ആത്മപരിശോധന രീതി വികസിപ്പിച്ചെടുത്തത്.
വില്യം വുണ്ട്.

പരീക്ഷണ രീതി പ്രായോഗികമല്ലാത്തിടത്ത് ഉപയോഗിക്കാവുന്ന – രീതി.
സർവേ

ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതും (അപസമായോജിതം) മറ്റുള്ളവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ശൈലികളോടുകൂടിയതുമായ വ്യക്തികളുടെ വ്യവഹാര സംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും ഉപയോഗിക്കുന്ന പഠന രീതി.
ചികിത്സാരീതി

ക്ലിനിക്കൽ രീതി ആദ്യമായി അവതരിപ്പിച്ചത്.
ലൈറ്റ്നർ വിറ്റ്മർ

അബ്രഹാം മാസ്റ്റോ യുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ സുരക്ഷിതത്വവും ആയി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും , അഭിമാന ബോധവും ആയി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും , ഇടയിൽ ക്രമീകരിച്ചിട്ടുള്ളത് 
സ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ

താൻ ഏതു തരത്തിൽ ആകണമെന്നാണ് വ്യക്തി ആഗ്രഹിക്കുന്നത് അതാണ്
ആദർശാത്മക ബോധം

പ്രതല പ്രഭവ സവിശേഷത സിദ്ധാന്തത്തിന് ഉപജ്ഞാതാവ്
ക്യാറ്റൽ

സ്വാർത്ഥത, മത്സരബുദ്ധി, വിധേയത്വം ഇവ ഏത് വ്യക്തിത്വ സവിശേഷതകൾക്ക് ഉദാഹരണമാണ്
മധ്യമ സവിശേഷതകൾ

കുട്ടിയുടെ ആഴത്തിലുള്ള പ്രശ്നങ്ങൾ സൂക്ഷ്മമായി പഠിച്ച് പരിഹാരം കണ്ടെത്താൻ വേണ്ടി കുട്ടിയെപ്പറ്റി വിവിധ മേഖലകളിൽ പെട്ട വിവരങ്ങൾ ശേഖരിക്കുന്ന രീതി,
കേസ് സ്റ്റഡി

ഗസ്റ്റാൾട്ട് മനശാസ്ത്രം ഏത് രാജ്യത്താണ് ഉടലെടുത്തത്.
ജർമ്മനി

കൊച്ചു കുട്ടികളിൽ സാധാരണയായി കാണുന്ന ഒരു അപസമായോജനമാണ്.
ദിവാസ്വപ്നം ,

സാമൂഹിക ജ്ഞാന നിർമ്മിതിവാദം എന്ന സിദ്ധാന്തം വിദ്യാഭ്യാസത്തിൽ അവതരിപ്പിച്ചത്.
വൈ ഗോഡ്സ് കി.

പഠനത്തിൽ അനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചത്.
പാവ് ലോവ്

വില്യം പൂണ്ട് അറിയപ്പെടുന്നത്. 
ആധുനിക പരീക്ഷണ മനശാസ്ത്രത്തിൻറെ പിതാവ്.

കുട്ടി തൻറെ മുൻ അറിവിനെയും അനുഭവത്തെയും അടിസ്ഥാനത്തിൽ പുതിയ അറിവിനെ അഥവാ അനുഭവത്തെ വ്യാഖ്യാനിക്കുന്നതിന് ഉപയോഗിക്കുന്ന പദം ? 
സ്വാംശീകരണം

അധ്യാപകൻ പരീക്ഷ ഹാളിൽ നിന്ന് മാറുമ്പോൾ ചില കുട്ടികൾ കോപ്പിയടിക്കാൻ ശ്രമിക്കുന്നു. എന്നാൽ അധ്യാപകരുടെ അസാന്നിധ്യത്തിലും മറ്റൊരു വിഭാഗം അതിനു ശ്രമിക്കാതെ അച്ചടക്കത്തോടെ പരീക്ഷ എഴുതുന്നു. ഈ രണ്ടാം വിഭാഗത്തിൽ പ്രവർത്തിക്കുന്നത് മനസ്സിൻറെ ഏത് ഘടകമാണ്.
സൂപ്പർ ഈഗോ

പഠിക്കുന്നതിനുള്ള സ്വാതന്ത്ര്യം (Freedom to Learn) എന്ന ഗ്രന്ഥത്തിൻറെ രചയിതാവ്?
കാൾ റോജേഴ്

ജനനം മുതൽ ഓരോ ഘട്ടത്തിലുമുള്ള വളർച്ചയുടെ സ്വഭാവം, പെരുമാറ്റരീതി എന്നിവയുടെ പഠനമാണ്
പാരമ്പര്യ മന ശാസ്ത്രം

മെൻറലിൻറെ പാരമ്പര്യത്തിൽ ശരിയായത് ഏത് ?
ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധികളായ – കുട്ടികളും , മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളും ഉണ്ടാകുന്നു – വിചലന നിയമം

പൊക്കത്തോടെ മെലിഞ്ഞ ശരീരമുളവരെ അന്തർമുഖനും ഭീതിയോടു കൂടിയവരും ആയി വർഗീകരിക്ക പെട്ടിരിക്കുന്ന വ്യക്തികളാണ്
ഏകസ്റ്റോ മോർഫിക്

വ്യക്തിത്വത്തിന് റെ വികസനം വ്യവഹാര രൂപവത്കരണത്തിന് റെ നാല് ക്രമീകൃത ഘട്ടങ്ങളിലായാണ് നടക്കുന്നത് എന്ന് അഭിപ്രായപ്പെട്ടത്
ഐസക്

ഒരു വ്യക്തിയുടെ വ്യവഹാര ത്തെയും ചിന്തയേയും നിർണയിക്കുന്ന മാനസികവും കായികവുമായ വ്യവസ്ഥയുടെ ചലനാത്മകമായ ആന്തരികഘടനയാണ്
വ്യക്തിത്വം

ഓരോ വ്യക്തിയിലും സ്വയം പ്രവർത്തന ക്ഷമതയും സർഗ്ഗപരതയും വ്യക്തി വികസനവും പ്രയോജനപ്പെടുത്തി ആത്മസാക്ഷാത്കാരം
കൈവരിക്കാനുള്ള ശേഷി വ്യക്തമാക്കുന്നതാണ്
മാനവികത

ഒരു വ്യക്തിയിൽ വ്യത്യസ്ത രീതിയിലുള്ള രണ്ട് ആഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പിരിമുറുക്കം
മാനസിക സംഘർഷം

ഒരു വ്യക്തി സ്വന്തം പ്രശ്നങ്ങൾക്ക് തെറ്റായ രീതിയിൽ പരിഹാരം കണ്ടെത്തുന്നത്
അപസമയോജനം

വേദനാജനകമായ വസ്തുതകളെ മനസ്സിൻറെ ബോധ മണ്ഡലത്തിൽ നിന്നും അബോധ മണ്ഡലത്തിലേക്ക് മനപൂർവ്വം (ബോധപൂർവ്വം) തള്ളിവിടുന്നത്
അടിച്ചമർത്തൽ

പഠിച്ച കാര്യങ്ങൾ ഓർമയിൽ നിലനിർത്താനും, പുനസ്മരണയ്ക്ക് സഹായിക്കുകയും ചെയ്യുന്ന പഠനതന്ത്രം ആണ്
അധികപഠനം

പൗരാണികാനുബന്ധന സിദ്ധാന്തത്തിനാസ്പദമായ പരീക്ഷണങ്ങൾ നടത്തിയത്.
നായയിൽ

പഠന വക്രത്തിലെ നിരന്ന ഭാഗത്തെ എന്തുപറയും.
പഠന പീഠസ്ഥലി

ബിഹേവിയറിസം ത്തിൻറെ ഉപജ്ഞാതാവ്
ജോൺ ബി വാട്സൺ

.പഠനത്തിൽ ഏറ്റക്കുറച്ചിലുകളുടെ കാലം എന്നറിയപ്പെടുന്നത്.
സർട്സ് കാലഘട്ടം

പ്രശ്ന പേടകത്തിലെ പൂച്ച എന്ന പരീക്ഷണത്തിലൂടെ കണ്ടെത്തിയ സിദ്ധാന്തം
സംബന്ധ നിയമം.

ഏതെങ്കിലും ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്ന വ്യക്തിയെ, അതുമായി ബന്ധപ്പെട്ട് അനുബന്ധ നത്തിന് വിധേയമാക്കുന്ന പ്രവർത്തികൾ ആണ്
ഓപരന്റ്

ഒരു ചോദകത്തിന്റെ സാന്നിധ്യം പ്രതികരണത്തിന്റെ ആവൃത്തി കൂട്ടുന്നുവെങ്കിൽ അത്
ധന പ്രബലനം.

ആന്തരിക ചിന്താ പ്രക്രിയയ്ക്ക് സ്ഥാനം കൊടുക്കാത്ത മനശാസ്ത്ര സമീപനം.
വ്യവഹാര വാദം.

പ്രതികരണ ബന്ധത്തിൻറെ അടിസ്ഥാനത്തിൽ പഠനത്തെ നിർവചിച്ചതാര്
ചേഷ്ടകാ വാദക്കാർ.

ഒരു ചിത്രത്തിലോ രൂപത്തിലോ തുറന്നു കിടക്കുന്ന അഗ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവണത കാണിക്കുന്നത്
സമ്പൂരണ നിയമം.

ലക്ഷ്യം നേടാൻ വ്യക്തിയെ സഹായിച്ച് മുന്നോട്ടു നയിക്കുന്ന ശക്തി
ഉത്തേജക ശക്തി

ക്ഷേത്ര സിദ്ധാന്തത്തിന് ഉപജ്ഞാതാവ്
കർട്ട് ലെവിൻ

ക്രമീകൃത പഠനത്തിലെ രേഖീയ ശൈലി – ആവിഷ്കരിച്ചതാര് ?
സ്പിന്നർ

ശാരീരികമായ ശിക്ഷയും , വിമർശനവും ഏതുതരത്തിലുള്ള പ്രബലനത്തിനുദാഹരണമാണ്.
ഋണ പ്രബലനം

മനുഷ്യൻറെ പ്രകൃതത്തെ പറ്റി പഠിക്കാൻ മൃഗങ്ങളിലും പക്ഷികളിലും പരീക്ഷണം നടത്തിയ മനശാസ്ത്ര സമീപനം
ചേഷ്ടാവാദം.

അർത്ഥപൂർണ്ണമായ ഒരു തുടർ രേഖയോ, രൂപ മാത്യകയോ പാകത്തിന് ശ്യംഖലനം ചെയ്യുന്നത്.
തുടർച്ച നിയമം.

കുട്ടി അറിവ് നിർമിക്കുന്നുവെന്നും പഠനത്തിലൂടെ മനോ മാത്യകകളുടെ രൂപീകരണമാണ് നടക്കുന്നതെന്നും അനുമാനിക്കുന്ന സിദ്ധാന്തം.
വൈജ്ഞാനിക സിദ്ധാന്തം

പ്രാചീന ഗുരുകുലങ്ങളിൽ അവലംബിച്ചിരുന്ന ബോധനരീതി
ചോദ്യോത്തര രീതി (Socratic method)

ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു മുറിയിലിരുന്ന് നിർദ്ദിഷ്ടകാര്യങ്ങൾ ചെയ്തു തീർക്കുക.
ഡാൾട്ടൺ പദ്ധതി

പ്രൈമറി ക്ലാസ്സുകളിലേക്കനു യോജ്യമായ രീതി
കഥാകഥന രീതി

അദ്ധ്യാപകന്റെ പ്രവർത്തികൾ കാര്യക്ഷമമാക്കുന്നതിനുള്ള ഒരു സമ്പ്രദായമാണ്
ക്രിയാ ഗവേഷണം (Action Research)

വാക്കുകൾക്കു മുമ്പേ വസ്തുക്കൾ എന്നുപറഞ്ഞ് വിദ്യാഭ്യാസ ചിന്തകൻ
പെനലോസി

വിനെറ്റ് പദ്ധതി ആവിഷ്കരിച്ചത്
കാൾട്ടൺ വാഷ്ബേൺ

വ്യക്തിഗത ബോധന സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് –
ഫ്രഡ് എസ്.കെല്ലർ

ഹറിസ്റ്റിക് രീതിയുടെ പ്രധാന വക്താവ്
H.E.ആംസ്ട്രോങ്ങ് .

പാം ഭാഗത്തിന്റെ പ്രാഥമിക പഠനത്തിനു ശേഷം അതിനെ വീണ്ടും പരിശോധിക്കുന്ന മാനസിക പ്രക്രിയയാണ്
പുനരവലോകനം(review)

വ്യക്തിഗത ബോധന സമ്പ്രദായത്തിന്റെ [Personalized – System of Instruction (PSI)) മറ്റൊരു പേരാണ്
കെല്ലർ പ്ലാൻ

ക്രിയകളിലൂടെയുള്ള പരുവപ്പെടുത്തലുമായി ബന്ധപ്പെട്ട പരീക്ഷണാത്മക ഗവേഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ബോധനരീതി
ക്രമീകൃത പഠനം

ക്രമീകൃത പഠനത്തിന്റെ അഞ്ച് അടിസ്ഥാന തത്വങ്ങൾ ആരുടെ സംഭാവനയായിരുന്നു ?
ബി എഫ് സ്പിന്നർ

ജന്മസിദ്ധമായ ജിജ്ഞാസ കൊണ്ടും, നിർമാണാത്മകതകൊണ്ടും വിദ്യാർത്ഥികൾ സ്വാഭാവികമായിത്തന്നെ സജീവമാണ്. ഇത് പ്രൊജക്റ്റ് രീതിയുടെ ഏതുവിധത്തിൽ പെടുന്നു ?
പ്രവർത്തന തത്വം.

ധാരാളം വിദ്യാർത്ഥികൾ ഒരു പ്രശ്നത്തെക്കുറിച്ച് അന്വേഷണം നടത്തുകയും അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുകയും ചെയ്യുന്ന രീതി.
സെമിനാർ

ഒരു പ്രത്യേക പ്രശ്നത്തെക്കുറിച്ച്, വിരുദ്ധമായ അഭിപ്രായങ്ങളുള്ള രണ്ടോ രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുന്ന രീതി
സംവാദം

ബ്രയിൻ സ്റ്റോമിങ് എന്ന ബോധന സങ്കേതം ആവിഷ്കരിച്ചതാര്?
ഓസ്ബോൺ

ഡാൽട്ടൻ പദ്ധതി അറിയപ്പെടുന്നത്.
ലബോറട്ടറി പദ്ധതി.

കളി രീതിയുടെ പ്രചാരകൻ
ഹെൻട്രി കുക്ക്

ഡാൽട്ടൻ പദ്ധതിയുടെ ഉപജ്ഞാതാവ്
ഹെലൻ പാർക്ക് ഹഴ്സ്റ്റ്

സൈക്കോളജിക്കൽ ലബോറട്ടറിയുടെ സ്ഥാപകൻ.
വില്യം വുണ്ട്.

ഗസ്റ്റാൾട്ട് മനശാസ്ത്രം ഏത് രാജ്യത്താണ് ഉടലെടുത്തത്.
ജർമ്മനി

കുട്ടികളിൽ സാധാരണയായി കാണുന്ന ഒരു അപസമായോജനമാണ്.
ദിവാസ്വപ്നം

സാമൂഹിക ജ്ഞാന നിർമ്മിതിവാദം എന്ന സിദ്ധാന്തം – വിദ്യാഭ്യാസത്തിൽ അവതരിപ്പിച്ചത്
വൈ ഗോഡ്സ് കി

പഠനത്തിൽ അനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചത്
പാവ് ലോവ്

വില്യം പൂണ്ട് അറിയപ്പെടുന്നത്.
ആധുനിക പരീക്ഷണ മനശാസ്ത്രത്തിൻറെ പിതാവ്.

ജീൻ പിയാഷെ താഴെ പറയുന്നവയിൽ ഏതു മനശാസ്ത്ര സിദ്ധാന്തവും ആയി ബന്ധപ്പെട്ടിരിക്കുന്നു.
വൈജ്ഞാനിക സിദ്ധാന്തം.

ബോധനത്തെ അപഗ്രഥിക്കാൻ വൂണ്ട് , ടിച് നർ എന്നിവർ അനുവർത്തിച്ച രീതി.
ഇൻട്രോസ്പെക്ഷൻ

ജീവിതത്തിൽ ഏറ്റവും നിർണായകമായ ചോദകമാണ്
ലിബിഡോ.

വിദ്യാഭ്യാസ മനശാസ്ത്രം എന്നത് വ്യത്യസ്ത മനശാസ്ത്ര ശാഖകളുടെ സങ്കലിതമാണെന്ന് വിശ്വസിച്ചത്.
അസു ബെൽ

പഠനത്തിൽ പ്രകൃതിയുടെ ക്രമം തന്നെ പാലിക്കണമെന്ന് അഭിപ്രായപ്പെട്ടത്
റൂസ്സോ

നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ അംഗീകരിക്കുന്നത്.
ആദർശവാദം.

മനുഷ്യൻ ഭൗതിക ലോകത്തിൻറെ സൃഷ്ടിയാണെന്ന് വാദിക്കുന്നത്.
പ്രകൃതിവാദം

ഇൻസ്റ്റങ്റ്റിവിസം എന്നറിയ പെടുന്നത് ?
പ്രകൃതിവാദം

പരിവർത്തന പരിതസ്ഥിതികളോട് പൊരുത്തപ്പെട്ടു പോകാൻ വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം എന്നത് ,
ജൈവീക പ്രകൃതിവാദം.

ഫിനോമിനൽ ആദർശ വാദത്തിന്റെ ഉപജ്ഞാതാവ്.
ഇമ്മാനുവൽ കാൻഡ്

ജീവിത സമരത്തിൽ വിജയിക്കുവാനുള്ള കായികവും ബുദ്ധിശക്തിയും ആർചിക്കുകയാണ് വിദ്യാഭ്യാസ ലക്ഷ്യം എന്ന് പറഞ്ഞ് പ്രകൃതി വാദി.
ഡാർവിൻ

പുസ്തകങ്ങൾ കത്തിച്ചു കളയുക, മതിലുകൾ പൊളിക്കുക, ശിശുവിനെ പ്രകൃതിയുടെ മധ്യത്തിലേക്ക് എറിഞ്ഞു കൊടുക്കുക – ആരുടെ വാക്കുകൾ
റൂസ്സോ

രക്ഷാ യുക്തികളെ കുറിച്ച് ആദ്യമായി പഠനം നടത്തിയത്.
സിഗ്മണ്ട് ഫ്രോയ്ഡ്

നെഗറ്റീവ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചത്?
റൂസ്സോ

പഠിക്കുവാനുള്ള കാര്യം താരതമ്യേന ലളിതമാവുകയോ അല്ലെങ്കിൽ പഠിതാവിന് മുൻ പരിശീലനം കിട്ടിയതോ ആണെങ്കിൽ ഏതുതരം പഠനക്രമം ആണ് ഉണ്ടാവുക.
ഉന്മധ്യ വക്രം

പഠനത്തെ എങ്ങനെ നിർവചിക്കാം ?
അനുഭവങ്ങളിൽ നിന്നും പരിസരങ്ങളിൽ നിന്നും നേടിയെടുത്ത നിരീക്ഷണ യോഗ്യമായ സ്വഭാവമാറ്റം

ഒരു പഠന വക്രത്തിൽ കോൺ വെക്സ് വക്രം സൂചിപ്പിക്കുന്നത്
ഋണപര പഠന വക്രം

ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളെ കുറിച്ചുള്ള മൊത്തം വിലയിരുത്തലിൽ പറയാവുന്നത്.
അഹംബോധം

ADHD യുടെ പൂർണ്ണ രൂപം തിരഞ്ഞെടുക്കുക. –
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റീവ് ഡിസോർഡർ

ചോദക – പ്രതികരണങ്ങളുടെ മേളത്തിലൂടെയുള്ള പഠനത്തിന് ഊന്നൽ നൽകുന്നത്.
ചേഷ്ടാവാദം

രോഗം, താല്പര്യമില്ലായ്മ തുടങ്ങി വിവിധ പ്രശ്നങ്ങൾ കാരണം പഠന പുരോഗതിയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതാണ്.
സ്പർട്ട്സ്

ഒരു വിദ്യാർത്ഥിക്ക് പഠനകാലത്ത് അനുഭവപ്പെടുന്ന പുരോഗതിയുടെ ഏറ്റക്കുറച്ചിലുകൾ പഠന ക്രമത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്ന പഠന വക്രം.
പഠന പീഠ സ്ഥലി

ആവർത്തിച്ചുള്ള പരിശീലനത്തിലൂടെ സിദ്ധിക്കുന്ന പഠന പുരോഗതിയെ ചിത്രീകരിക്കുന്ന രീതി
പഠന വക്രം

പഠിക്കുന്ന സമയത്ത് തന്നെ തുടരെത്തുടരെ വായിച്ചു പരിശീലിക്കുന്ന രീതി ?
സ്ഥല പരിശീലനം

മാനവികത വാദത്തിലെ പ്രധാന വക്താക്കളിൽ പെടാത്തത്
ചോംസ്കി

പഠനവിഷയത്തിൽ പരാജയപ്പെടുന്ന വിദ്യാർത്ഥി തൻറെ അഭിമാനം കായിക പ്രവർത്തനങ്ങളിലെ നേട്ടത്തിലൂടെ വീണ്ടെടുക്കുന്ന തന്ത്രം
അനു പൂരണം

അസുഖകരമായ അനുഭവങ്ങൾ മറന്നുകൊണ്ട് സംഘർഷങ്ങളിൽ നിന്നും രക്ഷ നേടുന്ന ക്രിയാ തന്ത്രമാണ്
ദമനം

കുട്ടിക്ക് മണ്ണിൽ കളിക്കാൻ വളരെ ഇഷ്ടമായത്, എന്നാൽ ചൊറി പിടിക്കും എന്നതിനാൽ കളിക്കരുതെന്ന് അച്ഛൻറെ ശകാരം, എന്നത് ഒരു കുട്ടിയെ സംബന്ധിച്ച ഏത് മാനസിക സംഘർഷത്തിൽ പെടുന്നു
സമീപന വർജന സംഘർഷം

മോഹഭംഗത്തിന് റെ കാരണങ്ങളിൽ പെടുന്നത്
പാരിസ്ഥിതിക തടസ്സങ്ങൾ ,
സാമൂഹിക നിയന്ത്രണങ്ങൾ,
വ്യക്തിപരമായ പോരായ്മകൾ ഇവയെല്ലാം

വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി.
പരോക്ഷ നിരീക്ഷണം.

പഠനവിധേയമാക്കുന്ന വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന – പ്രതികരണങ്ങളാണ്.
ദത്തങ്ങൾ