മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

ശൈശവം (Infancy)

Trust Vs Mistrust Stage

ജനനം മുതല്‍ ഒരു വയസ്സു വരെയുള്ള കാലഘട്ടമാണിത്. ശിശുവിനെ സംബന്ധിച്ചിടത്തോളം അതിന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ (basic needs) ഭക്ഷണപാനീയങ്ങള്‍, ശൗചകര്‍മ്മങ്ങള്‍, വൃത്തി, ഈര്‍പ്പമില്ലായ്മ, തലോടല്‍ സാന്ത്വനം തുടങ്ങിയവയാണ് ഈ ആവശ്യങ്ങള്‍ സാധിച്ചു കിട്ടുന്നതാണ് ഏറ്റവും സന്തോഷകരവും സുഖകരവും. അക്കാര്യങ്ങളില്‍ മതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റപ്പെടുമ്പോള്‍ കുട്ടി മാതാപിതാക്കളില്‍ വിശ്വാസം അര്‍പ്പിക്കുന്നു. അതായത് കുട്ടി വിശ്വാസം, വിശ്വസ്തത എന്നിവ പഠിക്കുന്നു. ആവശ്യങ്ങള്‍ തടസ്സപ്പെട്ടാല്‍ അവിശ്വാസം, അവിശ്വസ്തത തുടങ്ങിയവയാണ് പഠിക്കുന്നത്. ഈ കാലഘട്ടത്തില്‍ വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍ കുട്ടിയ്ക്ക് ആശയക്കുഴപ്പം (confusion) ഉണ്ടാകുന്നു, വിശ്വസിക്കാമോ വിശ്വസിക്കാതിരിക്കാമൊേ. അതുകൊണ്ട് വളര്‍ച്ചയുടെ ഈ ഘട്ടത്തെ trust Vs mistrust പ്രതിസന്ധിയുടെ ഘട്ടം പറയുന്നു.