മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പഠനസമീപനങ്ങൾ

പഠനം വ്യക്തിഗതമായ ഒരു പ്രക്രിയയാണ്. അതുകൊണ്ടുതന്നെ അനേകം വ്യക്തിപരമായ ഘടകങ്ങളെ കണക്കിലെടുത്തുവേണം പഠനത്തെ വിശദീകരിക്കേണ്ടത്. ഓരോ വ്യക്തിയുടെയും പഠനപുരോഗതി , പഠനത്തോടുള്ള താല്പര്യം , ലക്ഷ്യബോധം ഇവയെല്ലാം ഓരോ തരത്തിലാണ്. അതുകൊണ്ട് തന്നെ ഇവരുടെ പഠനത്തോടുള്ള സമീപനവും ഓരോ തരത്തിലായിരിക്കും. പഠിതാവ് പഠനവസ്തുവിനെ എങ്ങിനെ സമീപിക്കുന്നു എന്നതാണ് പഠന സമീപനത്തിന്‍റെ  എറ്റവും ലളിതമായ അർത്ഥം. പഠനത്തിന്‍റെ  ദിശ നിർണ്ണയിക്കന്നത് പഠിതാവു തന്നെയാണ്. സ്വന്തം ലക്ഷ്യവും ആന്തരിക അഭിപ്രരണയും താൽപര്യങ്ങളും ഒക്കെ ചേർന്നാണിത് നിർണ്ണയിക്കുക.

പഠിതാവിന്‍റെ  ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ, ആന്തരികമോ ബാഹമോ ആയ അഭിപ്രരണകൾ, സാമൂഹിക ചുറ്റുപാടുകൾ,ക്ലാസ്സ്‌റൂം  സാഹചര്യങ്ങൾ, വിഷയത്തോടും അധ്യാപകനോടുമുള്ള താൽപര്യം ഇവയെല്ലാം പഠന സമീപനത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. പഠന സമീപനങ്ങൾ പലതരമുണ്ട്. ഇവ അഭിവിന്യാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അർത്ഥ അഭിവിന്യാസം

പാഠ്യവസ്തുവിന്‍റെ  ആശയം സ്വാംശീകരിക്കുന്ന രീതിയാണിത്. പാഠത്തിന്‍റെ  ആഴത്തിലുള്ള അർത്ഥതലം കണ്ടെത്താനും ആസ്വദിക്കാനുമുള്ള ഒരു വെമ്പൽ ഇത്തരം പഠിതാക്കൾക്കുണ്ട്. ഇവരുടെ പഠന സമീപനം അഗാധ സമീപനമാണ്. ആഴത്തിൽ ചിന്തിച്ച് രൂപപ്പെടുത്തും. വിമർശനാത്മകമായി ചിന്തിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ആന്തരാർത്ഥം സ്വാംശീകരിക്കാനും ആശയം രൂപാന്തരപ്പെടുത്താനും ഇവിടെ പഠിതാവിന് കഴിയും. ആശയങ്ങള പരസ്പരം ബന്ധപ്പെടുത്തി അന്തരിക അഭി പ്രേ രണയോടെ ഇവിടെ പഠിതാവ് പാഠ്യ വസ്തുവിനെ സമീപിക്കുന്നു.

പുനരുൽപാദന അഭിവിന്യാസം

ഇവിടെ പാഠ്യവസ്തുവിനോട് എന്തെങ്കിലും ആവിശ്യത്തെ മുൻനിർത്തിയ പഠിതാവ് പുലർത്തുക .പരീക്ഷക്ക് തയ്യാറെടുക്കാൻ ,ഓർത്തു കാണാതെ  പറയാൻ, ജോലി നേടാൻ ഒക്കെ പഠിക്കുമ്പോൾ പഠനം മാർക്ക് നടുക ഒറ്റലക്ഷ്യത്തിൽ മാത്രമൂന്നുന്നു.അത്യാവശ്യ വസ്തുക്കൾ കാണാതെ പഠിക്കുകയും അത് പരീക്ഷപോല അത്യാവശ സന്ദർഭങ്ങളിൽ പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുക. ഈ പഠന സമീപനമാണ് ഉപരിതല സമീപനം. ഈ സമീപനത്തിൽ പഠിതാവ് മാത്രം പഠിക്കുന്നു. പരാജയപ്പെടുമെന്ന ഭീതിയോ ബാഹ്യമായ അഭിപ്രരണയോ ആണ് ഇത്തരം സമീപനങ്ങൾക്കടിസ്ഥാനം.

നേടാനുള്ള അഭിവിന്യാസം

ക്യത്യമായ ലക്ഷ്യബോധത്തോടെ ലക്ഷ്യം നേടാനാഗ്രഹിച്ച് ചിട്ടയായി ഇവിടെ പഠിതാവ് പഠിക്കുന്നു. നേട്ടങ്ങളെ ലക്ഷ്യമാക്കി ഫലപ്രദമായ ആസൂത്രണപാടവം പഠന സ്വാംശീകരണത്തെ വേഗത്തിലാക്കുന്നു. ഈ സമീപനത്ത നേടാനുള്ള അഭിവിന്യാസം എന്നും തന്ത്രപരമായ സമീപനം എന്നും വിളിക്കാം. ഇവിടെ ക്രമീകൃതമോ അല്ലാത്തതോ ആയ പഠന രീതികൾ സ്വീകരിക്കാം. ഇവർക്ക് അനാരോഗ്യകരമായ ശീലങ്ങളുണ്ടാവാം. എങ്കിലും നേടാനുള്ള അഭിപ്രരണ വളരെ കൂടുതലായിരിക്കും.

അനക്കാദമിക അഭിവിന്യാസം

പഠിതാവിന് പാഠ്യവസ്തുവിന്‍റെ വിശദാംശങ്ങളെ  അമിതമായി ആശ്രയിക്കുന്നു. ഇവർ ക്രമമായും ചിട്ടയായും പഠിച്ചാലും ഉയർന്ന തരത്തിലുള്ള ശേഷികൾ നേടാൻ പരാജയപ്പെടുന്നു. ആശയം ഗ്രഹിക്കുകയും പ്രവർത്തനങ്ങളിലൂടെ പഠിക്കുകയും ചെയ്യുമെങ്കിലും അടിസ്ഥാനമില്ലാതെ തെറ്റായ നിഗമനങ്ങളിലെത്തുകയും ചെയ്യാറുണ്ട്. ഇതിന് globe trotting എന്നു പറയും. ഇവർക്ക് പഠനത്തിൽ പ്രത്യക മുൻകരുതലുകളില്ല. വിശദാംശങ്ങളിൽ ശ്രദ്ധിക്കുമ്പോൾ ചിലപ്പോൾ പൂർണ്ണമായ ആശയ ഗ്രഹണം പോലും നടക്കാതെ വരാറുണ്ട്. ഈ  വൈകല്യത്തെ  ഇംപ്രാവിഡൻസ് എന്നു പറയുന്നു.