IQ വുമായി താരതമ്യം ചെയ്യുമ്പോൾ EQവാണ് ജീവിത വിജയത്തെ നിർണയിക്കുന്നതിൽ പ്രധാനമെന്ന് അഭിപ്രായപ്പെട്ടത്
ഡാനിയൽ ഗോൾമാൻ

ബഹുമുഖ ബുദ്ധി സിദ്ധാന്തം രൂപപ്പെടുത്തിയ – മനശാസ്ത്രജ്ഞൻ
ഹവാർഡ് ഗാർഡർ

ഒരു വസ്തു വിശകലനം ചെയ്യുകയും അതിനെ കുറിച്ച് കാര്യകാരണസഹിതം യുക്തിസഹമായി ചിന്തിക്കുകയും ചെയ്ത് ആശയങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനുള്ള കഴിവാണ്
Componential intelligence

തരംതിരിക്കൽ എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏതു ഘടകത്തെ പരിപോഷിപ്പിക്കാൻ ഉതകുന്നു.?
ഗണിത പരവും യുക്തിചിന്താപരവുമായ ബുദ്ധി

ബുദ്ധി എന്നത് പ്രശ്നങ്ങൾ നിർധാരണം ചെയ്യാനോ, – ഒന്നോ അതിലധികമോ സാംസ്കാരിക സാഹചര്യത്തിൽ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾക്ക് രൂപം കൊടുക്കുന്നതിനുള്ള ശേഷിയാണ് എന്ന് അഭിപ്രായപ്പെട്ടത്
ഹവാർഡ് ഗാർഡ്നർ

ശാസ്ത്ര താല്പര്യം കണക്കാക്കാനുള്ള വഴി
കണ്ടുപിടുത്തങ്ങൾ

ഏതു ഉദ്ദേശ്യമാണോ അഥവാ സൃഷ്ടികരമാണോ പരിശോധിക്കാൻ ഉദ്ദേശിക്കുന്നത് അത് തന്നെ കൃത്യമായി അളക്കാൻ കഴിഞ്ഞാൽ ശോധകത്തിന് ഉണ്ട്.

വൈധത

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ – കണ്ടെത്തുന്നതിനുള്ള ശോധകം
നിദാനശോധകം

നേട്ടങ്ങൾ അഥവാ സിദ്ധികൾ പരിശോധിക്കാൻ സഹായിക്കുന്ന ശോധമാണ്
സിദ്ധി ശോധകം

കുട്ടികൾക്ക് പഠനത്തിൽ ഉള്ള പ്രയാസങ്ങൾ ശാസ്ത്രീയമായി കണ്ടുപിടിച്ച് ഓരോ വ്യക്തിക്കു മുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഉപയോഗിക്കുന്നത്
നിദാന ശോധകം

പാഠഭാഗം, ഉദ്ദേശ്യം , ചോദ്യ രൂപം എന്നിവ ഏകീകരിക്കപ്പെട്ട് ഒരു ത്രിമാന പട്ടിക
ബ്ലൂ പ്രിൻറ്.

ഒരു കുട്ടിയുടെ ഭാവി പ്രവചിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന ശോധകമാണ്
പാഗ്നോസ്റ്റിക്ക് ശോധകം.

ശോധകങ്ങളുടെ ഫലം അപഗ്രഥിച്ച് വരുത്തിയ തെറ്റുകൾ പരിഹരിക്കുന്നതിന് സഹായകമായ പഠനാനുഭവങ്ങൾ നൽകുന്നതാണ്.
പരിഹാരബോധനം

ഒരു ചോദ്യക്കടലാസിൽ പരീക്ഷിക്കപെടാൻ ഉദ്ദേശിക്കുന്ന ഏകകത്തിലെ എല്ലാ അംഗങ്ങളെയും സ്പർശിക്കുന്ന ചോദ്യങ്ങൾ ഉണ്ടായാൽ ആ – ചോദ്യക്കടലാസ്.
സമഗ്രമാണ്

ചുവടെ കൊടുത്തിരിക്കുന്നതിൽ സ്കൂൾ തലത്തിൽ ഉപയോഗിക്കുന്ന ഒരു മൂല്യനിർണയ ഉപാധിയാണ്
വാചിക ശോധകം
നിർവ്വഹണ ശോധകം.
മാനകീകൃത പരീക്ഷ ഇവയെല്ലാം

ഒരു അംഗീകൃത പൊതു നിലവാരത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ നേട്ടങ്ങളെ വിലയിരുത്തുന്ന പരീക്ഷകളാണ്
മാനകീകൃത ശോധകങ്ങൾ (standardised Test)

ഒരു ക്ലാസ് റൂം ആവശ്യത്തിനായി മാത്രം ഒരു പ്രത്യേക അധ്യാപകൻ നിശ്ചിത സമയത്തേക്ക് വേണ്ടി തയ്യാറാക്കുന്ന ശോധകങ്ങൾ
അധ്യാപക നിർമ്മിത ശോധകങ്ങൾ (Teacher made Test)

പഠനപ്രക്രിയയ്ക്കിടയിൽ കുട്ടികൾക്കുണ്ടാകുന്ന – ദൗർബല്യങ്ങളും , പ്രയാസങ്ങളും കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ശോധകങ്ങൾ
നിദാനശോധകങ്ങൾ (Diagnostic Test)

വിദ്യാർത്ഥികളുടെ വിവിധങ്ങളായ നൈപുണ്യ വികസനത്തിന് സഹായിക്കുന്ന ശോധകം
നിദാനശോധകങ്ങൾ(Diagnostic Test)

ഒരു പ്രത്യേക പാഠഭാഗം അഭ്യസിച്ചു കഴിഞ്ഞശേഷം അധ്യാപന രീതിയിലൂടെ കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങൾ പരിശോധിക്കുന്നതിന് തയ്യാറാക്കുന്ന പരീക്ഷ
സിദ്ധി ശോധകങ്ങൾ (Achievement Test)

പരീക്ഷ നടത്തി കഴിഞ്ഞാൽ ഉത്തര – പരിശോധനയ്ക്കായി തയ്യാറാക്കേണ്ടതാണ് എന്നത്
മാർഗ്ഗരേഖ

എല്ലാ സന്ദർഭങ്ങളിലും പ്രയോഗിക്കത്തക്ക രീതിയിൽ സമയം,സ്ഥലം, സാമ്പത്തികം എന്നിവയിൽ മെച്ചപ്പെട്ടതായിരിക്കുന്നത്
പ്രായോഗികം ( cooolto (Practicability)

ഒരു ചോദ്യത്തിന്റെ അർത്ഥവ്യാപ്തി വ്യാഖ്യാനിക്കുന്നതിലും ഉത്തരത്തിന് മാർക്കിടുന്നതിലും വ്യക്തികളുടെ ആത്മപരത സ്വാധീനം ചെലുത്താത്തത്
വസ്തുനിഷ്ഠത (objectivity)

കുട്ടികളുടെ വ്യക്തിത്വ സവിശേഷതകൾ വിലയിരുത്തുന്നതിനുള്ള ഒരു ദ്വിമാന പട്ടിക
ചെക് ലിസ്റ്റ് (check list)

ക്ലാസിന് അകത്തും പുറത്തും നടക്കുന്ന കുട്ടികളുടെ വിവിധങ്ങളായ കാര്യങ്ങൾ രേഖപ്പെടുത്തുന്നത്
ഉപാഖ്യനരേഖ (Anecdotal)

സ്വാഭാവികമായ ഒരന്തരീക്ഷത്തിൽ കുട്ടികളുടെ പ്രവർത്തനം നിരീക്ഷിക്കുകയും വിലയിരുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്
നിരീക്ഷണം (Observation)

നിരീക്ഷകൻ ഒരു പ്രത്യേക പരീക്ഷണശാലയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിന്നു കൊണ്ട് നടത്തുന്ന രീതി
നിയന്ത്രിത നിരീക്ഷണം

ഒരുകൂട്ടം വ്യക്തികളിലെ സാമൂഹ്യ ബന്ധം മനസ്സിലാക്കുന്നതിനുവേണ്ട മൂല്യനിർണയ സങ്കേത
സാമൂഹ്യ മിതി(sociometry)

മൂന്നോ നാലോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം
ക്ലിക്ക് (cliques)

സമീപസ്ഥ പരിസ്ഥിതിയുടെ നിരവധി അനുഭവങ്ങൾ കുട്ടിക്കുണ്ടാകുന്നതും അതിലൂടെ ഒട്ടേറെ വിജ്ഞാനം ആർജിക്കുന്നതുമായ വികസന ഘട്ടം
ബൗദ്ധിക വികസനം

ആദ്യകാല ബാല്യത്തിൽ വൈകാരിക വികസന കാലഘട്ടം അറിയപ്പെടുന്നത്
ആത്മരതിയുടെ കാലഘട്ടം

ആദ്യകാല ബാല്യത്തിൽ ദ്രുത ഗതിയുള്ള പരിപക്വനവും പേശീ വികസനവും നടക്കുന്നതിനാൽ കുട്ടി ആർജ്ജിക്കുന്നത്
കായിക നൈപുണികൾ

സ്വഭാവരൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും പങ്കുവഹിക്കുന്ന വികസന കാലം
ആദ്യ ബാല്യം (Early Childhood)

ആദ്യകാലബാല്യത്തെ മനശാസ്ത്രജ്ഞൻ വിളിച്ചിരുന്നത് –
സംഘബന്ധ പൂർവ്വകാലം

കുട്ടികൾ ശാഠ്യവും പിടിവാശിയും പ്രകടിപ്പിക്കുന്ന വികസന കാലം
ആദ്യ ബാല്യം (Early Childhood)

കളിപ്പാട്ടങ്ങളുടെ കാലം (Toy age) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വികസനകാലം –
ആദ്യ ബാല്യം (Early Childhood)

ഭാഷാ വികസനവുമായി സഹ ബന്ധം പുലർത്തുന്നതാണ്
ബുദ്ധി

ശിശുവിനെ ആദ്യമായി സാമൂഹ്യ വികസനത്തിന് സഹായിക്കുന്നത്
അമ്മ

ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും പെട്ടെന്ന് മെച്ചപ്പെടുന്ന വികസന ഘട്ടം
ബൗദ്ധിക വികസനം,

ഒരു മാസം മുതൽ 3 വർഷം വരെ ശാരീരിക ചലനങ്ങളുടെ ഒത്തിണക്കവും നിയന്ത്രണവും ക്രമേണ വികസിക്കുന്ന ഘട്ടം –
ബൗദ്ധിക വികസനം

തുടക്കത്തിൽ കരച്ചിൽ, പിൽക്കാലത്ത് ആനന്ദം, അസ്വാസ്ഥ്യം തുടങ്ങിയ വികാരങ്ങൾ പ്രത്യക്ഷപ്പെടുന്ന വികസന ഘട്ടം –
വൈകാരിക വികസനം,

പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുകയും സ്വാശ്രയ ജീവിതത്തിനുള്ള ശേഷി വികസിപ്പിക്കുകയും ചെയ്യുന്ന വികസന ഘട്ടം
ശൈശവം (Infancy)

ഒരു കുട്ടി തന്റെ ആശയപ്രകടന ശേഷി ആദ്യമായി പ്രകടിപ്പിക്കുന്നത്
കരയുന്നതിലൂടെ

ഗർഭപാത്രത്തിൽ ശിശുവിൻറെ വളർച്ചയിൽ ഘടനാപരവും (പേശി വ്യവസ്ഥ, അസ്ഥി വ്യവസ്ഥ, രക്തചംക്രമണ വ്യവസ്ഥ) ധർമ്മപരവുമായ വികസനം ദൃശ്യമാകുന്ന ഘട്ടം
പ്രാഗ് ജന്മം/ജനനപൂർവ്വ ഘട്ടം

ഗർഭധാരണം തൊട്ട് ജനനസമയം വരെയുള്ള 280 ദിവസമാണ്
പ്രാഗ് ജന്മം/ജനനപൂർവ്വ ഘട്ടം

ഗർഭപാത്രത്തിൽ വച്ചുള്ള ശിശു വികസനം അതിൻറെ സമ്പൂർണ്ണ വികസനത്തിലെത്തിചേരുന്ന സുപ്രധാന ഘട്ടം
പ്രാഗ് ജന്മം/ജനനപൂർവ്വ ഘട്ടം

ആരോഗ്യ-കായിക വിദ്യാഭ്യാസത്തിലെ വികാസ് ഘടകം അല്ലാത്തത്.
ഭാഷാവികാസം.

ആരോഗ്യശീലങ്ങളിൽ പെടാത്തത്.
വിശ്രമമില്ലാതെ പ്രവർത്തിക്കുക

ആറു വയസ്സുവരെ മാതാവ് കുട്ടിയുടെ നേഴ്സസും പിതാവ് അവരുടെ അധ്യാപകനും ആണെന്ന് പ്രസ്താവിച്ചത്.
ഫ്രോബൽ.

പ്രാഥമിക വിദ്യാഭ്യാസത്തിലെ പ്രാരംഭ ഘട്ടങ്ങളിൽ പ്രാധാന്യം കൊടുക്കേണ്ടത്.
കേൾക്കുന്നതിനും പറയുന്നതിനും.

വികസനങ്ങളുടെ വിവിധ ഘട്ടങ്ങളിലെ വികസനോന്മുഖ പ്രവർത്തികളുടെ ഒരു പട്ടിക അഥവാ രൂപമാത്യക ആവിഷ്കരിച്ചത് –
ഹാവിംഗ്സ്റ്റൺ

ഗർഭപാത്രത്തിൽ ആരംഭിച്ച് മരണംവരെ തുടരുന്ന അനുസ്യൂത പ്രക്രിയയാണ്
വളർച്ച

വികാസവും  ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിക്കുന്ന
വളർച്ച

ഒരു വ്യക്തിയുടെ രൂപത്തിലും പിണ്ഡത്തിലും ഭാരം വലിപ്പത്തിലുള്ള വർദ്ധനവിനെ സൂചിപ്പിക്കുന്നത്
വളർച്ച

കാലിക വയസ്സ് (CA) മാനസിക വയസ്സിനേക്കാൾ (MA) കൂടുമ്പോൾ ബുദ്ധിമാനം
കുറയുന്നു

പ്രായോഗിക ബുദ്ധിമാപനം ആദ്യമായി അവതരിപ്പിച്ചത്
ആൽഫ്രഡ് ബിനെറ്റ്

ബിനെറ്റ് സൈമൺ മാപിനിയുടെ ചുവടുപിടിച്ച് ഹിന്ദുസ്ഥാൻ ബിനെറ്റ് പെർഫോമൻസ് കൈയിൽ പുറത്തിറക്കിയത്
ഡോ.സി.എച്ച്.റൈസ്.

CAVD എന്ന ബുദ്ധിശോധകം വികസിപ്പിച്ചത്
തോൺ ഡൈക്ക്

നമ്മുടെയും മറ്റുള്ളവരുടെയും വികാരങ്ങളെ വീക്ഷിച്ച് , അവയെ തിരിച്ചറിഞ്ഞ് . അങ്ങനെ ലഭിക്കുന്ന അറിവിനെ പ്രയോജനപ്പെടുത്തി ചിന്തയേയും പ്രവ്യത്തിയേയും നേർവഴിക്ക് നയിക്കാനുള്ള കഴിവാണ് വൈകാരിക ബുദ്ധി എന്ന് അഭിപ്രായപ്പെട്ടത്.
ഡാനിയേൽ ഗോൾമാൻ

Iഘടക അപഗ്രഥനം എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി – ബുദ്ധി മാത്യക വികസിപ്പിച്ചെടുത്തത്

ഗിൽഫോർഡ്

ഗിൽ ഫോർഡിൻറെ സിദ്ധാന്തമനുസരിച്ച് നമ്മുടെ ചിന്തയുടെ മാധ്യമമായി പ്രവർത്തിക്കുന്നവയാണ്.
ഉള്ളടക്കങ്ങൾ (Contents)

ബുദ്ധിപരമായ ഏതൊരു വ്യവഹാരത്തിനും മൂന്നു മുഖങ്ങൾ (മാനങ്ങൾ) ഉണ്ടെന്നും, അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാം എന്നും പറയുന്നത്
ത്രിമുഖ സിദ്ധാന്തം (SI)

വിവജന ചിന്തനം (Divergent Thinking) ബുദ്ധിയുടെ ഒരു ഘടകമായി എടുത്തു കാണിച്ച ബുദ്ധി സിദ്ധാന്തം.
ത്രിമുഖ സിദ്ധാന്തം (SI)

ഒരു പ്രത്യേക വ്യക്തിയുടെ g കളും ട കളും മറ്റു വ്യക്തികളുടെതിൽ നിന്നും ഭിന്നമായിരിക്കും. അതു വ്യക്തി വ്യത്യാസത്തിന് കാരണം എന്ന് അനുശാസിക്കുന്ന സിദ്ധാന്തം.
ദ്വിഘടക സിദ്ധാന്തം

ഒരു വ്യക്തി ഗണിതത്തിൽ പ്രകടിപ്പിക്കുന്ന ബുദ്ധി പൊതുവായ ബുദ്ധിയുടെയും , ഗണിതത്തിലെ പ്രത്യേക ബുദ്ധിയുടെയും ഫലമാണ്. ഈ പ്രസ്താവന താഴെ പറയുന്ന ഏതു ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദ്വിഘടക സിദ്ധാന്തം

ഉള്ളടക്കം വഴി ആവിഷ്കരിച്ചെടുക്കുന്ന ആശയങ്ങൾ
ഉൽപ്പന്നം (Products).

ബുദ്ധിയുടെ ഗണിത സിദ്ധാന്തമെന്നും, ക്യൂബുലർ സിദ്ധാന്തം എന്നുമറിയപ്പെടുന്നു
ത്രിമുഖ സിദ്ധാന്തം (SI)

കായികവും മാനസികവും വൈകാരികവുമായ സവിശേഷ സ്വഭാവങ്ങളിൽ രണ്ടു വ്യക്തികൾ ഒരുപോലെയാകാത്ത വൈജാത്യമാണ്
വ്യക്തി വ്യത്യാസം.

നന്നായി പഠിക്കുന്ന വിദ്യാർത്ഥി കായിക മത്സരങ്ങളിൽ മികവ് പുലർത്തണമെന്നില്ല. കലാ-കായിക ഇനങ്ങളിൽ മികവുള്ള ഒരു വിദ്യാർത്ഥി പഠന മേഖലയിൽ മികവ് കാണിക്കണം എന്നില്ല. എന്നത്
ആന്തരിക വൈയക്തിക വ്യത്യാസം

യുക്തിപൂർവ്വം ചിന്തിക്കാനും സോദ്ദേശപൂർവ്വം പ്രവർത്തിക്കുന്നതിനും പരിസ്ഥിതിയുമായി ഫലപ്രദമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു വ്യക്തിയുടെ ക്ഷമത/കഴിവ്
ഡേവിഡ് വെഷ് ലർ

പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധരും മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കുന്നതിൽ താൽപരരായ വരുമാണ്
Contextual intelligence

ബുദ്ധിമാനം എന്ന ആശയം ആവിഷ്കരിച്ചത്
വില്യം സ്റ്റേൺ

മാനസിക പ്രായം എന്ന ആശയത്തിന് രൂപം നൽകിയത്
ബീനെ

ശ്രവണശേഷി ഇല്ലാത്തതുകൊണ്ടോ, ഭാഷണ വൈകല്യം മൂലമോ സാംസ്കാരിക ഭിന്നതകളാലോ ഉണ്ടാകുന്ന പോരായ്മകൾ അനുഭവിക്കുന്ന വ്യക്തികളുടെ ബുദ്ധി നിർണയിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ശോധകം
പ്രകടന ശോധകങ്ങൾ

ബുദ്ധി മാപനത്തിനുള്ള പ്രകടനശോധകങ്ങളിൽ പെടാത്തത്
പിട്കിൻസ് നോൺ വെർബൽ ടെസ്റ്റ്

ബുദ്ധിയിൽ ഒരൊറ്റ പ്രതിഭാസമേ അന്തർഭവിച്ചിട്ടുള്ള ഉള്ളൂ എന്ന് അനുശാസിക്കുന്ന സിദ്ധാന്തം.
ഏക ഘടകം സിദ്ധാന്തം

തോണ്ടുക്കിന്റെ സിദ്ധാന്തത്തിന് (Multi/Anarchic) സമാനമായ സിദ്ധാന്തം.
മാതൃകാസിദ്ധാന്തം

ഓരോ മാനസിക പ്രക്രിയകൾക്കും പ്രത്യേകം ഘടകങ്ങൾ ആവശ്യമാണെന്ന് വിവക്ഷിക്കുന്ന സിദ്ധാന്തം.
ബഹുഘടക സിദ്ധാന്തം

ഒരു വ്യക്തിയുടെ പ്രത്യേക വ്യവഹാരത്തിന്റെ അളവിനെ സംഖ്യ രൂപത്തിൽ പ്രതിനിധീകരിക്കുന്ന പ്രക്രിയ
മാപനം

ഭൂത, വർത്തമാന, ഭാവി പ്രകടനങ്ങളെ ഗുണാത്മകമായി വിലയിരുത്തുന്ന പ്രക്രിയ
മൂല്യനിർണയം

ഓരോ പാഠത്തിന്റെയോ യൂണിറ്റിന്റെയോ ഘട്ടത്തിന്റെയോ അവസാനം നടത്തുന്ന മൂല്യനിർണയം
അത്യന്തിക മൂല്യനിർണയം

നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ആരുമായും കൂട്ടുകൂടാറില്ല , പൊതുവേ ഒറ്റയ്ക്കിരിക്കാൻ താല്പര്യപ്പെടുന്നു .ചില സന്ദർഭങ്ങളിൽ വിതുമ്പി കരയും .ആ കുട്ടിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ക്ലാസ് ടീച്ചറായ നിങ്ങൾ തീരുമാനിച്ചു. ഏത് മന:ശാസ്ത്ര പഠന രീതി ആയിരിക്കും നിങ്ങൾ അവലംബിക്കുന്നത്
കേസ് സ്റ്റഡി

സാമൂഹ്യ മിതിയിലൂടെ തിരിച്ചറിയാൻ കഴിയുന്നത്
ക്ലിക്കുകൾ 
ഏകാകി 
താരങ്ങൾ
ഇവയെല്ലാം

നിരീക്ഷണരീതിയിലൂടെ മാത്രം വിവരം ശേഖരിക്കാൻ കഴിയുന്നത് ?
പെരുമാറ്റങ്ങൾ