മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

മനോവ്യാപാര പൂർവ്വ ഘട്ടം(Pre-Operational Stage)0-7 Years Age

ഇത് രണ്ടു വയസ്സു മുതല്‍ ഏഴു വയസ്സു വരെയുള്ള കാലഘട്ടമാണ്. മനസ്സില്‍ ചിഹ്നങ്ങള്‍ (symbols) രൂപ്പെടുത്തുന്നതിന് കുട്ടികള്‍ക്ക് കഴിയുന്നു. ചെറിയ ബോക്സിനെ ഒരു കാറായി സങ്കല്‍പ്പിക്കാനും നീണ്ട തടികഷണത്തെ ഒരു തോക്കായി കാണക്കാക്കാനും കുട്ടികള്‍ക്കു കഴിയുന്നു. വരകള്‍ ഉപയോഗിച്ച് റോഡും, റെയില്‍പ്പാളങ്ങളും, വീടും അവര്‍ വരയ്ക്കുന്നു. ട്രാഫിക് സിഗ്നല്‍സ് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നു. വസ്തുക്കള്‍ വിവിധ സമയങ്ങളിലും വിവിധ സ്ഥലങ്ങളിലും മാറി മാറി പ്രത്യക്ഷപ്പെടുന്നതെങ്ങനെയെന്ന് അവര്‍ മനസ്സിലാക്കുന്നു. ഈ കാലഘട്ടത്തില്‍ കുട്ടികളില്‍ താനാണു ശരി, എല്ലാം തന്‍റേതാണ്, തനിക്കെല്ലാം അറിയാം തുടങ്ങിയ സ്വയകേന്ദ്രീകൃത (ego centrism) ചിന്ത കൂടുതലായി കാണുന്നു. മറ്റുള്ളവര്‍ തങ്ങള്‍ കാണുന്നതുപോലെ തന്നെയാണ് വസ്തുതകളെ വിലയിരുത്തുന്നത് എന്നാണ് അവര്‍ കരുതുന്നത്. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിയില്ല. ഭാഷ, ചിഹ്നങ്ങള്‍, ഡ്രോയിംഗ് തുടങ്ങിയവയിലുള്ള കഴിവുകള്‍ അവരില്‍ വികസിക്കുന്നു. എന്നാല്‍ യുക്തിപരമായി ചിന്തിക്കാന്‍ അവര്‍ക്കു കഴിയില്ല. പടിപടിയായി ഒന്നില്‍ നിന്നും അടുത്തതിലേക്ക് എന്ന രീതിയിലാണ് വസ്തുതകളെ മനസ്സിലാക്കുന്നത്  (transductive reasoning . വ്യാപ്തിയും, നീളവും, വീതിയും മറ്റും അവര്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നു.