ഗുരുത്വാകര്‍ഷണ ബലം (Gravitational Force)

നിയമം

പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവും പരസ്പരം മറ്റൊരോന്നിനെയും ആകര്‍ഷിക്കുന്നു. അപ്പോഴുണ്ടാകുന്ന ആകര്‍ഷണ ബലം ആ വസ്തുക്കളുടെ പിണ്ഡങ്ങളുടെ ഗുണനഫലത്തിന് നേര്‍ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്‍റെ വര്‍ഗ്ഗത്തിന് വിപരീതാനുപാതത്തിലും ആയിരിക്കും.

  • ഗുരുത്വാകര്‍ഷണ സ്ഥിരാങ്കത്തിന്‍റെ മൂല്യം കണ്ടെത്തിയത് – കാവന്‍ഡിഷ്
  • ഗുരുത്വാകര്‍ഷണ നിയമം ആവിഷ്കരിച്ചത് – ന്യൂട്ടണ്‍
  • ഭൂമി ഒരു വസ്തുവിന്‍മേല്‍ പ്രയോഗിക്കുന്ന ബലം – ഗുരുത്വാകര്‍ഷണബലം
  • ഒരു വസ്തുവില്‍ മേല്‍ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകര്‍ഷണ ബലം – വസ്തുവിന്‍റെ ഭാരം

ഒരു വസ്തുവിന് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത് – ധ്രുവപ്രദേശങ്ങളില്‍
ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത് – ഭൂമദ്ധ്യരേഖ പ്രദേശങ്ങളില്‍

  • ഭൂകേന്ദ്രത്തില്‍ ഒരു വസ്തുവിന്‍റെ ഭാരം – പൂജ്യം
  • ഒരു വസ്തുവിന് ഭൂമിയിലുള്ള ഭാരത്തിന്‍റെ 1/6 ഭാരം മാത്രമേ ചന്ദ്രനില്‍ അനുഭവപ്പെടുകയുള്ളു.

ഗുരുത്വാകര്‍ഷണത്തിന്‍റെ മൂല്യം (g) = 9.8 m/s2

  • ഏതൊരു വസ്തുവിനും അതിന്‍റെ ഭാരം കേന്ദ്രീകരിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്ന ബിന്ദു – ഭൂഗുരുത്വാകേന്ദ്രം

പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും പരസ്പരം ആകര്‍ഷിക്കപ്പെടാന്‍ കാരണം – സാര്‍വത്രിക ഗുരുത്വാകര്‍ഷണം
വസ്തുക്കളെ ഭൂമി അതിന്‍റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്ന ബലം – ഭൂഗുരുത്വാകര്‍ഷണ ബലം

 

പിണ്ഡം (Mass)

  • ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്‍റെ അളവാണ് പിണ്ഡം.
  • വസ്തുക്കളുടെ പിണ്ഡം കൂടുന്നതിതനുസരിച്ച് അവപ്രയോഗിക്കുന്ന ആകര്‍ഷണ ബലവും കൂടുന്നു.
  • രണ്ട് വസ്തുക്കളില്‍ ഒന്നിന്‍റെ പിണ്ഡം ഇരട്ടിയായാല്‍ അവതമ്മിലുള്ള ആകര്‍ഷണബലം രണ്ടു മടങ്ങാകുന്നു.
  • രണ്ട് വസ്തുക്കളുടെയും പിണ്ഡം ഇരട്ടിയായാല്‍ അവ തമ്മിലുള്ള ആകര്‍ഷണ ബലം നാല് മടങ്ങാകുന്നു.

 

പ്രവേഗം (Velocity) 

  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തില്‍ ഒരു പ്രത്യേക ദിശയില്‍ ഉണ്ടാകുന്ന സ്ഥാനാന്തരണമാണ് പ്രവേഗം.

പ്രവേഗം =            സ്ഥാനാന്തരം/സമയം
യൂണിറ്റ് – m/s
വേഗത (Speed)
വേഗത ഒരു അതിശ അളവാണ്
വേഗത = സഞ്ചരിച്ചദൂരം/സമയം
യൂണിറ്റ് = m/s
ത്വരണം (Acceleration) 
ത്വരണം = പ്രവേഗമാറ്റം/സമയം
യൂണിറ്റ് = m/s2

 പലായന പ്രവേഗം

  • ആകാശ ഗോളത്തിന്‍റെ ഗുരുത്വാകര്‍ഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു
  • വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്.
  • ഭൂമിയുടെ പലായനപ്രവേഗം 11.2 km/sec
  • ചന്ദ്രനില്‍ പലായന പ്രവേഗം – 2.4  km/sec
  • സൂര്യന്‍റെ പലായന പ്രവേഗം – 618  km/sec