മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

1. ശിശുപെരുമാറ്റം പഠിക്കുന്ന രീതികള്‍

അധ്യാപകന്‍റെ മുന്നില്‍ ഇരിക്കുന്ന കുട്ടികളുടെ മാനസിക ബൗദ്ധിക നിലവാരത്തെപ്പറ്റി ബോധ്യമുള്ള അധ്യാപകര്‍ക്ക് അധ്യാപന പ്രക്രിയ എളുപ്പവും കാര്യക്ഷമതയുള്ളതുമാക്കി മാറ്റാന്‍ കഴിയും. കുട്ടിയുടെ പെരുമാറ്റത്തിലൂടെയും പ്രതികരണത്തിലൂടെയും ഉത്തരങ്ങളിലൂടെയും പഠന നിലവാരത്തെ വിലയിരുത്താം. സാധാരണ കുട്ടികളെ അധ്യാപകര്‍ നേരിട്ടും മാനസ്സിക വൈകാരിക പ്രശ്നങ്ങളോ ബൗദ്ധിക മാനസ്സിക വളര്‍ച്ചാ പ്രശ്നങ്ങളോ ഉള്ള കുട്ടികളെ മനഃശാസ്ത്രജ്ഞര്‍, കൗണ്‍സിലേഴ്സ് തുടങ്ങിയവരുമാണ് വിലയിരുത്തുന്നത്. ശിശുപെരുമാറ്റം പഠിക്കുന്നതിന് ശാസ്ത്രീയമായ രീതികളാണ് അവലംമ്പിക്കേണ്ടത്.

1.നിരീക്ഷണം(Observation),

2.കേസ് സ്റ്റഡി (Case Study),

3.അഭിമുഖം (Interview),

4.മനഃശാസ്ത്ര പരിശോധന (Psychological ),

5.മനഃശാസ്ത്ര വിലയിരുത്തല്‍(Psychological Assessment) തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടവയാണ്.

a) നിരീക്ഷണം(Obsevation)
കുട്ടികളുടെ പെരുമാറ്റം നേരിട്ടോ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്താലോ നിരീക്ഷിക്കുന്ന രീതിയാണിത്. കുട്ടികളുടെ പെരുമാറ്റം വീക്ഷിക്കുക, ശ്രദ്ധിക്കുക, ചോദ്യങ്ങള്‍ ചോദിക്കുക, നിരീക്ഷണങ്ങല്‍ പകര്‍ത്തുക, അവരുടെ വാക്കുകളും ഇടപെടലും വിലയിരുത്തുക തുടങ്ങിയവ നിരീക്ഷണത്തിന്‍റെ ഭാഗമാണ്. പല തരത്തിലുള്ള നിരീക്ഷണമുണ്ട്.

  • ഇടപെടലില്ലാത്ത നിരീക്ഷണം (Observation without intervention)

ഇതിനെ സ്വാഭാവിക നിരീക്ഷണം (Naturalistic Observation) എന്നു പറയുന്നു. കുട്ടികളെ അവരുടെ സ്വാഭാവിക പരിതസ്ഥിതിയില്‍, സ്വാഭാവിക പെരുമാറ്റങ്ങളില്‍ ബാഹ്യഇടപെടലില്ലാതെ തന്നെ നിരീക്ഷിക്കുന്നു.

  • ഇടപെടലോടുകൂടിയ നിരീക്ഷണം (Observation with intervention)

മനഃശാസ്ത്രഗവേഷണങ്ങളില്‍ ഇത്തരം നിരീക്ഷണമാണ് ഉപയോഗിക്കുന്നത്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ എങ്ങനെ പെരുമാറ്റം എന്നു നിരീക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സന്ദര്‍ഭങ്ങള്‍ അല്ലെങ്കില്‍ സംഭവങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിക്കുകയോ ചില പ്രചോദനങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നു. കുട്ടികളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങള്‍ രേഖപ്പെടുത്തുന്നു.
മേല്‍പറഞ്ഞ രണ്ടു നിരീക്ഷണങ്ങളും മൂന്നു തരത്തിലുണ്ട് .

  • പങ്കാളിത്ത നിരീക്ഷണം (Participant Observation)
  • ക്രമീകൃത നിരീക്ഷണം (Structured Observation)
  • പ്രവര്‍ത്തനതല പരീക്ഷണങ്ങള്‍ (Field Experiments)
  • പങ്കാളിത്ത നിരീക്ഷണം (Participant Observation)

പങ്കാളിത്ത നിരീക്ഷണത്തില്‍ നിരീക്ഷണം നടത്തുന്നയാള്‍ നിരീക്ഷിക്കപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ട് അവരുടെ കൂടെ ഉണ്ടാവും. തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്തികൊണ്ടുള്ള നിരീക്ഷണത്തെ പങ്കാളിത്ത പരസ്യനിരീക്ഷിണം (Undisguised  participant observation) എന്നും അവര്‍ അിറയാതെ നിരീക്ഷിക്കപ്പെടുന്നതിനെ പങ്കാളിത്ത രഹസ്യ നിരീക്ഷണം (Disguised participant observation) എന്നു പറയുന്നു.

  • ക്രമീകൃത നിരീക്ഷണം (Structured observation)

ഇത് സ്വാഭാവിക പരിസ്ഥിതിയിലോ പരീക്ഷണ ശാലയിലോ നടത്തുന്ന ഒരു നിരീക്ഷണമാണ്. ഇവിടെ സംഭവങ്ങളെ അഥവാ സന്ദര്‍ഭങ്ങളെ കൃത്രിമമായി സൃഷ്ടിക്കുന്നു. ഇവിടെ ഒരു സ്വതന്ത്ര പരിവര്‍ത്തിത വസ്തുവില്‍ (Independent Variable) ക്രമീകൃതമായുണ്ടാകുന്ന മാറ്റങ്ങള്‍ ആശ്രിത പരിവര്‍ത്തിത വസ്തുവിലുണ്ടാക്കുന്ന (Dependent Variable) പ്രതികരണങ്ങളാണ് നിരീക്ഷിക്കുന്നത്. ഇവിടെ കുട്ടി ഒരു ആശ്രിത പരിവര്‍ത്തിത വസ്തുവായി മാറുകയാണ്.

  • പ്രവര്‍ത്തനതല നിരീക്ഷണങ്ങള്‍ (Field Experiments)

പരീക്ഷണ നിരീക്ഷണത്തില്‍ ഒന്നോ അതില്‍ അഥികമോ സ്വതന്ത്ര പരിവര്‍ത്തിത വസ്തുക്കളില്‍ ക്രമീകൃതമായ വ്യതിചലനങ്ങള്‍ ഉണ്ടാക്കുന്നു. ഇവിടെ വലിയ തോതിലുള്ള ഇടപെടല്‍ നടത്തുന്നുണ്ട്. സ്വാഭാവികമായ പരിസ്ഥിതിയിലാണ് ഈ പരീക്ഷണങ്ങള്‍ നടത്തുന്നത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കുവാന്‍ ഇതിലും സാധിക്കുന്നു.

b) കേസ് സ്റ്റഡി (Case Study)

ഒരു വ്യക്തി, സ്ഥാപനം, സമൂഹം തുടങ്ങിയവയെപ്പറ്റി നടത്തുന്ന സമഗ്രമായ പഠനത്തിനാണ് കേസ് സ്റ്റഡി എന്നു പറയുന്നത്. ഒരു കേസിന്‍റെ ചരിത്രവും വികാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠനത്തിന്‍റെ ഭാഗമാക്കുന്നു. ചരിത്രം മുഴുവനായോ പ്രത്യേക കാലഘട്ടത്തിലേത് മാത്രം വേര്‍തിരിച്ചോ പഠനം നടത്താം. ഒരു വ്യക്തിയേ പറ്റിയോ കുടുംബത്തെ പറ്റിയോ ഉള്ള സമഗ്രപഠനത്തിന് കേസ് സ്റ്റഡിയാണ് ഏറ്റവും ഉത്തമം. കുട്ടികളുടെ പഠന പ്രശ്നങ്ങള്‍, പെരുമാറ്റ പ്രശ്നങ്ങള്‍, പഠന മികവ്, സ്ഥാപനത്തിന്‍റെ മികവ് തുടങ്ങിയവയൊക്കെ കേസ് സ്റ്റഡിയിലൂടെ വിലയിരുത്താം. ഫ്രെഡറിക് ലീ പിയെ (1806-1882) ആദ്യമായി കേസ് സ്റ്റഡി ആരംഭിച്ചു. കേസ് സ്റ്റഡിയെ താഴെ പറയുന്ന ഘട്ടങ്ങളായിതിരിക്കാം.

1.നിലവിലുള്ള അവസ്ഥ 

2.നിലവിലുള്ള അവസ്ഥയ്ക്ക് നിദാനമായ ഘടകങ്ങള്‍

3.അവസ്ഥാ നിര്‍ണ്ണയം (രോഗനിര്‍ണ്ണയം)

4.പരിഹാരം

അവസ്ഥാ നിര്‍ണയത്തിനുള്ള വിവരങ്ങള്‍ നിരീക്ഷണത്തിലൂടെയോ, ഡയറിക്കുറിപ്പുകള്‍, കത്തുകള്‍, ആത്മകഥകള്‍ തുടങ്ങിയവയില്‍ നിന്നോ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നോ ശേഖരിക്കാന്‍ കഴിയും.കേസ് സ്റ്റഡി നടത്തുന്നതിന്‍റെ പ്രധാന ലക്ഷ്യം പഠനത്തിന് വിധേയമാക്കുന്ന വ്യക്തിയുടെയോ പ്രസ്ഥാനത്തിന്‍റെയോ നിലവിലുള്ള പെരുമാറ്റ/പ്രകടന രീതിയെപ്പറ്റി പഠിക്കുകയും അതിന്‍റെ കാരണങ്ങള്‍ കണ്ടെത്തുകയുമാണ്. പെരുമാറ്റം മെച്ചമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാനോ, ഗുണപരമായ പെരുമാറ്റം മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കാനോ ഇതിലൂടെ സാധിക്കും.

c) അഭിമുഖം (Interview)

പെരുമാറ്റത്തെപ്പറ്റി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അഭിമുഖം. ആശയ വിനിമയത്തിലൂടെയാണ് ഈ പഠനം സാധ്യമാകുന്നത്. ആശയവിനിമയത്തിന് സംസാരഭാഷ (Verbal Language) മാത്രമല്ല നാം ഉപയോഗിക്കുന്നത്, മറിച്ച് സംസാരേതര ഭാഷയും (Nonverbal Language) വലിയ തോതില്‍ ഉപയോഗിക്കുന്നു. ഫലപ്രദമായ ആശവിനിമയത്തിന് ഈ രണ്ടു രീതിയിലുള്ള ഭാഷയും അത്യാവശ്യമാണ്. സംസാരഭാഷയില്‍ നാം വാക്കുകള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ സംസാരേതര ഭാഷയില്‍ നാം ആംഗ്യങ്ങള്‍ (Gestames), മുഖഭാവങ്ങള്‍ (Facial Expression), ശബ്ദവിന്യാസങ്ങള്‍ (Sound Modulation) തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നു. മൗനത്തിലൂടെ പോലും ആശയവിനിമയം സാധ്യമാണ്. യഥാര്‍ത്ഥത്തില്‍ സംസാരഭാഷയിലൂടെയുള്ള ആശയവിനിമയം ഏകദേശം 7% മാത്രമേയുള്ളു എന്നാണ് ഭാഷാ ശാസ്ത്രജ്ഞരുടെ അഭിപ്രായം.

പൗളിന്‍ വി. യുങ്ങിന്‍റെ അഭിപ്രായത്തില്‍ പെരുമാറ്റത്തെ വിലയിരുത്തുന്നതിനുള്ള ഫലപ്രദവും അനൗപചാരികവുമായ സംസാര, സംസാരേതര സംഭാഷണമാണ് അഭിമുഖം.

അഭിമുഖത്തിലെ ഘട്ടങ്ങള്‍
1. വ്യക്തിപരമായ ബന്ധം
2. ആശയവിനിമയോപാധി
3. അഭിമുഖലക്ഷ്യത്തേക്കുറിച്ചുള്ള അവബോധം.

അഭിമുഖത്തെ താഴെപറയുന്ന ഘട്ടങ്ങളായി തിരിക്കാം

1. തയ്യാറെടുപ്പ് 
2. ബന്ധം സ്ഥാപിക്കല്‍
3. പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍
4. പ്രശ്നപരിഹാരം തേടല്‍
5. അഭിമുഖം വിലയിരുത്തല്‍
6. തുടര്‍നടപടി

d) മനഃശാസ്ത്ര പരിശോധന (Psychological Text)

നിരീക്ഷണത്തിലൂടെയോ കേസ് സ്റ്റഡിയിലൂടെയോ അഭിമുഖത്തിലൂടെയോ വിലയിരുത്താനോ മനസ്സിലാക്കാനോ കഴിയാത്ത അന്തര്‍ലീനമായ കഴിവുകളും കഴിവില്ലായ്മകളും കണ്ടെത്തുന്നതിനാണ് മനഃശാസ്ത്ര പരിശോധന നടത്തുന്നത് .
ഒരു കുട്ടിയുടെ സാധാരണ പെരുമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പ്രശ്നോത്തരികളും നിയോഗങ്ങളും ഉള്‍പ്പെടുന്നതാണ് പരിശോധന. ശരിയായ രീതിയില്‍ ചിട്ടപ്പെടുത്തിയ മനഃശാസ്ത്ര പരിശോധനയിലൂടെ കുട്ടിയുടെ ബുദ്ധിപരമായ കഴിവുകള്‍, മനസികവൈകാരിക നില, അഭിരുചികള്‍, ജന്മവാസനകള്‍, വ്യക്തിത്വം, പാഠ്യവിഷയങ്ങളിലുള്ള താല്പര്യങ്ങള്‍, നേട്ടങ്ങള്‍ തുടങ്ങിയവ മനസിലാക്കാനും വിലയിരുത്താനും കഴിയുന്നു. ഇത്തരം പരിശോധനകളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന സ്കോറുകളാണ് വിലയിരുത്തലിന്‍റെ അടിസ്ഥാനം

ദീര്‍ഘകാലത്തെ പരീക്ഷണങ്ങള്‍ക്കും പ്രായോഗിക പരിശോധനകള്‍ക്കും വിധേയമാക്കിയ മനഃശാസ്ത്ര പരിശോധനാ സാമഗ്രികള്‍ ലഭ്യമാണ് സൈക്കോളജിസ്റ്റിന്‍റെ സഹായത്തോടെ ഇത്തരം പരിശോധനകള്‍ നടത്തുന്നതാണ് കൂടുതല്‍ അഭികാമ്യം. മനഃശാസ്ത്ര വിലയിരുത്തലില്‍ (Assessment) പലതരത്തിലുള്ള പരിശോധന ഫലങ്ങളുടെ കൂട്ടായ വിലയിരുത്തലാണ് നടക്കുന്നത് സാധാരണ/അസാധാരണ വ്യക്തിത്വ പരിശോധന, താല്പര്യ പരിശോധന, മനോഭാവ പരിശോധന, അഭിമുഖത്തിലൂടെയും നിരീക്ഷണത്തിലൂടെയുമുള്ള വിവരങ്ങള്‍ തുടങ്ങിയവ മനഃശാസ്ത്ര വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുന്നു. ഒരു കുട്ടിയുടെ സമഗ്ര വികസനത്തിനും വളര്‍ച്ചക്കും മനഃശാസ്ത്ര പരിശോധനയും വിലയിരുത്തലും വളരെയേറെ ഗുണം ചെയുന്നു. ഇനി ചില മനഃശാസ്ത്ര പരിശോധനകളെ നമുക്ക് പരിചയപ്പെടാം

(i) വൈജ്ഞാനിക ബുദ്ധി പരിശോധന (Intelligence Quotient Test- IQ Test)

ഫ്രാന്‍സിസ് ഗാള്‍ട്ടന്‍ (Francis Galton) ആണ് ബുദ്ധി പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1905 ല്‍ ബിനറ്റ് ആന്‍ഡ് സൈമണ്‍ പരിശോധന (Binet and Simon’s Test)നിലവില്‍ വന്നു. ബുദ്ധിപരിശോധനയില്‍ എഴുത്തു പരീക്ഷയും മറ്റുതരത്തിലുള്ള പരിശോധനയും ഉള്‍പ്പെടുന്നു . 1943 ല്‍ നിലവില്‍ വന്ന രാവണ്‍സ് എ .പി .എ പരിശോധന (Raven’s APM Test) യുടെ 1962 എഡിഷനില്‍ രണ്ടു വിഭാഗം ചോദ്യങ്ങളാണുള്ളത്. ഒന്നില്‍ 12 ചോദ്യങ്ങളും മറ്റതില്‍ 36 ചോദ്യങ്ങളും അടങ്ങിയിരിക്കുന്നു

(ii) വൈകാരിക ബുദ്ധി പരിശോധന (Emotional Intelligence Test)

IQ പരിശോധനയേക്കാള്‍ പ്രാധാന്യമുള്ളതാണ് വൈകാരിക ബുദ്ധിപരിശോധന എന്ന് ഡാനിയേല്‍ ഗോള്‍മാന്‍ വാദിച്ചു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ വൈകാരിക ബുദ്ധി അഞ്ച് കാര്യങ്ങള്‍ ചേര്‍ന്നതാണ്.

1 . സ്വന്തവികാരങ്ങളെ പറ്റിയുള്ള അറിവ്

2 . വികാരനിയന്ത്രണം

3. സ്വയപ്രചോദനം

4. മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയല്‍

5. ബന്ധങ്ങളെ കൈകാര്യം ചെയ്യല്‍

വൈകാരികബുദ്ധിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഒരു കുട്ടിയുടെ പഠനനിലവാരത്തെ സാരമായി ബാധിക്കും. സ്വയം പ്രചോദിതനാകുന്നതിനും പരാജയങ്ങളെ ഉള്‍കൊള്ളുന്നതിനും മറ്റുള്ളവരുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിനും വൈകാരിക ബുദ്ധി അനിവാര്യമാണ്. ആത്മഹത്യ ചെയുന്ന കുട്ടികള്‍ക്ക് വൈകാരിക ബുദ്ധി തീരെ കുറവാണെന്നു കാണാം.ബാര്‍ ഓണ്‍സ് ഇമോഷണല്‍ ഖോഷ്യന്‍റ് ഇന്‍വെന്‍ററി (Bar-On’s EQ.I) വൈകാരിക ബുദ്ധിപരിശോധനയ്ക്കുള്ള ഒരു സാമഗ്രിയാണ് .66 ചോദ്യങ്ങള്‍ ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത് .

(iii) സൃഷ്ടിപരതാ മനോഭാവ പരിശോധന (Creativity Attitude Test)

കുട്ടികളിലെ സൃഷ്ടിപരത പരിശോധിക്കുന്നതിനുള്ള 24 ചോദ്യങ്ങള്‍ അടങ്ങിയ ഒരു പരിശോധനയാണിത്. ഷെയിഫറുടെ (Schaefer) ക്രിയേറ്റിവിറ്റി ആറ്റിറ്റ്യൂഡ് സര്‍വ്വേയാണ് ഇതിനു ഉപയോഗിക്കുന്നത്

(iv)വ്യക്തിത്വ പരിശോധന (Personality Test)

വ്യക്തിത്വത്തെപ്പറ്റി ആഴത്തില്‍ പഠനം നടത്തിയ ഒരു സൈക്കൊളജിസ്റ്റാണ് കാള്‍ യുംങ് (Carl Jung). വ്യക്തിത്വത്തെപ്പറ്റി മറ്റൊരു ഭാഗത്തു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വ്യക്തിത്വം പരിശോധിക്കുന്നതിനുള്ള ഒരു ടെസ്റ്റാണ് മയേഴ്സ് ബ്രിഗ്സ് ടൈപ്പ് ഇന്‍ഡിക്കേറ്റര്‍ (Mayers Briggs Type Indicator – MBTI). ഇതില്‍ രണ്ടു ഭാഗങ്ങള്‍ ഉണ്ട്. 26 ചോദ്യങ്ങള്‍ അടങ്ങിയ ആദ്യഭാഗവും 24 ചോദ്യങ്ങള്‍ അടങ്ങിയ രണ്ടാം ഭാഗവും.

(v) മാനസിക രോഗ പരിശോധന (Psychopathology Test  )

മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനുള്ള പലതരം ടെസ്റ്റുകള്‍ ലഭ്യമാണ്. മിനെസോട്ട മള്‍ട്ടിഫസിക് പേഴ്സണാലിറ്റി ഇന്‍വെന്‍ററി (Minnesota Multiphase Personality Inventory – MMPI) ഏറ്റവും കൂടുതലായി ഉപയോഗിച്ചു വരുന്ന ഒരു ടെസ്റ്റാണ്. വ്യക്തിത്വ ഗുണങ്ങളും മാനസിക രോഗാവസ്ഥയും ഇതിലൂടെ പരിശോധിച്ച് അറിയാം. 1945 ലാണ് ഈ ടെസ്റ്റ് നിലവില്‍ വന്നത്. MMPI ഒരു 10 സ്കെയില്‍ ടെസ്റ്റാണ് .

റൊസ് ചാച്ച് ഇങ്ക് സ്പോട്ട് ടെസ്റ്റ് (Rosechach Inkblots Test) ഒരു പരോക്ഷ പരിശോധനയാണ്. വ്യക്തതയില്ലാത്ത ഉത്തേജനവും ചിതറിയ ചിന്തകളും ഉള്ളവര്‍ക്ക് നേരിട്ടുള്ള പരിശോധന ഫലപ്രഥമല്ല. ചോദ്യങ്ങള്‍ക്കു പൂര്‍ണ്ണമായ ഉത്തരങ്ങള്‍ അവര്‍ നല്‍കിയെന്നിരിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ റൊസ് ചാച്ച് ഇങ്ക് സ്പോട്ട് ടെസ്റ്റ് ഉപയോഗിക്കാം. നിറങ്ങളുള്ള 5 കാര്‍ഡുകളും ബ്ലാക് ആന്‍ഡ് വൈറ്റിലുള്ള 5 കാര്‍ഡുകളുംഅടങ്ങിയതാണ് ഈ പരിശോധനാ രീതി .

ഹെന്‍ട്രി മുറേ (Henry Murrey) ആവിഷ്കരിച്ച ഒരു ടെസ്റ്റാണ് തീമാറ്റിക് അപ്രീസിയേഷന്‍ ടെസ്റ്റ് (Thematic Appreciation Test – TAT) ഇതില്‍ പടങ്ങള്‍ ഉള്ള 30 കാര്‍ഡുകളും പടങ്ങള്‍ ഇല്ലാത്ത ഒരു കാര്‍ഡും അടങ്ങിയിരിക്കുന്നു. കഥകള്‍ ഉണ്ടാക്കുന്നതാണ് പരിശോധനാ രീതി.

ബുദ്ധിപരിശോധനയില്‍ വലിയ സംഭാവന നല്‍കിയ മനഃശാസ്ത്രജ്ഞനാണ് ഡേവിഡ് വെസ്ലര്‍ (David Wechler) 1896-1981.കുട്ടികളുടെ ബുദ്ധിപരിശോധനയ്ക്കുള്ള അദ്ദേഹത്തിന്‍റെ ടെസ്റ്റാണ് (Wechsler Intelligence Scale for Children (WISC) പ്രീ സ്കൂള്‍ പ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്കായുള്ള പരിശോധനയ്ക്ക് വേണ്ടി വെസ്ലര്‍ വികസിപ്പിച്ചതാണ് WPPSI വെസ്ലറുടെ പ്രീസ്കൂള്‍ പ്രൈമറിതല ബൗദ്ധിക സ്കെയില്‍ (Wechsler Pre-School and Primary Scale of Intelligence)