ഘര്‍ഷണബലം (Frictional Force)

  • ഒരു വസ്തു മറ്റൊരു വസ്തുവില്‍ സ്പര്‍ശിച്ചുകൊണ്ട് ചലിക്കുമ്പോള്‍ അവയ്ക്കിടയില്‍ സമാന്തരമായി സംജാതമാകുന്ന ബലം.
  • വസ്തുവിന്‍റെ ഭാരം കൂടുന്നതിനനുസരിച്ച് ഘര്‍ഷണ ബലം കൂടും.
  • പ്രതലത്തില്‍ മിനുസം കൂടും തോറും ഘര്‍ഷണബലം കുറയുകയും പരുക്കന്‍ ആകുമ്പോള്‍ ഘര്‍ഷണബലം കൂടുകയും ചെയ്യുന്നു.
  • ഘര്‍ഷണ ബലം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന രീതികള്‍.മിനുസപ്പെടുത്തല്‍, എണ്ണയിടല്‍, ബോള്‍ ബെയറിങ്ങുകള്‍

ശ്യാനബലം (Viscocity)

  • ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പാളികള്‍ക്കിടയില്‍ അനുഭവപ്പെടുന്ന ഘര്‍ഷണ ബലമാണ്.
  • വെള്ളത്തെക്കാള്‍ വിസ്കോസിറ്റി കൂടിയ ദ്രാവങ്ങള്‍ – എണ്ണ, തേന്‍, ഗ്ലിസറിന്‍
  • വിസ്കോസിറ്റി ഇല്ലാത്ത ദ്രാവകങ്ങള്‍ – സൂപ്പര്‍ ഫ്ളുയിഡുകള്‍
  • ഊഷ്മാവ് കൂടുമ്പോള്‍ ദ്രാവകങ്ങളുടെ വിസ്കോസിറ്റി കുറയുന്നു.

ഇലാസ്തികത (Elasticity)

  • ഒരു വസ്തുവില്‍ ബലം പ്രയോഗിക്കുമ്പോള്‍ അതിന് എതിരായി ആ വസ്തുവില്‍ ഉണ്ടാകുന്ന ആന്തരിക ബലം.
  • സ്റ്റീലിന്‍റെ ഇലാസ്തികത റബ്ബറിനേക്കാള്‍ കൂടുതലാണ്.

പ്രതലബലം (Surface Tension)

 

  • ഒരു ദ്രാവകപാടയോ ദ്രാവകോപരിതലമോ അതിന്‍റെ വിസ്തീര്‍ണ്ണം പരമാവധി കുറയ്ക്കാന്‍ വേണ്ടി ഉളവാകുന്ന ബലം.
  • സോപ്പു ചേര്‍ക്കുമ്പോള്‍ ജലത്തിന്‍റെ പ്രതലബലം കുറയുന്നു. മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം പ്രതലബലമാണ്.

ആര്‍ക്കിമിഡീസ് തത്വം
ഒരു വസ്തു പൂര്‍ണ്ണമായോ ഭാഗികമായോ ഒരു ദ്രവത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ അതിന് അനുഭവപ്പെടുന്ന പ്ലവക്ഷബലം ആ വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്‍റെ ഭാരത്തിന് തുല്യമായിരിക്കും.

പ്ലവനതത്വം
ഒരു വസ്തു ഒരു ദ്രാവകത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ വസ്തുവിന്‍റെ ഭാരം അത് ആദേശം ചെയ്യുന്ന ദ്രവത്തിന്‍റെ ഭാരത്തിന് തുല്യമായിരിക്കും.

പ്ലവക്ഷമബലം (Buoyant Force)

  • ഒരു ദ്രവത്തില്‍ ഭാഗകമായോ പൂര്‍ണ്ണമായോ മുങ്ങിയിരിക്കുന്ന വസ്തുവില്‍ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലമാണ്.
  • കപ്പല്‍ ജലത്തില്‍ പൊങ്ങി കിടക്കാന്‍ കാരണം – പ്ലവക്ഷമ ബലം ആണ്.

കേശികത്വം (Capillarity)

  • സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകര്‍ഷണ ബലത്തെ മറികടന്ന് ദ്രാവകങ്ങള്‍ക്ക് ഉയരാനുള്ള കഴിവ്. Eg : ചെടികള്‍ ജലം വലിച്ചെടുക്കുന്നത്.
  • വിളക്ക് തിരിയില്‍ എണ്ണ മുകളിലേക്ക് കയറുന്നു.
  • കേശിക താഴ്ച കാണിക്കുന്ന ദ്രാവകം – മെര്‍ക്കുറി

അഭികേന്ദ്രബലം (Centripetal Force)

  • പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അന്യാരത്വരണം ഉണ്ടാകുന്നത് കാരണമാകുന്ന ബലം.
  • ഒരു കല്ല് ചരടില്‍ കെട്ടി കറക്കുമ്പോള്‍ കല്ലിന് മേല്‍ കൈ പ്രയോഗിക്കുന്ന ബലം.

അപകേന്ദ്രബലം (Centrifugal Force)

  • അഭികേന്ദ്രം ബലം പ്രയോഗിക്കുന്ന വസ്തുവില്‍ മേല്‍ പരിക്രമണം ചെയ്യുന്ന വസ്തു പ്രയോഗിക്കുന്ന ബലം.
  • തൈര് കടയുമ്പോള്‍ വെണ്ണ ലഭിക്കുന്നതിന് കാരണം.

ആവേഗ ബലം (Impulsive force)

  • കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം.
  • ആവേഗ ബലം – ബലംഃസമയം Eg : ആണി ചുറ്റികകൊണ്ട് അടിക്കുമ്പോള്‍