മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

Developmental Psychology and Pedagogy

സൈക്കോളജി (Psychology) അഥവാ മനഃശാസ്ത്രം എന്ന വാക്ക് Psych,Logos എന്നീ വാക്കുകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. Psych എന്നാല്‍ ആത്മാവ് (Soul) എന്നും Logos എന്നാല്‍ ശാസ്ത്രം (Science) എന്നുമാണ് അര്‍ത്ഥം. അതായത് മനഃശാസ്ത്രത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ആത്മാവിന്‍റെ ശാസ്ത്രം എന്നായിരുന്നു. പിന്നീട് ഇത് മനസ്സിന്‍റെ ശാസ്ത്രമായി. എന്നാല്‍ ഇന്നാകട്ടെ സൈക്കോളജിയുടെ അര്‍ത്ഥം പെരുമാറ്റശാസ്ത്രം എന്നാണ്. അതായത് ആധുനിക മനഃശാസ്ത്രം പെരുമാറ്റത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ്. പെരുമാറ്റത്തെ ആദ്യമായി നിര്‍വ്വചിക്കുകയും പെരുമാറ്റശാസ്ത്രശാഖ ആരംഭിക്കുകയും ചെയ്തത് ജെ.ബി. വാട്ട്സനാണ് (1878-1958). അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പെരുമാറ്റത്തിന്‍റെ വാസ്തവികമായ (Positive) ശാസ്ത്രമാണ് മനഃശാസ്ത്രം.

ജര്‍മ്മന്‍കാരനായ വില്‍ഹം വുണ്‍ഡിറ്റ് (Wilhelm Wundt) ആണ് മനഃശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്. മനഃശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി 1879 ല്‍ അദ്ദേഹം ഒരു പരീക്ഷണശാല തന്നെ ആരംഭിച്ചു. എന്നാല്‍ മനസ്സിന്‍റെ കൃത്യമായ ഘടനയെ നിര്‍വ്വചിക്കുന്നത് സിഗ്മണ്ട് ഫ്രോയിഡാണ് (1856-1939). ബോധമനസ്സ് (Conscious) ഉപബോധമനസ്സ് (Pre Conscious Mind), അബോധമനസ്സ് (Unconscious Mind), എന്നിങ്ങനെ മനസ്സിനെ അദ്ദേഹം മൂന്നായി വേര്‍തിരിച്ചു. ആധുനിക മനഃശാസ്ത്രത്തിന്‍റെ (Modern Psychology) പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഫ്രോയിഡാണ് മനഃശാസ്ത്രാപഗ്രഥന (Psychoanalysis) ത്തിന് രൂപം നല്‍കിയത്.

മനഃശാസ്ത്രത്തെ പൊതുവെ അടിസ്ഥാന മനഃശാസ്ത്രം, പ്രായോഗിക മനശാസ്ത്രം എന്നിങ്ങനെ രണ്ടായി തിരിക്കാം. വളര്‍ച്ചാമനഃശാസ്ത്രം, സാമൂഹ്യമനഃശാസ്ത്രം, അസാധാരണ മനഃശാസ്ത്രം, അവബോധ മനഃശാസ്ത്രം, വ്യക്തിത്വ മനഃശാസ്ത്രം തുടങ്ങിയവയൊക്കെ അടിസ്ഥാന മനഃശാസ്ത്രത്തില്‍പ്പെടുന്നു. എന്നാല്‍ ക്ലിനിക്കല്‍ സൈക്കോളജി, കൗണ്‍സിലിംഗ് മനഃശാസ്ത്രം, വിദ്യാഭ്യാസ മനഃശാസ്ത്രം, ആരോഗ്യ മനഃശാസ്ത്രം, ഫോറന്‍സിക് സൈക്കോളജി തുടങ്ങിയവ പ്രായോഗിക മനഃശാസ്ത്രത്തിന്‍റെ ഭാഗമാണ്.
ഒരാളുടെ പെരുമാറ്റത്തെ സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും മനസ്സാണ്. ജീവിതത്തിന്‍റെ ജയപരാജയങ്ങള്‍ ഒരാളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. പെരുമാറ്റം മെച്ചപ്പെടുത്തിയാല്‍ ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ സൃഷ്ടിക്കാം. അതുകൊണ്ടുതന്നെ മനഃശാസ്ത്രത്തിന് ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രസക്തിയുണ്ട്. ശാസ്ത്രപരമായ സമീപനത്തിലൂടെ പഠനവും അധ്യാപനവും ഫലപ്രദവും എളുപ്പവുമാക്കാന്‍ സാധിക്കും. ആധുനിക വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ മനഃശാസ്ത്രത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. കുട്ടികളുടെ മനഃശാസ്ത്രം അധ്യാപകരോടൊപ്പം മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്. അത് കുട്ടികളുടെ മാനസ്സിക ബൗദ്ധിക വികാസത്തിനും വളര്‍ച്ചയ്ക്കും, അവരുടെ വൈകാരിക നിയന്ത്രണത്തിനും, ഗുണപരമായ പെരുമാറ്റ ശീലങ്ങള്‍ക്കും അനിവാര്യമാണ്. കുട്ടികളുടെ മാനസ്സികനിലയും പെരുമാറ്റവും പഠനപ്രക്രിയയെ സാരമായി ബാധിക്കുന്നു. ഇക്കാരണത്താലാണ് ശിശുമനഃശാസ്ത്രവും അധ്യാപനശാസ്ത്രവും അധ്യാപക യോഗ്യതാപരീക്ഷയുടെ ഭാഗമായിരിക്കുന്നത്.

ശിശുവികാസപഠനം (Child Development Study), പഠനവൈകല്യം (Learning Disability), അധ്യാപനം (Teaching), പഠനപുരോഗതി വിലയിരുത്തല്‍ (Progress Assessment), വ്യക്തിത്വവികാസം (Personality Development), കൗമാരമനഃശാസ്ത്രം (Adolescence Psychology) തുടങ്ങിയവയാണ് പ്രധാനമായും സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിലബസ് അനുസരിച്ചുള്ള മനഃശാസ്ത്ര വിഷയങ്ങളുടെ അവശ്യവിവരണവും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയതാണ് ഈ പഠനപദ്ധതി. മനഃശാസ്ത്രപഠനം അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് മാത്രമല്ല ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു.