മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

വ്യക്തിത്വം

  • വ്യക്തിത്വ സവിശേഷതകളെ വര്‍ഗ്ഗീകരിച്ച ശാസ്ത്രജ്ഞന്‍  – ഡോ. വില്യം ഷെള്‍ഡന്‍, യു.എസ്.എ.
  • C A T, T A T എന്നിവ  –  പൂര്‍വ്വാനുഭവാധിഷ്ഠിത പരീക്ഷകള്‍ 
  • ഒരു വ്യക്തിക്ക് അനന്തര ഫലത്തെക്കുറിച്ച്  താക്കീത് നല്‍കുന്നതാണ്  –  ഈഗോ 
  • വ്യക്തിത്വത്തിന്‍റെ പാലകന്‍ എന്നറിയപ്പെടുന്നത്  – ഈഗോ 
  • അബോധ മനസ്സില്‍ അടിഞ്ഞുകിടക്കുന്ന തിക്താനുഭങ്ങള്‍ ബോധമനസ്സിലേക്ക് കടക്കാതെ സംരക്ഷിക്കുന്നത്  –  ഈഗോ 
  • മനുഷ്യാവശ്യങ്ങളുടെ പരമോന്നത തലമാണ്  – ആത്മസാക്ഷാത്കാരം 
  • വ്യക്തിത്വ സവിശേഷതാ സിദ്ധാന്തങ്ങളില്‍ ഐസക് ആവിഷ്ക്കരിച്ച സിദ്ധാന്തം  – അടിസ്ഥാന ത്രിമാന സിദ്ധാന്തം 
  • ഓരോ വ്യക്തിത്വ സവിശേഷകളുടെയും വികസനത്തിന് പാരമ്പര്യവും പരിസ്ഥിതിയും ആവശ്യമാണെന്ന് വാദിച്ചത് – ആള്‍ട്ടണ്‍ ബര്‍ഗ്ഗ് 
  • “മനഃശാസ്ത്രവും മതവും” എന്ന ഗ്രന്ഥം എഴുതിയത്? സി.ജി. യുങ്ങ് 
  • ഒരു വ്യക്തിയുടെ വികാസം നിര്‍ണ്ണയിക്കുന്നത്? പരിപക്വനം 
  • ക്രിയാ പ്രസൂതാനുബന്ധന സിദ്ധാന്തം (Theory of Operand Conditioning) അവതരിപ്പിച്ചത് – ഡി.എഫ്. സ്കിന്നര്‍
  •  ‘Principle of Behavior’ എന്ന ഗ്രന്ഥം രചിച്ചത്  – ക്ലാര്‍ക്ക് എല്‍ ഹള്‍
  • പ്രാഗ് ക്രിയാത്മക ഘട്ടം എന്നറിയപ്പെടുന്നത്  – 2 വയസ്സ് മുതല്‍ 7 വയസ്സ് വരെ 
  • ചിന്തകള്‍ സമന്വയിക്കപ്പെടുന്ന ഘട്ടമാണ്  – ഔപചാരിക ക്രിയാത്മകഘട്ടം അഥവാ പരികല്പന നിഗമന ഘട്ടം 
  • ശിശു അമ്മയെക്കണ്ടാല്‍ ‘അമ്മ’ എന്ന് വിളിക്കുന്ന പ്രരൂപ ഘട്ടം  – ചോദക പ്രതികരണ പഠനം 
  • അറിവിന്‍റെ അടിസ്ഥാനമാണ് –  സംവേദനം
  •  ‘മനോ ജനിതക വൈജ്ഞാനീയം’ എന്ന സിദ്ധാന്തം അവതരിപ്പിച്ചത്  –  പിയാഷെ 
  • കുട്ടികളില്‍ സന്തിലീകരണം Equilibrium) ആരംഭിക്കുന്ന പ്രായം – രണ്ട് വയസ്സ് 
  • പരികല്പനാ പരിചിന്തനം നടത്താനുള്ള ശേഷിയുണ്ടാകുന്ന ഘട്ടം  – അമൂര്‍ത്ത ചിന്താഘട്ടം 
  • കുട്ടികളില്‍ സ്വാനുഭവങ്ങളിലൂടെയും സ്വയം പ്രവര്‍ത്തനങ്ങളിലൂടെയും നേടുന്ന അറിവ് മാത്രമേ വൈജ്ഞാനിക മണ്ഡലത്തില്‍ സ്കീമയായി പരിഗണിക്കാറുള്ളൂ’ എന്ന് പറഞ്ഞത്  – പിയാഷെ
  • ഭാഷയുടെ അടിസ്ഥാനപരവും പ്രാഥമികവുമായ ഘടകം ശബ്ദമാണ്’. ഇതാണ്  – ഫൊണിംസ്
  • ‘നോം ചോംസ്കി’ ഭാഷാ പഠന സിദ്ധാന്തം ആവിഷ്കരിച്ചത് –  1968 ല്‍ 
  • ഒരേ സാഹചര്യത്തില്‍തന്നെ രണ്ട് വ്യക്തികള്‍ രണ്ട് രീതിയിലായിരിക്കുമെന്ന് പറഞ്ഞത് –  ആല്‍പോര്‍ട്ട് 
  • മാനവിക പഠനസിദ്ധാന്തവുമായി ബന്ധപ്പെട്ടത്  – മാസ്കോ & റോജേഴ് 
  • അനുഭവത്തിന്‍റെയും പരിശീലനത്തിന്‍റെയും ഫലമായി ഒരു വ്യക്തിയില്‍ ഉളവാകുന്ന വ്യവഹാര വ്യതിയാനമാണ്. –  പഠനം
  • മാനുഷിക സിദ്ധാന്തവാദികളില്‍ ഏറ്റവും പ്രധാനി  – അബ്രഹാം മാസ്ലോ
  • അനേകം വിശേഷകങ്ങളുടെ സമന്വത്തിന്‍റെ ഫലമായി രൂപം പ്രാപിക്കുന്ന വ്യക്തിത്വമാണ്. – സമന്വിത വ്യക്തിത്വം
  • സമന്വിത വ്യക്തിത്വത്തിന്‍റെ 7 വിശേഷങ്ങളെക്കുറിച്ച് പ്രസ്താവിച്ചത്  –  ജെ.പി. ഗില്‍ഫോര്‍ഡ് 
  • ആത്മനിഷ്ഠം, വസ്തുനിഷ്ഠം, പ്രക്ഷേപണം എന്നിങ്ങനെ മൂന്നായി തിരിക്കാവുന്നതാണ്. സത്വമാപനം (Measurement of personality) അഥവാ വ്യക്തിത്വ നിര്‍ണയം
  • പ്രക്ഷേപ  പ്രവിധികള്‍ ഒരു ……… ആണ്  –  വ്യക്തിത്വ മാപന പ്രവിധി 
  • പ്രാത്യക്ഷികത്തിന് ഉദാഹരണമാണ് – റോഷാ മഷിയൊപ്പു പരീക്ഷ 
  • ഉല്‍പാദനപരമായ ഒരു പ്രക്ഷേപ പ്രവിധിയാണ്. – മനോ നാടകം (Psycho Drama) 
  • തിമാറ്റിക് അപ്പെഴ്സെപ്ഷന്‍ ടെസ്റ്റില്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍  –  30
  • എത്ര വയസ്സുള്ള കുട്ടികള്‍ക്കാണ്   പ്രക്ഷേപ  പ്രവിധി  ഉപയോഗിക്കുന്നത്? 3 മുതല്‍ 10 വയസ്സ് വരെ 
  • മനോരോഗ കാരണങ്ങള്‍ കണ്ടുപിടിക്കാനായി നിര്‍മ്മിച്ചതാണ് MMPI
  • MIPI എന്ന മാപിനിയില്‍ എത്ര ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 550 
  • സ്പഷ്ടമായി മനോവൈജ്ഞാനിക ബന്ധങ്ങള്‍ പുലര്‍ത്തുന്ന ജനസഞ്ചയമാണ്  – സമൂഹം 
  • സാമൂഹ്യ സംലഗ്നത ഏറ്റവും അധികമുള്ള സമൂഹം  –  കുടുംബം 
  • കുടുംബം കഴിഞ്ഞാല്‍ സാമൂഹ്യ സംലഗ്നത ഏറ്റവും അധികമുള്ളത്   –   സമസമുഹം (Peer Group) 
  • സാമൂഹിക ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്ന  ശാസ്ത്രമാണ് സാമൂഹമിതി (Sociomatry)
  •  സമൂഹ സംരചനയേയും സമൂഹബന്ധങ്ങളെയും വസ്തുനിഷ്ഠമായി അളക്കുന്നതിനുള്ള ഉപാധികളാണ്  –  സമൂഹമിതി (പവിധികള്‍ (Sociometric Techniques) 
  • പരസ്പരം തെരഞ്ഞെടുക്കപ്പെട്ട ചെറിയ സമൂഹമാണ്  –  ക്ലിക്ക്
  • ഒരു കുട്ടിക്ക് തന്‍റെ സഹപാഠിയെപ്പറ്റിയുള്ള അഭിപ്രായമെന്തന്നറിയാനുള്ള പരീക്ഷയാണ് – അഭ്യൂഹ പരീക്ഷ (Guess Who Test)
  • ഒരു വ്യക്തിത്വ മൂല്യനിര്‍ണ്ണയോപാധിയാണ്   –  നിയന്ത്രിത നിരീക്ഷണം  (Controlled Observation)
  • ഫ്രോയ്ഡിന്‍റെ അഭിപ്രായത്തില്‍ ഇട്ട്, ഈഗോ, സൂപ്പര്‍ ഈഗോ എന്ന എന്നീവയുടെ സംയോജിതമായി ധര്‍മ്മത്തില്‍ നിന്നും ഉണ്ടാവുന്നതാണ് ഉദ്ഗ്രഥിത വ്യക്തിത്വം
  • ദഹനഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനത്തിന് പാവ്ലോവിന് നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം – 1904 
  • നായയ്ക്ക് ആഹാരം നല്‍കാതെ മണിയടി ശബ്ദം മാത്രം കേള്‍പ്പിച്ച് ലാലാസ്രാവം  പ്രതികരണം ഇല്ലാതായിത്തീരുന്ന ഒരവസരത്തിന് ശേഷം കുറേ കഴിഞ്ഞ് മണിയടി കേള്‍ക്കുമ്പോള്‍ ലാലാസാവം വീണ്ടും ഉണ്ടാകുന്നതാണ്  – പുനഃപ്രാപ്തി (spontaneous Recovery)
  •  പാവ്ലോവിന്‍റെ പരീക്ഷണത്തില്‍ അനുബന്ധിത ചോദകമായ മണി ശബ്ദത്തിന് ഏറ്റക്കുറച്ചില്‍ ഉണ്ടായാലും ലാലാസ്രാവം എന്ന പ്രതികരണം തന്നെ ഉണ്ടാകുന്നതാണ്. 
  • ചോദക സാമാന്വീകരണം ആഹാരം കൊടുക്കാതെ മണിയടിക്കുക ‘ മാത്രം ചെയ്താല്‍ ലാലാ സ്രാവം ഉണ്ടാക്കാന്‍ കഴിയാതെ വരുന്നതാണ് വിലോപം (Extinction)) 
  • ഒരു ക്ഷണം സ്വീകരിക്കുക, ചോദ്യത്തിന് മറു’പടി പറയുക തുടങ്ങിയ ഒരു നിശ്ചിത ചോദകം ഉളവാക്കുന്ന വ്യവഹാരമാണ് –  ഉദ്ദീപന പ്രസ്യൂത വ്യവഹാരം 
  • സ്കിന്നറുടെ അഭിപ്രായത്തില്‍ മനുഷ്യന്‍റെ ദൈനംദിന കൃത്യങ്ങള്‍ അധികവും ക്രിയാ പ്രസൂത വ്യവഹാരങ്ങൾ ആണ് 
  • സ്കിന്നര്‍ അവതരിപ്പിച്ച് പരിക്രമീകൃത  ബോധനത്തിന്  (Programmed Instruction)പുതിയ മാനവും പ്രചാരവും നല്‍കിയ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ –  സിഡ്നി എന്‍ പ്രിസ്സി 
  • പൗരാണികാനുബന്ധന സിദ്ധാന്തം അഥവാ അനുബന്ധന സിദ്ധാന്തം (Classical Conditioning Theory) മുന്നോട്ടുവച്ചത്   –  പാവ്‌ലോവ് 
  • മനഃശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയ അനുബന്ധന രീതി ആയതിനാല്‍ പാവ്‌ലോവിന്‍റെ അനുബന്ധന പ്രക്രിയയെ ‘പൗരാണികം’ എന്ന് വിശേഷിപ്പിക്കാന്‍ കാരണം.
  • ശ്രമപരാജയ സിദ്ധാന്തം (Trail And Error Theory) എന്നറിയപ്പെടുന്നത് – ബന്ധസിദ്ധാന്തം
  •  ചേദകവും പ്രതികരണവും തമ്മിലുള്ള സംയോഗമാണ് തോണ്‍ഡെക്കിന്‍റെ അഭിപ്രായത്തില്‍  ബന്ധം (Bond) 
  • ഒരു ചേദകവും പ്രതികരണവും തമ്മില്‍ കുറേക്കാലത്തേക്ക് പരിവര്‍ത്തനക്ഷമമായ ഒരു ബന്ധം സ്ഥാപിതമാകുന്നില്ലെങ്കില്‍ ആ ബന്ധത്തിന്‍റെ ശക്തി കുറയുന്നു ഇതാണ് –  പ്രയോഗ രാഹിത്യ നിയമം
  • സ്കീമുകള്‍ വൈജ്ഞാനിക ഘടനയില്‍ ഏറ്റവും അനുയോജ്യമായ ഒരു സ്ഥാനം കണ്ടെത്തുകയും അവ ആ ഘടനയുടെ ഒരു ഭാഗമായി മാറുകയും ചെയ്യുന്ന പ്രക്രിയയാണ് –  അധിനിവേശം
  • സന്തുലനം വഴി വ്യക്തി പുതിയ പ്രശ്ന സന്ദര്‍ഭങ്ങളുമായി ഇണങ്ങിച്ചേരുകയും വൈജ്ഞാനികമായി വികസിക്കുകയും ചെയ്യാമെന്ന് പഠിപ്പിച്ചത് –  പിയാഷെ
  • പഠിതാവ് തന്നെ സ്വന്തം വിധി നിര്‍ണ്ണയത്തിനൊത്ത് വര്‍ഗ്ഗീകരണം നടത്തുകയും അവയെ പരിശോധിക്കുകയും ചെയ്യുന്ന തന്ത്രമാണ് –  സെലക്ഷന്‍ 
  • വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന ശരിയായ ഉദാഹരണങ്ങളും തെറ്റായ ഉദാഹരണങ്ങളും സവിശേഷതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് പഠിതാവ് ആശയം ഗ്രഹിക്കുന്ന രീതിയാണ് – റിസെപ്ഷന്‍
  •  ‘സ്വീകരണ പഠനം’ അഥവാ അര്‍ത്ഥപൂര്‍ണ്ണ മായ ഭാഷാപഠനത്തിന്‍റെ ഉപജ്ഞാതാവ്  – അസുബല്‍
  • ‘സാമൂഹ്യവിജ്ഞാന സൃഷ്ടി സിദ്ധാന്തം’ (Social Constructionism) അവതരിപ്പിച്ചത് വൈഗോത്സ് കി. 
  • പൗരാണികാനുബന്ധന പഠനമാണ് –  സംജ്ഞാപഠനം (Signal Learning)
  • പ്രവര്‍ത്താനുബന്ധന സിദ്ധാന്തം അഥവാ ക്രിയാ പ്രസൂതാനുബന്ധനം(Theory of Operand Conditioning) മുന്നോട്ടു വച്ചത്  – ബി.എഫ്. സ്കിന്നര്‍
  • ഗാഗയുടെ പാനശ്രേണിയിലെ ആദ്യ പഠനമാണ്?   സംജ്ഞാപഠനം
  • ശിശു അമ്മയെ കാണുമ്പോള്‍ ‘അമ്മ’ എന്നു വിളിക്കുന്നത് S-R ബന്ധമാണ് (ചോദക പ്രതികരണ പഠനമാണ്) ഇത് ഗാഗ്നെയുടെ അഭിപ്രായത്തില്‍  – ചോദക പ്രതികരണ പഠനം
  • പ്രതിഭിജ്ഞ ചെയ്യാനും വര്‍ഗ്ഗീകരിക്കാനും ഉള്ള കുട്ടിയുടെ കഴിവാണ്  ഗാഗ്നെയുടെ പഠനശ്രേണിയിലെ ബഹുമുഖ വിവേചനം വസ് തുബോധം, സ്ഥലബോധം, കാരണബോധം, കലാബോധം എന്നീ 4 ബോധനങ്ങള്‍ ശിശുവിനുണ്ടാകുന്ന കാലഘട്ടം –  ഇന്ദ്രിയകാലഘട്ടം
  •  ‘ആശയാധന മാതൃക’ മുന്നോട്ടു വച്ചത്  – ബ്രൂണര്‍ 
  • പ്രതികരണങ്ങള്‍, അര്‍ത്ഥാശയങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പഠനമാണ് പ്രതികാന്തകഘട്ടം