർത്തുന്നവനും ശിശുമന:ശാസ്ത്രത്തിലും വിദ്യാഭ്യാസ മനഃശാസ്ത്രത്തിലും ആഴത്തിൽ അറിവു നേടിയെടുത്തവനുമാകണം ഭാഷാധ്യാപകൻ. അധ്യാപകന്‍റെ  തൊഴിൽപരമായ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങൾ താഴെ കൊടുക്കുന്നു.

വർക്ക് ഷോപ്പുകൾ 

 അധ്യാപകർക്ക് പ്രായോഗികപരിശീലനം നൽകുകയാണ് വർക്ക് ഷോപ്പുകളുടെ ഉദ്ദേശ്യം. അക്കാദമീയകാര്യങ്ങളിൽ അനുഭവപ്പെടുന്ന ബദ്ധിമുട്ടുകൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ വവർക്ക് ഷോപ്പുകൾ സഹായകമാകും.

സെമിനാറുകൾ

വിഷയസംബന്ധമായ പുതിയ അറിവുകൾ നൽകുന്നതിനും ആധുനിക പ്രവണതകൾ മനസ്സിലാക്കുന്നതിനും സെമിനാറുകൾ സഹായിക്കുന്നു.

സേവന കോഴ്സുകൾ

ജോലിയുള്ള അധ്യാപകർക്കായി നടത്തുന്ന കോഴ്സുകളാണ് സേവനകാല കോഴ്സുകൾ. കാലാനുസ്യതമായി വരുന്ന ബോധന പഠന സമ്പ്രദായങ്ങൾ മനസ്സിലാക്കാനും പ്രാവീണ്യം നേടാനും ഇവ സഹായിക്കുന്നു.

റിഫ്രഷർ കോഴ്സുകൾ

മാറിവരുന്ന കാലത്തിന്‍റെ  വെല്ലുവിളികൾ നരിടാൻ അധ്യാപകരെ പ്രാപ്തരാക്കുന്നു റിഫ്രഷർ കോഴ്സുകൾ. അക്കാദമിക് സ്റ്റാഫ് കോളേജുകൾ ആണിവ നടത്തുക.

ഗവേഷണ ബിരുദങ്ങൾ

സേവനത്തിലിരിക്കെ എംഫിൽ, ഗവേഷ ബിരുദങ്ങൾ നേടുന്നതും ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതും തൊഴിൽപരമായ വളർച്ചക്ക് കാരണമാകും.