61. കുട്ടികളുടെ വികാസക്രമം പ്രവചിക്കാന്‍ സാധ്യമല്ല. ശരിയോ തെറ്റോ ?

തെറ്റ് 

62. ഒരു കുട്ടിക്ക് ലൈഗീകപീഡനം നടന്നു എന്നറിഞ്ഞാല്‍ അദ്ധ്യാപകര്‍ ആദ്യ ചെയ്യേണ്ടത്?

സംഭവം ശരിയാണോ എന്ന് സ്ഥിതീകരിക്കുക 

63. സ്വാഭാവിക സാഹചര്യങ്ങളില്‍ പഠനം സാധ്യമാക്കാന്‍ മാതൃഭാഷ സഹായിക്കുന്നു. ശരിയോ തെറ്റോ?

ശരി 

64. പിയാഷെയുടെ വളര്‍ച്ചാ ഘട്ടത്തില്‍ സഹോദരനുമായുള്ള ബന്ധം കുട്ടിക്ക് തിരിച്ച റിയാന്‍ കഴിയുന്നത് ഏതു ഘട്ടം മുതലാണ്?

മൂര്‍ത്ത മനോവ്യാപാരഘട്ടം (concrete operational stage)

65. ബൗദ്ധിക വികാസ സിന്ധാന്തത്തിന്‍റെ ഉപജ്ഞാതാക്കില്‍ പ്രമുഖര്‍ ആരൊക്കെ?

ജീന്‍ പിയാഷെ (Jean Piaget)

ജറോം എസ് ബ്രൂണര്‍(Jerome S Bruner)

66. പിയാഷെയുടെ ബൗദ്ധിക പ്രവര്‍ത്തന പ്രക്രിയകള്‍ ഏതൊക്കെ?

Schemata (രൂപരേഖ)
Adaptation(പൊരുത്തപ്പെടല്‍)
Assimilation(സ്വാശീംകരണം)
Accommodation (ക്രമീകരിക്കല്‍)

67. എന്താണ് സ്കീമാറ്റാ?

പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ മനസ്സിലെ പ്രതിരൂപങ്ങളാണ് സ്കീമാറ്റാ

68. പിയാഷെയുടെ ബുദ്ധി വികാസ തത്വത്തില്‍ നിലവിലുള്ള വിവരണങ്ങളോട് പുതിയവ കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയയെ എന്തു പറയുന്നു?

പൊരുത്തപ്പെടല്‍ (Adaptation)

69. ചിന്തകളെ ബുദ്ധിപരമായും ഘടനാപരമായും ക്രമീകരിക്കുന്ന പ്രക്രിയ പിയാഷെയുടെ ബൗദ്ധിക വികാസത്വത്തില്‍ എന്താണ്?

ക്രമീകരിക്കല്‍ (Accommodation)

70. പിയാഷെയുടെ ബുദ്ധി വികാസഘട്ടങ്ങള്‍?

– ഐന്ദ്രിക ചാലകഘട്ടം
– മനോവ്യാപാര പൂര്‍വ്വ ഘട്ടം
– വസ്തുനിഷ്ഠ മനോവ്യാപാര ഘട്ടം
– ഔപചാരിക മനോവ്യാപാര ഘട്ടം

71. Out of sight, Out of mind എന്നത് പിയാഷെയുടെ ബൗദ്ധിക വികാസത്തിലെ ഏത് ഘട്ടമാണ്?

Sensory Motor

72. കണ്ണില്‍ നിന്നും മറഞ്ഞാലും വസ്തുക്കള്‍ നിലവിലുണ്ട് എന്ന കുട്ടികുടെ അവബോധത്തെ എന്തുപറയുന്നു?

വസ്തു സ്ഥിരത (Object Performance)

73. ചിഹ്നങ്ങള്‍ മനസ്സില്‍ രൂപപ്പെടുന്നത് ഏത് കാലഘട്ടം മുതലാണ്?

മനോവ്യാപാര പൂര്‍വ്വ ഘട്ടം (pre-operational stage)

 

74. കുട്ടികള്‍ തടിപ്പെട്ടിയെ കാറായി സങ്കല്‍പ്പിക്കുന്നു. ഇത് പിയാഷെയുടെ ഏതു വികാസഘട്ടത്തില്‍ ആരംഭിക്കുന്നു?

മനോ വ്യാപാര പൂര്‍വ്വ ഘട്ടം (pre-operational stage)

75. രൂപം മാറിയതു കൊണ്ട് മാത്രം വസ്തുക്കളുടെ അളവു മാറില്ല എന്ന അറിവിനു പിയാഷെ പറയുന്നത് എന്ത്?

Conservation

76.Conservation പിയാഷെയുടെ ഏത് വികാസഘട്ടത്തില്‍ ആരംഭിക്കുന്നു?

Pre-operation Stage  (മനോ വ്യാപാര പൂര്‍വ്വ ഘട്ടം)

77. പ്രത്യാവര്‍ത്തനം (Reversibility) പിയാഷെയുടെ ഏത് വികാസഘട്ടത്തില്‍ ആരംഭിക്കുന്നു?

Concrete operational Stage (വസ്തുനിഷ്ഠ മനോവ്യാപാര ഘട്ടം)

78. ആര്യയുടെ സഹോദരനാണ് അര്‍ജ്ജുന്‍ എന്നും അര്‍ജ്ജുന്‍റെ സഹോദരിയാണ് ആര്യ എന്നും ആര്യ മനസ്സിലാക്കുന്നു. ഈ കഴിവിനെ പിയാഷെ എപ്രകാരം വിശേഷിപ്പിക്കുന്നു?

പ്രത്യാവര്‍ത്തനം (Reversibility)

 79. ഏത് ബൗദ്ധീക വികാസഘട്ടം മുതലാണ് 2+1= 1+2 എന്നു കുട്ടികള്‍ക്ക് മനസ്സിലാകുന്നത്?

വസ്തുനിഷ്ഠ മനോവ്യാപരഘട്ടം

80. Abstract thinking ആരംഭിക്കുന്ന ബൗദ്ധികവികാസ ഘട്ടം?

Formal operational stage (ഔപചാരിക മനോവ്യാപാര ഘട്ടം)

81. നീതി, സ്നേഹം, സമത്വം, ബന്ധങ്ങള്‍ തുടങ്ങിയവയൊക്കെ കുട്ടികള്‍ മനസ്സിലാക്കുകയും അവയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന ബൗദ്ധികവികാസ ഘട്ടം?

ഔപചാരിക മനോവ്യാപാര ഘട്ടം

82. ആശയങ്ങളെ മനസ്സില്‍ രൂപപ്പെടുത്താനും അവയെ ചിന്തകളാക്കി മാറ്റാനും കഴിയുന്ന പിയാഷെയുടെ ഏതു ബൗദ്ധിക വികാസ ഘട്ടത്തിലാണ്?

ഔപചാരിക മനോവ്യാപാര ഘട്ടം (Formal operational  stage)

83. സാങ്കല്പിക വസ്തുക്കളെയും ആശയങ്ങളെയും ഉപയോഗിച്ച് കുട്ടികള്‍ ചിന്തിക്കാന്‍ ആരംഭിക്കുന്നത് ഏത് ഘട്ടത്തില്‍?

ഔപചാരിക മനോവ്യാപാര ഘട്ടം