മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

മൂല്യനിർണ്ണയ തന്ത്രങ്ങൾ

മൂല്യ നിർണ്ണയത്തിലുപയോഗിക്കുന്ന ശാസ്ത്രീയമായ  പ്രക്രിയകളാണ് മൂല്യനിർണ്ണയതന്ത്രങ്ങൾ. അവയിൽ പ്രധാനമായവ

അഭിമുഖം

വാചികമായി ചോദ്യങ്ങൾ നൽകി ഉത്തരങ്ങൾ വാചികമായി സ്വീകരിക്കുന്ന സമ്പ്രദായമാണിത്. മുഖാമുഖ സംഭാഷണത്തിലൂടെ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണിവിടെ ചെയ്യുന്നത്. അഭിമുഖം നടത്തുമ്പോൾ കുട്ടിയുടെ ശരീരഭാഷയും മുഖഭാവവും ശ്രദ്ധേയമാണ്. മറ്റ് മൂല്യനിർണയ മാർഗ്ഗങ്ങളിലൂടെ ലഭിക്കാത്ത വ്യക്തിപരമായ വിവരങ്ങൾ അഭിമുഖത്തിലൂടെ ലഭ്യമാകുന്നു. ഏതു സമയത്തും ഏതു വ്യവസ്ഥയിലും ഇതു നടത്താം.

നിരീക്ഷണം

പ്രത്യേക ഉദ്ദേശ്യത്തോട് കൂടിയാണ് ഇവിടെ വിദ്യാർത്ഥിയെ നിരീക്ഷിക്കുന്നത്. പ്രസക്തമായ കാര്യങ്ങൾ മാത്രം സ്വീകരിക്കുകയുള്ളൂ ലഭ്യമായ  എല്ലാ വിവരവും രേഖപ്പെടുത്തുകയില്ല. നിരീക്ഷിക്കുന്നത് പലതരത്തിലാണ്. തയ്യാറെടുപ്പുകൾ  ഇല്ലാതെയും തയ്യാറെടുപ്പുകളോടുകൂടിയും നിരീക്ഷിക്കാം. നിരീക്ഷിക്കപ്പെടുന്ന സംഘത്തോടൊപ്പം നിരീക്ഷകനും പങ്കുചേരാറുണ്ട്. ഇതിന് പങ്കാളിത്ത നിരീക്ഷണം എന്നുപറയുന്നു 

സാമൂഹമിതി (Sociometry)

സാമൂഹികബന്ധങ്ങളിലെ സ്വീകാര്യത അറിയന്നതിനുള്ള ഉപാധിയാണ് സാമൂഹമിതി ചോദ്യാവലിയിലുടെ ഏറ്റവും കൂടുതൽ സ്കോർ കിട്ടിയ ആൾ സ്റ്റാർ ആയും കുറവ് സ്കോർ കിട്ടിയ ആൾ ഏകാകി (isolate) ആയും തെരഞ്ഞെടുക്കപ്പെടും. ചിലർ പരസ്പരം തെരത്തെടുക്കാറുണ്ട്. അവർ ചെറു സംഘങ്ങൾ  എന്നറിയപ്പെടും. Star, Isolate, Cligue ഇവരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഗ്രാഫിനെ സാമൂഹ്യമിതിരേഖ എന്നു പറയുന്നു.

പ്രകോപിത തന്ത്രങ്ങൾ (projective techniques)

ഒരു വ്യക്തിയുടെ മനോവികാരങ്ങളേയും ചിന്തകളെയും ബോധപൂർവ്വമല്ലാതെ പുറത്തേക്ക് കൊണ്ടുവരുന്ന തന്ത്രത്തിനാണ് പ്രക്ഷേപിത തന്ത്രം എന്ന് പറയുന്നത് . മനോഭാവങ്ങൾ. അന്തഃസംഘർഷങ്ങൾ താൽപര്യങ്ങൾ മറന്നിരിക്കുന്ന മറ്റു സ്വഭാവ സവിശേഷതകൾ ഇവ തരിച്ചറിയാൻ ഈ തന്ത്രങ്ങൾ സഹായിക്കുന്നു. ചിത്രങ്ങൾ, പ്രസ്താവനകൾ, അവ്യക്തത ബിംബങ്ങൾ  ഇവ കാണിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞാണ് നിഗമനകളിലെത്തുക.ഹെർമാൻ റോഷാക്കിന്‍റെ മഷിരൂപങ്ങൾ.മഷിരൂപ കാർഡുകൾ (ഹോൾസ്‌മാൻ ) വാചക പൂർത്തീകരണം. ചിത്രങ്ങളെ ആസ്പദമാക്കി കഥ രചിക്കാനാവശ്യപ്പെടുന്ന തീമാറ്റിക് അപ്പർസപ്ഷൻ ടെസ്റ്റ്-പ്രമേയ അന്തർബോധ പരീക്ഷ (ഹെന്‍റി മുറെ, ക്രിസ്റ്റീന മോർഗൻ) ഇവ ഇത്തരം തന്ത്രങ്ങളാണ്.

മൂല്യനിർണ്ണയം രണ്ടു തരത്തിലുണ്ട്.

സംരചനാമൂല്യ നിർണ്ണയവും (Formative evln)

ആത്യന്തിക മൂല്യനിർണ്ണയവും (Summative evln)

ബോധനത്തൊടൊപ്പം നടക്കുന്ന മൂല്യ നിർണ്ണയമാണ്  സംരചനാമൂല്യനിർണ്ണയം. പഠനത്തിലുള്ള കുട്ടിയുടെ താൽപര്യവും നിലവാരവും ഉടൻതന്നെ മനസ്സിലാക്കാനാവുന്നു. ഉടൻ പ്രതിപുഷ്ടി ലഭിക്കുന്നു എന്നതാണിതിന്‍റെ പ്രത്യേകത. അത്യന്തിക മൂല്യ നിർണ്ണയമാകട്ടെ ഒരു യൂണിറ്റിന്‍റെയോ, കോഴ്സിന്‍റെയോ അവസാനത്തിൽ  നടത്തുന്ന മൂല്യ നിർണയമാണ്. വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള അധ്യയന നിലവാരം മനസ്സിലാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. സ്ഥാനക്കയറ്റം നൽകുന്നതിനും ഗ്രേഡുകൾ നൽകുന്നതിനും മറ്റും അടിസ്ഥാനമായുപയോഗിക്കുന്നത് ആത്യന്തിക മൂല്യനിർണ്ണയമാണ്.